-
2 ദിനവൃത്താന്തം 7:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 പുരോഹിതന്മാർ അവരുടെ നിയമിതസ്ഥാനങ്ങളിൽ നിന്നു. അതുപോലെ, യഹോവയ്ക്കു പാട്ടു പാടുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ലേവ്യരും നിന്നു.+ (അവരോടൊപ്പം* സ്തുതിഗീതങ്ങൾ പാടുമ്പോൾ, “ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” എന്നു പറഞ്ഞ് യഹോവയ്ക്കു നന്ദി കൊടുക്കാൻ ദാവീദ് രാജാവ് ഉണ്ടാക്കിയവയാണ് ഈ ഉപകരണങ്ങൾ.) ഇസ്രായേല്യരെല്ലാം എഴുന്നേറ്റുനിൽക്കുമ്പോൾ ആ ലേവ്യർക്ക് അഭിമുഖമായി നിന്ന് പുരോഹിതന്മാർ കാഹളം മുഴക്കി.+
-
-
2 ദിനവൃത്താന്തം 29:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ദാവീദും രാജാവിന്റെ ദിവ്യദർശിയായ ഗാദും+ നാഥാൻ+ പ്രവാചകനും നിർദേശിച്ചിരുന്നതനുസരിച്ച്+ ഹിസ്കിയ ലേവ്യരെ യഹോവയുടെ ഭവനത്തിൽ ഇലത്താളം, തന്ത്രിവാദ്യം, കിന്നരം എന്നിവയുമായി നിറുത്തിയിരുന്നു.+ കാരണം പ്രവാചകന്മാരിലൂടെ യഹോവ നൽകിയ നിർദേശമായിരുന്നു ഇത്. 26 അങ്ങനെ ലേവ്യർ ദാവീദിന്റെ ഉപകരണങ്ങളും പുരോഹിതന്മാർ കാഹളങ്ങളും പിടിച്ച് നിന്നു.+
-