-
വെളിപാട് 6:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 കുഞ്ഞാട് അഞ്ചാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ ദൈവവചനവും തങ്ങളുടെ സാക്ഷിമൊഴികളും+ കാരണം കൊല്ലപ്പെട്ടവരുടെ ദേഹികൾ*+ ഞാൻ യാഗപീഠത്തിന്റെ ചുവട്ടിൽ+ കണ്ടു. 10 അവർ ഇങ്ങനെ നിലവിളിച്ചു: “വിശുദ്ധനും സത്യവാനും+ ആയ പരമാധികാരിയാം കർത്താവേ, അങ്ങ് എത്ര നാൾ ഭൂവാസികളെ ന്യായം വിധിക്കാതിരിക്കും, ഞങ്ങളുടെ രക്തത്തിന് അവരോടു പ്രതികാരം ചെയ്യാതിരിക്കും?”+
-
-
വെളിപാട് 19:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഇതിനു ശേഷം വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദംപോലുള്ള ഒരു ശബ്ദം ഞാൻ സ്വർഗത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. 2 കാരണം ദൈവത്തിന്റെ ന്യായവിധികൾ സത്യസന്ധവും നീതിയുള്ളവയും ആണ്.+ ലൈംഗിക അധാർമികതയാൽ* ഭൂമിയെ വഷളാക്കിയ മഹാവേശ്യയുടെ ന്യായവിധി ദൈവം നടപ്പാക്കിയിരിക്കുന്നു; അവളുടെ കൈകളിൽ കാണുന്ന, തന്റെ അടിമകളുടെ രക്തത്തിനു ദൈവം അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”+
-