വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 5:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 പ്രവാചകന്മാർ പ്രവചി​ക്കു​ന്ന​തെ​ല്ലാം നുണയാ​ണ്‌;+

      പുരോ​ഹി​ത​ന്മാർ തങ്ങളുടെ അധികാ​രം ഉപയോ​ഗിച്ച്‌ മറ്റുള്ള​വരെ അടക്കി​ഭ​രി​ക്കു​ന്നു.

      എന്റെ ജനത്തിന്‌ അത്‌ ഇഷ്ടമാ​ണു​താ​നും.+

      പക്ഷേ അന്ത്യം വരു​മ്പോൾ നിങ്ങൾ എന്തു ചെയ്യും?”

  • യിരെമ്യ 6:12-15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അവരുടെ വീടു​ക​ളും

      വയലു​ക​ളും ഭാര്യ​മാ​രും മറ്റുള്ള​വ​രു​ടേ​താ​കും.+

      കാരണം, ആ ദേശത്തു​ള്ള​വർക്കു നേരെ ഞാൻ എന്റെ കൈ നീട്ടും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

      13 “ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കു​ന്ന​ല്ലോ;+

      പ്രവാ​ച​കൻമു​തൽ പുരോ​ഹി​തൻവരെ എല്ലാവ​രും വഞ്ചന കാണി​ക്കു​ന്നു.+

      14 സമാധാനമില്ലാത്തപ്പോൾ

      ‘സമാധാ​നം! സമാധാ​നം!’+

      എന്നു പറഞ്ഞ്‌ അവർ എന്റെ ജനത്തിന്റെ മുറിവുകൾ* ലാഘവത്തോടെ* ചികി​ത്സി​ക്കു​ന്നു.

      15 അവർ കാണിച്ച വൃത്തി​കേ​ടു​കൾ മൂലം അവർക്കു നാണം തോന്നു​ന്നു​ണ്ടോ?

      ഇല്ല, ഒട്ടുമില്ല!

      നാണം എന്തെന്നു​പോ​ലും അവർക്ക്‌ അറിയില്ല!+

      അതു​കൊണ്ട്‌, വീണു​പോ​യ​വ​രു​ടെ ഇടയി​ലേക്ക്‌ അവരും വീഴും.

      ഞാൻ അവരെ ശിക്ഷി​ക്കു​മ്പോൾ അവർക്കു കാലി​ട​റും” എന്ന്‌ യഹോവ പറയുന്നു.

  • യിരെമ്യ 27:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “‘“‘അതു​കൊണ്ട്‌, “ബാബി​ലോൺരാ​ജാ​വി​നെ നിങ്ങൾക്കു സേവി​ക്കേ​ണ്ടി​വ​രില്ല” എന്നു പറയുന്ന നിങ്ങളു​ടെ പ്രവാ​ച​ക​ന്മാ​രെ​യും ഭാവി​ഫലം പറയു​ന്ന​വ​രെ​യും സ്വപ്‌ന​ദർശി​ക​ളെ​യും മന്ത്രവാ​ദി​ക​ളെ​യും ആഭിചാരകന്മാരെയും* ശ്രദ്ധി​ക്ക​രുത്‌.

  • വിലാപങ്ങൾ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിന്റെ പ്രവാ​ച​ക​ന്മാർ നിനക്കു​വേണ്ടി കണ്ട ദിവ്യ​ദർശ​നങ്ങൾ കള്ളവും പൊള്ള​യും ആയിരു​ന്നു.+

      അവർ നിന്റെ തെറ്റുകൾ നിനക്കു വെളിപ്പെ​ടു​ത്തി​ത്ത​ന്നില്ല,+ അതു​കൊണ്ട്‌ നിനക്ക്‌ അടിമ​ത്ത​ത്തിലേക്കു പോ​കേ​ണ്ടി​വന്നു.

      വഴി​തെ​റ്റി​ക്കു​ന്ന കള്ളദർശ​നങ്ങൾ അവർ നിന്നെ അറിയി​ച്ചു.+

  • യഹസ്‌കേൽ 22:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 പക്ഷേ, അവളുടെ പ്രവാ​ച​ക​ന്മാർ അവരുടെ പ്രവൃ​ത്തി​കൾ വെള്ള പൂശി മറച്ചി​രി​ക്കു​ക​യാണ്‌. അവർ വ്യാജ​ദർശ​നങ്ങൾ കാണുന്നു; വ്യാജ​മായ ഭാവി​ഫ​ല​പ്ര​വ​ച​നങ്ങൾ നടത്തുന്നു.+ യഹോവ ഒന്നും പറയാ​ത്ത​പ്പോൾപ്പോ​ലും, “പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌” എന്ന്‌ അവർ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക