-
യിരെമ്യ 25:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 “‘അന്ന് യഹോവ സംഹരിക്കുന്നവരെല്ലാം ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും. ആരും അവരെ ഓർത്ത് വിലപിക്കില്ല. ആരും അവരെ എടുത്ത് കുഴിച്ചിടുകയുമില്ല. അവർ വളംപോലെ നിലത്ത് ചിതറിക്കിടക്കും.’
-
-
സെഫന്യ 1:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അത് ഉഗ്രകോപത്തിന്റെ ദിവസം!+
അതിവേദനയുടെയും പരിഭ്രമത്തിന്റെയും ദിവസം!+
കൊടുങ്കാറ്റിന്റെയും ശൂന്യതയുടെയും ദിവസം!
അന്ധകാരത്തിന്റെയും മൂടലിന്റെയും ദിവസം!+
മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+
-
2 പത്രോസ് 3:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഇവയെല്ലാം ഇങ്ങനെ ഉരുകിത്തീരാനിരിക്കുന്നതുകൊണ്ട് വിശുദ്ധമായ പെരുമാറ്റരീതികളിലും ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുന്നതിലും* നിങ്ങൾ എങ്ങനെയുള്ളവരായിരിക്കണമെന്നു ചിന്തിച്ചുകൊള്ളുക! 12 ആകാശം കത്തിനശിക്കുകയും+ മൂലകങ്ങൾ കൊടുംചൂടിൽ വെന്തുരുകുകയും ചെയ്യുന്ന യഹോവയുടെ* ദിവസത്തിന്റെ+ സാന്നിധ്യത്തിനായി നിങ്ങൾ കാത്തിരിക്കുകയും അത് എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കുകയും* വേണം.
-
-
-