വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 2:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ‘യഹോവ എവിടെ’ എന്നു പുരോ​ഹി​ത​ന്മാർ ചോദി​ച്ചില്ല.+

      നിയമം* കൈകാ​ര്യം ചെയ്യു​ന്നവർ എന്നെ അറിഞ്ഞില്ല.

      ഇടയന്മാർ എന്നോടു മത്സരിച്ചു.+

      പ്രവാ​ച​ക​ന്മാർ ബാലിന്റെ നാമത്തിൽ പ്രവചി​ച്ചു.+

      തങ്ങൾക്ക്‌ ഒരു ഉപകാ​ര​വും ചെയ്യാ​നാ​കാ​ത്ത​വ​യു​ടെ പിന്നാലെ അവർ നടന്നു.

  • യിരെമ്യ 8:10-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതുകൊണ്ട്‌ ഞാൻ അവരുടെ ഭാര്യ​മാ​രെ മറ്റു പുരു​ഷ​ന്മാർക്കു കൊടു​ക്കും;

      അവരുടെ നിലങ്ങ​ളു​ടെ ഉടമസ്ഥാ​വ​കാ​ശം അന്യർക്കും;+

      കാരണം, ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കു​ന്നു;+

      പ്രവാ​ച​കൻമു​തൽ പുരോ​ഹി​തൻവരെ എല്ലാവ​രും വഞ്ചന കാണി​ക്കു​ന്നു.+

      11 സമാധാനമില്ലാത്തപ്പോൾ

      “സമാധാ​നം! സമാധാ​നം!”

      എന്നു പറഞ്ഞ്‌+ അവർ എന്റെ ജനത്തിൻപു​ത്രി​യു​ടെ മുറിവുകൾ* ലാഘവത്തോടെ* ചികി​ത്സി​ക്കു​ന്നു.

      12 അവർ കാണിച്ച വൃത്തി​കേ​ടു​കൾ കാരണം അവർക്കു നാണം തോന്നു​ന്നു​ണ്ടോ?

      ഇല്ല, ഒട്ടുമില്ല!

      നാണം എന്തെന്നു​പോ​ലും അവർക്ക്‌ അറിയില്ല!+

      അതു​കൊണ്ട്‌, വീണു​പോ​യ​വ​രു​ടെ ഇടയി​ലേക്ക്‌ അവരും വീഴും.

      ഞാൻ അവരെ ശിക്ഷി​ക്കു​മ്പോൾ അവർക്കു കാലി​ട​റും’+ എന്ന്‌ യഹോവ പറയുന്നു.

  • യിരെമ്യ 23:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “പ്രവാ​ച​ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ഒരു​പോ​ലെ കളങ്കി​ത​രാണ്‌.*+

      എന്റെ സ്വന്തഭ​വ​ന​ത്തിൽപ്പോ​ലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരി​ക്കു​ന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • മീഖ 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാ​നം!’ എന്നു പറയുകയും+

      വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യു​ന്ന​വ​രോട്‌,

      എന്റെ ജനത്തെ വഴി​തെ​റ്റി​ക്കുന്ന പ്രവാ​ച​ക​രോട്‌, യഹോ​വ​യ്‌ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌:+

  • മീഖ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവളുടെ നേതാ​ക്ക​ന്മാർ കൈക്കൂ​ലി വാങ്ങി വിധി കല്‌പി​ക്കു​ന്നു;+

      അവളുടെ പുരോ​ഹി​ത​ന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+

      അവളുടെ പ്രവാ​ച​ക​ന്മാർ പണം* കൊതി​ച്ച്‌ ഭാവി​ഫലം പറയുന്നു.+

      എന്നിട്ടും അവർ യഹോ​വ​യിൽ ആശ്രയിച്ച്‌* ഇങ്ങനെ പറയുന്നു:

      “യഹോവ നമ്മു​ടെ​കൂ​ടെ​യി​ല്ലേ?+

      ആപത്തു​ക​ളൊ​ന്നും നമുക്കു വരില്ല.”+

  • സെഫന്യ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവളുടെ പ്രവാ​ച​ക​ന്മാർ ധിക്കാ​രി​ക​ളും വഞ്ചകരും ആണ്‌.+

      അവളുടെ പുരോ​ഹി​ത​ന്മാർ വിശു​ദ്ധ​മാ​യത്‌ അശുദ്ധ​മാ​ക്കു​ന്നു;+

      അവർ നിയമം* ലംഘി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക