-
2 രാജാക്കന്മാർ 25:18-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 കാവൽക്കാരുടെ മേധാവി മുഖ്യപുരോഹിതനായ സെരായയെയും+ രണ്ടാം പുരോഹിതനായ സെഫന്യയെയും+ മൂന്നു വാതിൽക്കാവൽക്കാരെയും കൂടെ പിടിച്ചുകൊണ്ടുപോയി.+ 19 കാവൽക്കാരുടെ മേധാവി നഗരത്തിലുണ്ടായിരുന്ന സേനാപതിയായ ഒരു കൊട്ടാരോദ്യോഗസ്ഥനെയും രാജാവിന്റെ അടുത്ത സഹകാരികളിൽ അഞ്ചു പേരെയും ആളുകളെ വിളിച്ചുകൂട്ടുന്ന, സൈന്യാധിപന്റെ സെക്രട്ടറിയെയും അവിടെ കണ്ട സാധാരണക്കാരായ 60 ആളുകളെയും പിടികൂടി. 20 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ അവരെ രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുത്തേക്കു കൊണ്ടുപോയി.+ 21 ബാബിലോൺരാജാവ് ഹമാത്ത്+ ദേശത്തെ രിബ്ലയിൽവെച്ച് അവരെയെല്ലാം വെട്ടിക്കൊന്നു. അങ്ങനെ യഹൂദയ്ക്കു സ്വദേശം വിട്ട് ബന്ദിയായി പോകേണ്ടിവന്നു.+
-
-
2 ദിനവൃത്താന്തം 36:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അതുകൊണ്ട് ദൈവം കൽദയരാജാവിനെ അവർക്കു നേരെ വരുത്തി.+ കൽദയരാജാവ് അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്+ അവർക്കിടയിലെ ചെറുപ്പക്കാരെ വാളുകൊണ്ട് വെട്ടിക്കൊന്നു.+ യുവാക്കളോടോ കന്യകമാരോടോ പ്രായമുള്ളവരോടോ അവശരോടോ കരുണ കാണിച്ചില്ല.+ ദൈവം സകലവും കൽദയരാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+
-