-
മർക്കോസ് 1:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിനഗോഗിലുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: 24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+ 25 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.”
-
-
ലൂക്കോസ് 4:33-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അപ്പോൾ സിനഗോഗിൽ അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു:+ 34 “നസറെത്തുകാരനായ യേശുവേ,+ അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം? ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ.”+ 35 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.” അപ്പോൾ ഭൂതം ആ മനുഷ്യനെ അവരുടെ മുന്നിൽ തള്ളിയിട്ടിട്ട് അയാൾക്ക് ഉപദ്രവമൊന്നും ചെയ്യാതെ അയാളെ വിട്ട് പോയി.
-
-
പ്രവൃത്തികൾ 16:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അവൾ പൗലോസിന്റെയും ഞങ്ങളുടെയും പിന്നാലെ നടന്ന്, “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ;+ രക്ഷയ്‌ക്കുള്ള വഴി നിങ്ങളെ അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 18 ദിവസങ്ങളോളം അവൾ ഇതു തുടർന്നു. ഒടുവിൽ സഹികെട്ട പൗലോസ് തിരിഞ്ഞ് ഭൂതത്തോട്, “അവളിൽനിന്ന് പുറത്ത് പോകാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അത് അവളിൽനിന്ന് പുറത്ത് പോയി.+
-