വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാ​ര​ദണ്ഡ്‌ അവന്റെ പാദങ്ങൾക്കി​ട​യിൽനി​ന്നും നീങ്ങിപ്പോ​കില്ല. ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​കും.+

  • 1 ദിനവൃത്താന്തം 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യഹൂദ+ സഹോ​ദ​ര​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി​രു​ന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദ​യിൽനി​ന്നാ​യി​രു​ന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോ​സേ​ഫി​നാ​ണു ലഭിച്ചത്‌.

  • യശയ്യ 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 നമുക്ക്‌ ഒരു കുഞ്ഞു ജനിച്ചി​രി​ക്കു​ന്നു,+

      നമുക്ക്‌ ഒരു മകനെ കിട്ടി​യി​രി​ക്കു​ന്നു,

      ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+

      അതുല്യ​നാ​യ ഉപദേ​ശകൻ,+ ശക്തനാം ദൈവം,+ നിത്യ​പി​താവ്‌, സമാധാ​ന​പ്രഭു എന്നെല്ലാം അവനു പേരാ​കും.

  • മത്തായി 2:4-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 രാജാവ്‌ ജനത്തിന്റെ എല്ലാ മുഖ്യ​പുരോ​ഹി​ത​ന്മാരെ​യും ശാസ്‌ത്രി​മാരെ​യും വിളി​ച്ചു​കൂ​ട്ടി, ക്രിസ്‌തു* ജനിക്കു​ന്നത്‌ എവി​ടെ​യാ​യി​രി​ക്കുമെന്ന്‌ അന്വേ​ഷി​ച്ചു. 5 അവർ പറഞ്ഞു: “യഹൂദ്യ​യി​ലെ ബേത്ത്‌ലെഹെ​മിൽ;+ കാരണം പ്രവാ​ച​ക​നി​ലൂ​ടെ ഇങ്ങനെ എഴുതി​യി​ട്ടുണ്ട്‌: 6 ‘യഹൂദാദേ​ശ​ത്തി​ലെ ബേത്ത്‌ലെ​ഹെമേ, നീ യഹൂദ​യി​ലെ അധിപ​തി​മാ​രിൽ ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേ​ലി​നെ മേയ്‌ക്കാ​നുള്ള അധിപതി വരുന്നതു നിന്നിൽനി​ന്നാ​യി​രി​ക്കും.’”+

  • ലൂക്കോസ്‌ 1:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+ 33 അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തി​ന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+

  • ലൂക്കോസ്‌ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 നിങ്ങളുടെ രക്ഷകൻ+ ഇന്നു ദാവീ​ദി​ന്റെ നഗരത്തിൽ+ ജനിച്ചി​രി​ക്കു​ന്നു. കർത്താ​വായ ക്രിസ്‌തുവാണ്‌+ അത്‌.

  • യോഹന്നാൻ 7:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 ക്രിസ്‌തു ദാവീ​ദി​ന്റെ വംശജ​നാ​യി,+ ദാവീ​ദി​ന്റെ ഗ്രാമമായ+ ബേത്ത്‌ലെഹെമിൽനിന്ന്‌+ വരു​മെ​ന്നല്ലേ തിരുവെ​ഴു​ത്തു പറയു​ന്നത്‌?”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക