-
2 രാജാക്കന്മാർ 25:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും+ രാജകൊട്ടാരത്തിനും+ യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ പ്രമുഖവ്യക്തികളുടെ വീടുകളും ചുട്ടുചാമ്പലാക്കി.+ 10 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+ 11 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിൽ ശേഷിച്ചവരെയും കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ജനത്തിൽ ബാക്കിയുള്ളവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+
-
-
2 ദിനവൃത്താന്തം 36:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അതുകൊണ്ട് ദൈവം കൽദയരാജാവിനെ അവർക്കു നേരെ വരുത്തി.+ കൽദയരാജാവ് അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്+ അവർക്കിടയിലെ ചെറുപ്പക്കാരെ വാളുകൊണ്ട് വെട്ടിക്കൊന്നു.+ യുവാക്കളോടോ കന്യകമാരോടോ പ്രായമുള്ളവരോടോ അവശരോടോ കരുണ കാണിച്ചില്ല.+ ദൈവം സകലവും കൽദയരാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+
-
-
യിരെമ്യ 52:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും രാജകൊട്ടാരത്തിനും യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ വലിയ വീടുകളെല്ലാം ചുട്ടുചാമ്പലാക്കി. 14 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+
15 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിലെ സാധുക്കളായ ചിലരെയും അവിടെ ബാക്കിയുണ്ടായിരുന്നവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി. കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ബാക്കിയുള്ള വിദഗ്ധശില്പികളെയും അദ്ദേഹം കൊണ്ടുപോയി.+
-