വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 40:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 സംഭാവന നൽകാൻ അയാൾ ഒരു മരം കണ്ടെത്തു​ന്നു,+

      ദ്രവി​ച്ചു​പോ​കാത്ത ഒരു മരം തിര​ഞ്ഞെ​ടു​ക്കു​ന്നു.

      മറിഞ്ഞു​വീ​ഴാ​ത്ത ഒരു രൂപം കൊത്തിയുണ്ടാക്കാൻ+

      അയാൾ ഒരു വിദഗ്‌ധ​ശി​ല്‌പി​യെ തേടുന്നു.

  • യശയ്യ 44:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ദേവദാരുക്കൾ വെട്ടുന്ന ഒരാൾ

      ഒരു പ്രത്യേ​ക​തരം മരം, ഒരു ഓക്ക്‌ മരം, കണ്ടു​വെ​ക്കു​ന്നു,

      കാട്ടിലെ മരങ്ങ​ളോ​ടൊ​പ്പം അതു തഴച്ചു​വ​ള​രാൻ അയാൾ കാത്തി​രി​ക്കു​ന്നു.+

      അയാൾ ഒരു ലോറൽ വൃക്ഷം നടുന്നു; മഴ അതിനെ വളർത്തു​ന്നു.

      15 പിന്നെ ഒരാൾ അതു വിറകാ​യി എടുക്കു​ന്നു.

      അതിൽ കുറച്ച്‌ എടുത്ത്‌ തീ കായുന്നു,

      അയാൾ തീ കൂട്ടി അപ്പം ചുടുന്നു.

      അയാൾ അതു​കൊണ്ട്‌ ഒരു ദൈവ​ത്തെ​യും ഉണ്ടാക്കു​ന്നു; എന്നിട്ട്‌ അതിനെ ആരാധി​ക്കു​ന്നു.

      ഒരു വിഗ്രഹം തീർത്ത്‌ അതിനു മുന്നിൽ കുമ്പി​ടു​ന്നു.+

  • യശയ്യ 45:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഒരുമിച്ചുകൂടി അടുത്ത്‌ വരൂ.

      ജനതക​ളിൽനിന്ന്‌ രക്ഷപ്പെ​ട്ട​വരേ, ഒത്തുകൂ​ടൂ.+

      വിഗ്ര​ഹങ്ങൾ ചുമന്നു​കൊണ്ട്‌ നടക്കു​ന്ന​വർക്കും

      തങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​വർക്കും ഒന്നും അറിയില്ല.

  • ഹബക്കൂക്ക്‌ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 വെറും ഒരു ശില്‌പി കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹം​കൊണ്ട്‌ എന്തു ഗുണം?

      സംസാ​ര​ശേ​ഷി​യി​ല്ലാത്ത, ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ ഉണ്ടാക്കു​ന്ന​വൻ

      അവയിൽ ആശ്രയം​വെ​ച്ചാൽപ്പോ​ലും

      വ്യാജം പഠിപ്പി​ക്കു​ന്ന​തി​നെ​യും ലോഹവിഗ്രഹത്തെയും* കൊണ്ട്‌ എന്തു പ്രയോ​ജനം?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക