വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 21:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 മനശ്ശെ യരുശ​ലേ​മി​ന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ കൂടാതെ, യഹൂദ​യെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ തെറ്റു ചെയ്യിച്ച്‌ അയാൾ പാപം ചെയ്യു​ക​യും ചെയ്‌തു.

  • യശയ്യ 59:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 തിന്മ പ്രവർത്തി​ക്കാൻ അവരുടെ കാലുകൾ ഓടുന്നു,

      നിരപ​രാ​ധി​യു​ടെ രക്തം ചൊരി​യാൻ അവർ വ്യഗ്രത കാട്ടുന്നു.+

      അവരുടെ ചിന്തകൾ ദ്രോ​ഹ​ചി​ന്ത​ക​ളാണ്‌;

      അവരുടെ വഴിക​ളിൽ വിനാ​ശ​വും കഷ്ടതയും ഉണ്ട്‌.+

  • യിരെമ്യ 2:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 നിരപരാധികളായ പാവങ്ങ​ളു​ടെ രക്തക്കറ നിന്റെ വസ്‌ത്ര​ത്തിൽ പറ്റിയി​ട്ടുണ്ട്‌.+

      ഭവന​ഭേ​ദ​നം നടന്ന സ്ഥലത്ത്‌ ഞാൻ അതു കണ്ടി​ല്ലെ​ങ്കി​ലും

      നിന്റെ വസ്‌ത്ര​ങ്ങ​ളി​ലെ​ല്ലാം അതുണ്ട്‌.+

  • വിലാപങ്ങൾ 4:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവളുടെ പ്രവാ​ച​ക​ന്മാ​രു​ടെ പാപങ്ങ​ളും പുരോ​ഹി​ത​ന്മാ​രു​ടെ തെറ്റു​ക​ളും കാരണ​മാണ്‌ അതു സംഭവി​ച്ചത്‌;+

      അവർ അവളിൽ നീതി​മാ​ന്മാ​രു​ടെ രക്തം ചൊരി​ഞ്ഞ​ല്ലോ.+

  • മത്തായി 23:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അതുകൊണ്ട്‌ ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനി​കളെ​യും ഉപദേഷ്ടാക്കളെയും+ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്‌തം​ഭ​ത്തിലേ​റ്റു​ക​യും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ ചാട്ടയ്‌ക്ക്‌ അടിക്കുകയും+ നഗരംതോ​റും വേട്ടയാടുകയും+ ചെയ്യും. 35 അങ്ങനെ, നീതി​മാ​നായ ഹാബേ​ലി​ന്റെ രക്തംമുതൽ+ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌ നിങ്ങൾ കൊന്നു​കളഞ്ഞ ബരെഖ്യ​യു​ടെ മകനായ സെഖര്യ​യു​ടെ രക്തംവരെ,+ ഭൂമി​യിൽ ചൊരി​ഞ്ഞി​ട്ടുള്ള നീതി​യുള്ള രക്തം മുഴുവൻ നിങ്ങളു​ടെ മേൽ വരും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക