-
എബ്രായർ 8:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “‘ആ നാളുകൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും’ എന്ന് യഹോവ* പറയുന്നു. ‘ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സുകളിൽ വെക്കും; അവരുടെ ഹൃദയങ്ങളിൽ ഞാൻ അവ എഴുതും.+ ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആകും.+
11 “‘അവർ ആരും പിന്നെ അവരുടെ സഹപൗരനെയോ സഹോദരനെയോ, “യഹോവയെ* അറിയൂ” എന്ന് ഉപദേശിക്കില്ല; കാരണം ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും. 12 അവർ കാണിച്ച അന്യായങ്ങൾ ഞാൻ ക്ഷമിക്കും. അവരുടെ പാപങ്ങൾ പിന്നെ ഓർക്കുകയുമില്ല.’”+
-