വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:14-16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ്‌ ഈസ്‌കര്യോത്ത്‌+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത്‌ ചെന്ന്‌, 15 “യേശു​വി​നെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക്‌ എന്തു തരും” എന്നു ചോദി​ച്ചു. 30 വെള്ളിക്കാശ്‌+ തരാ​മെന്ന്‌ അവർ യൂദാ​സു​മാ​യി പറഞ്ഞൊ​ത്തു. 16 അപ്പോൾമുതൽ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ യൂദാസ്‌ തക്കം​നോ​ക്കി നടന്നു.

  • മർക്കോസ്‌ 14:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാമെന്നു പറഞ്ഞ്‌ മുഖ്യ​പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ ചെന്നു.+ 11 അതു കേട്ട​പ്പോൾ അവർക്കു വലിയ സന്തോ​ഷ​മാ​യി. യൂദാ​സിന്‌ അവർ പണം*+ കൊടു​ക്കാമെന്നു പറഞ്ഞു. അങ്ങനെ, യൂദാസ്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ തക്കം​നോ​ക്കി നടന്നു.

  • യോഹന്നാൻ 6:70
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 70 യേശു അവരോ​ടു പറഞ്ഞു: “ഞാൻ നിങ്ങൾ പന്ത്രണ്ടു പേരെ തിര​ഞ്ഞെ​ടു​ത്തു, ഇല്ലേ?+ എങ്കിലും നിങ്ങളിൽ ഒരാൾ പരദൂ​ഷണം പറയു​ന്ന​വ​നാണ്‌.”*+

  • യോഹന്നാൻ 13:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അവർ അത്താഴം കഴിക്കു​ക​യാ​യി​രു​ന്നു. യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ പിശാച്‌ ശിമോ​ന്റെ മകനായ യൂദാസ്‌ ഈസ്‌കര്യോത്തിന്റെ+ ഹൃദയ​ത്തിൽ തോന്നി​ച്ചി​രു​ന്നു.+

  • യോഹന്നാൻ 13:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അപ്പക്കഷണം വാങ്ങി​ക്ക​ഴി​ഞ്ഞപ്പോൾ യൂദാ​സിൽ സാത്താൻ കടന്നു.+ യേശു യൂദാ​സിനോട്‌, “നീ ചെയ്യു​ന്നതു കുറച്ചു​കൂ​ടെ പെട്ടെന്നു ചെയ്‌തു​തീർക്കുക” എന്നു പറഞ്ഞു.

  • പ്രവൃത്തികൾ 1:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “സഹോ​ദ​ര​ന്മാ​രേ, യേശു​വി​നെ അറസ്റ്റു ചെയ്‌ത​വർക്കു വഴി കാണി​ച്ചു​കൊ​ടുത്ത യൂദാസിനെക്കുറിച്ച്‌+ പരിശു​ദ്ധാ​ത്മാവ്‌ ദാവീ​ദി​ലൂ​ടെ മുൻകൂ​ട്ടി​പ്പറഞ്ഞ തിരുവെഴുത്തു+ നിറ​വേ​റ​ണ​മാ​യി​രു​ന്നു; 17 യൂദാസ്‌ ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ടവനും+ ഞങ്ങളോ​ടൊ​പ്പം ഈ ശുശ്രൂഷ ചെയ്‌ത​വ​നും ആയിരു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക