മതത്തിന്റെ ഭൂതകാലത്തിന്റെ വീക്ഷണത്തിൽ അതിന്റെ ഭാവി
ഭാഗം 1: ക്രി.മു. 4026-2370 മതപരമായ അനൈക്യം—അതു തുടങ്ങിയ വിധം
“മനുഷ്യൻ അവന്റെ ശരീരഘടനയാൽത്തന്നെ ഒരു മതഭക്തിയുള്ള മൃഗമാണ്.” എഡ്മണ്ട് ബർക്ക്, 18-ാം നൂററാണ്ടിലെ ഐറിഷ് ഭരണതന്ത്രജ്ഞൻ
മനുഷ്യർക്ക ആരാധിക്കേണ്ടതിന്റെ സഹജമായ ഒരു ആവശ്യമുണ്ട്. “പണ്ഡിതൻമാർ കണ്ടുപിടിച്ചിട്ടുള്ളിടത്തോളം ഏതെങ്കിലും അർത്ഥത്തിൽ മതഭക്തരല്ലാഞ്ഞ ഒരു ജനം ഒരു കാലത്തും ഒരിടത്തും ഒരിക്കലും സ്ഥിതിചെയ്തിട്ടില്ല” എന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ പറയുന്നു. മനുഷ്യവർഗ്ഗത്തിന്റെ തുടക്കംമുതൽതന്നെ പുരുഷനും സ്ത്രീയും ന്യായാനുസൃതം തങ്ങളുടെ സ്രഷ്ടാവിലേക്ക് ആരാധനാഭാവത്തോടെ നോക്കി. തങ്ങൾക്ക് മാർഗ്ഗദർശനവും ബുദ്ധിയുപദേശവും നൽകാനുള്ള അധികാരിയെന്ന നിലയിൽ അവർ അവനിലേക്കു നോക്കി. അങ്ങനെ, ഏതു ലക്ഷ്യങ്ങളിലോ ഉദ്ദേശ്യങ്ങളിലോ ആയാലും, ഭൂമിയിലെ മതത്തിന്റെ പിറവി ആദാമിന്റെ സൃഷ്ടിയുടെ സമയത്തുതന്നെ ഉണ്ടായി. ബൈബിൾ കാലഗണനപ്രകാരം അത് ക്രി.മു. 4026 എന്ന വർഷത്തിലായിരുന്നു.
ആദാമിന്റെ സൃഷ്ടി എന്ന പദത്തിന്റെ ഉപയോഗത്തോട് ചിലർ എതിർത്തേക്കാം. എന്നാൽ തെളിയിക്കപ്പെട്ടിട്ടില്ലാത്ത പരിണാമസിദ്ധാന്തത്തിന് അതിന്റെ സ്വന്തം പിന്തുണക്കാരിൽനിന്നുപോലും അടുത്ത കാലത്ത് ഗുരുതരമായ തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. കൂടുതലായ വിവരങ്ങൾക്ക് വാച്ച് ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച ജീവൻ—അത ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം കാണുക.
ഇന്ന്, മനുഷ്യവർഗ്ഗത്തിന്റെ ഒരു പൊതു ഉത്ഭവം സംബന്ധിച്ച ബൈബിൾവിവരണം അശാസ്ത്രീയമാണെന്ന് വസ്തുനിഷ്ഠമായി വാദിക്കാൻ ഒരുവന് സാദ്ധ്യമല്ല. ആധുനികമനുഷ്യൻ ഒരൊററ മാതാവിൽനിന്ന് ഉത്ഭവിച്ചുവെന്നതിനോട് ജനിതകശാസ്ത്രജ്ഞൻമാർ ഇപ്പോൾ യോജിക്കാൻ ചായ്വുകാട്ടുന്നുവെന്ന് 1988-ലെ ഒരു ന്യൂസവീക്കലേഖനം റിപ്പോർട്ടുചെയ്തു. “ബാഹ്യകാഴ്ചയിൽ വ്യത്യാസങ്ങളുണ്ടെങ്കിലും സകല മനുഷ്യരും യഥാർത്ഥത്തിൽ ഒരു സ്ഥലത്ത് വളരെ അടുത്തകാലത്ത് ഉത്ഭവിച്ച ഒരൊററ അസ്തിത്വത്തിലെ അംഗങ്ങളാണെന്ന് ഹാവാഡ് പുരാജീവിവിജ്ഞാനിയായ എസ്. ജെ. ഗൗൾഡ് പറയുന്നതായി അത് ഉദ്ധരിക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നാം തിരിച്ചറിഞ്ഞിട്ടുള്ളതിലേക്കും വളരെ ആഴമായ ഒരു ജീവശാസ്ത്രപരമായ സാഹോദര്യം ഉണ്ട്.”
ഈ വസ്തുതകൾ ബൈബിളിന്റെ കൃത്യതക്ക് അനുകൂലമാണ്. മതപരമായ സംഘട്ടനം തുടങ്ങിയതെങ്ങനെയെന്നതു സംബന്ധിച്ച അതിന്റെ വിവരണത്തെ സംശയിക്കുന്നതിന് നമുക്ക് കാരണമില്ലെന്ന് അതു സൂചിപ്പിക്കുന്നു.
ഒരു മതം രണ്ടായ വിധം
വിശദാംപശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും അതിശയകരമാംവിധം സമാനമായ ചില വിശ്വാസങ്ങൾ അറിയപ്പെടുന്ന മിക്കവാറുമെല്ലാ മതങ്ങൾക്കുമുണ്ടെന്ന് ദി എൻസൈക്ലോപ്പീഡിയ ഓഫ റിലിജിയൻ പറയുന്നു. ദൃഷ്ടാന്തമായി, മനുഷ്യവർഗ്ഗം ദിവ്യപ്രീതിയുണ്ടായിരുന്ന ഒരു ആദിമസ്ഥാനത്തുനിന്ന് വീണുപോയെന്നും മരണം അസ്വാഭാവികമാണെന്നും വീണ്ടും ദിവ്യപ്രീതി നേടാൻ യാഗം ആവശ്യമാണെന്നും അവ വിശ്വസിക്കുന്നു. ഇത് ഇന്നത്തെ സകല മതങ്ങൾക്കും ഒരു പൊതു ഉത്ഭവമാണുണ്ടായിരുന്നത് എന്നതിന്റെ പ്രബലമായ സാഹചര്യത്തെളിവാണ്.
ഇത് എങ്ങനെ സംഭവിച്ചുവെന്ന് ബൈബിൾ വിശദമാക്കുന്നു. ആദ്യമനുഷ്യനും സ്ത്രീയും ദൈവത്തിന്റെ നിർദ്ദേശം ത്യജിച്ചുവെന്നും മാർഗ്ഗനിർദ്ദേശത്തിനും ബുദ്ധിയുപദേശത്തിനുമായി മറെറാരു ഉറവിലേക്കു തിരിഞ്ഞുവെന്നും അതു നമ്മോടു പറയുന്നു. തെളിവനുസരിച്ച്, സാത്താനെയും ദൈവത്തിനെതിരായ അവന്റെ മത്സരത്തെയും കുറിച്ച് അറിവില്ലാതെ അവർ ഒരു സ്വതന്ത്രഗതി സ്വീകരിക്കുകയും സ്രഷ്ടാവിനു പകരം ഒരു സർപ്പത്താൽ പ്രതിനിധാനംചെയ്യപ്പെട്ട ഒരു സൃഷ്ടിയുടെ ബുദ്ധിയുപദേശം പിന്തുടരുകയും ചെയ്തു. വഴിതെററിക്കുന്ന സർപ്പത്തിന്റെ പിമ്പിലെ യഥാർത്ഥ ശബ്ദം സാത്താനായിരുന്നുവെന്ന് ബൈബിൾ പിന്നീട് വെളിപ്പെടുത്തി.—ഉല്പത്തി 2:16-3:24; വെളിപ്പാട് 12:9.
അങ്ങനെ മനുഷ്യൻ ദിവ്യാധിപത്യഭരണത്തിൽനിന്ന് പുറത്തുവരികയും നൻമയും തിൻമയും സംബന്ധിച്ച് സ്വന്തം പ്രമാണങ്ങൾ സ്ഥാപിക്കുകയുംചെയ്തു. ആദാമും ഹവ്വായും തങ്ങളുടെ സ്വതന്ത്രപ്രവർത്തനത്താൽ അനേകം വ്യത്യസ്തമതങ്ങളിൽ കലാശിക്കുന്ന ഒരു ഗതിയിൽ മനുഷ്യവർഗ്ഗത്തിന് തുടക്കമിട്ടുകൊടുത്തു, അവയെല്ലാം യഹോവയുടെ വിശ്വസ്തസാക്ഷികൾ ചരിത്രത്തിലുടനീളം ആചരിച്ച സത്യാരാധനക്കു വിരുദ്ധമായിരുന്ന വ്യാജാരാധനയായിരുന്നു. ആ വ്യാജാരാധനയുടെ ഗുണഭോക്താവ് നേരിട്ടായാലും പരോക്തമായിട്ടായാലും വലിയ എതിരാളിയായ സാത്താനായിരുന്നു. അങ്ങനെ, അപ്പോസ്തലനായ പൗലോസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ജനതകൾ യാഗം കഴിക്കുന്ന വസ്തുക്കൾ അവർ ഭൂതങ്ങൾക്കു യാഗം കഴിക്കുന്നു, ദൈവത്തിനല്ല; നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” രണ്ട് ആരാധനാസമ്പ്രദായങ്ങൾ മാത്രമേയുള്ളുവെന്ന് പ്രകടമാക്കിക്കൊണ്ട് അവൻ തുടർന്നുപറഞ്ഞു: “നിങ്ങൾക്ക് യഹോവയുടെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിക്കാൻ കഴികയില്ല.; നിങ്ങൾക്ക് ‘യഹോവയുടെ മേശ’യിലും ഭൂതങ്ങളുടെ മേശയിലും പങ്കുപററാൻ കഴികയില്ല.”—1 കൊരിന്ത്യർ 10:20, 21.
അതുകൊണ്ട്, ആദാമിന്റെ മത്സരം രണ്ടാമതൊരു ആരാധനാസമ്പ്രദായത്തിനു തുടക്കമിട്ടു, അത് സൃഷ്ടിയെ സ്രഷ്ടാവിനു മുമ്പിൽവെച്ചു. ആ പുതിയ മതത്തിന്റെ യഥാർത്ഥ പ്രണേതാവ് പുതിയ സ്വയനിയമിത “ദൈവ”മായിരുന്ന പിശാചായ സാത്താനായിരുന്നു.—2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19.
ആദാമിന്റെയും ഹവ്വായുടെയും ആദ്യത്തെ രണ്ടു പുത്രൻമാരായിരുന്ന കയീനും ഹാബേലും മതപരമായ ചായ്വുള്ളവരാണെന്ന് സൂചിപ്പിച്ചുകൊണ്ട് സ്രഷ്ടാവിന് യാഗങ്ങളർപ്പിച്ചു. എന്നിരുന്നാലും, തുടർന്നുവന്ന സംഭവഗതി അവർ മതപരമായി ഐക്യത്തിലല്ലായിരുന്നുവെന്ന് പ്രകടമാക്കി. ഇത് മനുഷ്യവർഗ്ഗചരിത്രത്തിൽ 130 വർഷം മുമ്പോട്ടു വന്നപ്പോൾ പ്രകടമായി, അന്ന് ഹാബേൽ അർപ്പിച്ച ഒരു യാഗം സ്രഷ്ടാവ് അംഗീകരിച്ചു. എന്നാൽ കയീന്റേതു നിരസിക്കപ്പെട്ടു. പ്രസ്പഷ്ടമായി, ദൈവം ഏതു വ്യക്തിപരമായ മതത്തെയും അംഗീകരിക്കാൻ സന്നദ്ധനല്ലായിരുന്നു. ഈ വസ്തുത കയീനെ കുപിതനാക്കുകയും തന്റെ സഹോദരനെ കൊലപ്പെടുത്താൻ പ്രേരിപ്പിക്കുകയുംചെയ്തു.—ഉല്പത്തി 4:1-12; 1 യോഹന്നാൻ 3:12.
മനുഷ്യചരിത്രത്തിലാദ്യമായി മതവിദ്വേഷം ഭൂമിയെ നിർദ്ദോഷരക്തത്താൽ കളങ്കപ്പെടുത്തി. അത് അവസാനത്തേതായിരിക്കുമായിരുന്നില്ല. “ലോകത്തിനു ചുററും ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളിൽ പകുതിയോ അധികമോ ഒന്നുകിൽ തുറന്ന മതപോരാട്ടങ്ങളോ അല്ലെങ്കിൽ മതവിവാദങ്ങൾ ഉൾപ്പെടുന്നവയോ ആയിരിക്കാനിടയുണ്ട്” എന്ന് ഒരു ആധുനിക പത്ര പംക്തീകാരൻ പ്രസ്താവിക്കുകയുണ്ടായി.
കയീന്റെയും ഹാബേലിന്റെയും ഒരു സഹോദരപുത്രനായിരുന്ന ഏനോശിന്റെ നാളുകളിൽ “യഹോവയുടെ നാമത്തെ വിളിക്കുന്നതിൽ തുടക്കമിട്ടു.” (ഉല്പത്തി 4:26) ഹാബേൽ നേരത്തെ വിശ്വാസത്തോടെ ദൈവനാമത്തെ വിളിക്കുന്നതിൽ തുടക്കമിട്ടിരുന്നതുകൊണ്ട് പിൽക്കാലത്തെ ഈ “യഹോവയുടെ നാമത്തെ വിളി”ക്കൽ ആളുകൾ ആ നാമത്തെ അശുദ്ധമായി അല്ലെങ്കിൽ അധഃപതിച്ച രീതിയിൽ വിളിച്ചുതുടങ്ങിയെന്നർത്ഥമാക്കുന്നതായി മനസ്സിലാക്കപ്പെടുന്നു. അത് മതപരമായ കപടഭക്തിയുടെ ഒരു ദൃഷ്ടാന്തമാണെന്ന് വ്യക്തമായിരുന്നു.
യഹൂദ യരുശലേം ററാർഗ്ഗം അഥവാ പരാവർത്തനം ഇങ്ങനെ കുറിക്കൊള്ളുന്നു: “ആ തലമുറയിലായിരുന്നു അവർ തെററുചെയ്യാനും തങ്ങളേത്തന്നെ വിഗ്രഹങ്ങളാക്കാനും തുടങ്ങിയതും കർത്താവിന്റെ വചനത്തിലെ നാമത്താൽ വിഗ്രഹങ്ങൾക്ക് മറുപേരിട്ടതും. ദൈവത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന നാട്യത്തോടുകൂടിയ വിഗ്രഹാരാധന അന്നുമുതൽ എന്നും വ്യാജമതത്തിന്റെ ലക്ഷണമായിരുന്നിട്ടുണ്ട്.
യൂദാ 14,15-ൽ, ആ ഒന്നാം സഹസ്രാബ്ദത്തിലെ വിഗ്രഹാരാധികളായ മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച വിശ്വസ്തനായ ഹാനോക്കിന്റെ പ്രവചനത്തെ സംബന്ധിച്ച് നാം വായിക്കുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “നോക്കൂ! എല്ലാവർക്കുമെതിരായി ന്യായവിധി നടത്തുന്നതിനും, ഭക്തികെട്ടവർ ഒരു ഭക്തികെട്ട വിധത്തിൽ ചെയ്ത സകല ഭക്തികെട്ട പ്രവൃത്തികളും സംബന്ധിച്ചും, തനിക്കെതിരെ ഭക്തികെട്ട പാപികൾ പറഞ്ഞ ഞെട്ടിക്കുന്ന സകല കാര്യങ്ങളും സംബന്ധിച്ചും അവരെയെല്ലാം കുററം വിധിക്കുന്നതിനും യഹോവ തന്റെ പതിനായിരങ്ങളുമായി വന്നു.” ഈ പ്രവചനം മനുഷ്യവർഗ്ഗചരിത്രത്തിന്റെ രണ്ടാം സഹസ്രാബ്ദത്തിൽ നിവൃത്തിയേറി, അന്നു വ്യാജമതം പ്രബലപ്പെട്ടിരുന്നു. ദൈവത്തോടുള്ള അനുസരണക്കേടോടെ ഭൂമിയിൽ ജഡം ധരിക്കുകയും “മനുഷ്യരുടെ പുത്രിമാരെ” വിവാഹം കഴിക്കുകയും “കീർത്തിപ്പെട്ട പുരുഷൻമാരായിരുന്ന, പുരാതനകാലത്തെ ബലവാൻമാരു”ടെ സങ്കരവർഗ്ഗത്തെ ഉളവാക്കുകയും ചെയ്ത ദൂതൻമാരെ വിഗ്രഹമാക്കുന്നതുപോലും അഭക്തിയിൽ ഉൾപ്പെട്ടിരിക്കാം.—ഉല്പത്തി 6:4.
എന്നിരുന്നാലും, നോഹ “സത്യദൈവത്തോടുകൂടെ നടന്ന”തുകൊണ്ട് “യഹോവയുടെ ദൃഷ്ടികളിൽ പ്രീതി കണ്ടെത്തി.” (ഉല്പത്തി 6:8, 9) സത്യാരാധനയോടു പററിനിന്ന അവനും അവന്റെ കുടുംബവും ഉൾപ്പെട്ട എട്ടുപേരെക്കാൾ വളരെക്കൂടുതലായിരുന്നു ദുഷ്ടൻമാരുടെ സംഖ്യ. വ്യാജമതത്തിനും അതാചരിച്ചവർക്കും ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത ധാരാളമായിരുന്നു,” “ഭൂമി അക്രമം കൊണ്ടു നിറഞ്ഞു.” (ഉല്പത്തി 6:5, 11) വ്യാജമതം ആചരിച്ചവരെ നശിപ്പിക്കുന്നതിന് ഒരു പ്രളയം വരുത്താൻ ദൈവം നിശ്ചയിച്ചു. നോഹയും അവന്റെ കുടുംബവും മാത്രമേ ദൈവസംരക്ഷണത്തിൻകീഴിൽ അതിജീവിച്ചുള്ളു. അത് പിന്നീട് സത്യാരാധനയുടെ ഒരു പ്രവൃത്തിയെന്ന നിലയിൽ അവർ “യഹോവക്ക് ഒരു യാഗപീഠം നിർമ്മിക്കുന്നതിന്” മതിയായ കാരണമായിരുന്നു. (ഉല്പത്തി 8:20) ജലപ്രളയം നോഹയുടെ നാളിൽ സ്ഥിതിചെയ്തിരുന്ന രണ്ട് മതപദ്ധതികളിൽ ഏത് സത്യവും ഏതു വ്യാജവുമായിരുന്നുവെന്ന് വ്യക്തമായി തിരിച്ചറിയിച്ചിരുന്നു.
മേൽപ്പറഞ്ഞത് അടിസ്ഥാനപ്പെട്ടിരിക്കുന്നത് ബൈബിൾരേഖ സത്യമാണെന്നുള്ളള പ്രമേയത്തിലാണ്. എന്നാൽ ഞങ്ങളുടെ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ തെളിവിനു പുറമേ, “യഥാർത്ഥത്തിൽ ഒരു ആഗോള പ്രളയം ഉണ്ടായിട്ടുണ്ടോ?” എന്ന ചതുരത്തിൽ കൊടുത്തിരിക്കുന്ന തെളിവും ഒന്നു കാണുക.
മതത്തിന്റെ ഭാവി—നിങ്ങളുടെ ഭാവി
മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിന് സ്വീകാര്യമായ ഒന്നും വ്യക്തമായും അസ്വീകാര്യമായ മറെറാന്നും എന്നിങ്ങനെ അടിസ്ഥാനപരമായി രണ്ടു തരം മതങ്ങൾ മാത്രമേ ഉള്ളുവെന്നതുകൊണ്ട് മതത്തിന്റെ ഭൂതകാലത്തെസംബന്ധിച്ച അറിവു നേടുന്നത് മർമ്മപ്രധാനമാണ്. യുക്തിയാനുസൃതം, അപ്പോൾ ഒരുവന് സ്രഷ്ടാവിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ അവൻ മതത്തെസംബന്ധിച്ച സ്രഷ്ടാവിന്റെ വീക്ഷണങ്ങൾ സ്വീകരിക്കേണ്ടതാണ്. “മമനുഷ്യന്റെ ശരീരഘടനയനുസരിച്ചുതന്നെ അവൻ മതഭക്തിയുള്ള ഒരു മൃഗ”മായതിനാൽ നമ്മളെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്ന് മറക്കരുത്.
മതത്തിന്റെ ഭൂതകാലത്തിലേക്കു നോക്കുമ്പോൾ നമുക്ക് തുറന്ന മനസ്സോടെ, അതിലും പ്രധാനമായി സ്വീകാര്യക്ഷമതയുള്ള ഒരു ഹൃദയത്തോടെ, അങ്ങനെ ചെയ്യാം. ഒരു പ്രത്യേക മതം സൂക്ഷ്മപരിശോധനക്കു വിധേയമാകുമ്പോഴെല്ലാം അതിന്റെ ഉപദേശങ്ങൾ, മനസ്സിലാക്കാവുന്നതും വ്യക്തവും യുക്തിസഹവുമാണോയെന്ന് നമ്മോടുതന്നെ ചോദിക്കാൻ നമുക്ക് വേണ്ടത്ര സമയമെടുക്കാം. അതിന്റെ നേട്ടങ്ങൾ സംബന്ധിച്ചെന്ത്? അത് സ്രഷ്ടാവിന്റെ കല്പനകൾ അനുസരിക്കുന്നതിന്റെ പ്രാധാന്യം അതിന്റെ അംഗങ്ങളെ ധരിപ്പിച്ചുകൊണ്ട് അവരെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചിട്ടുണ്ടോ? അതോ, അത് തങ്ങളുടെ സ്വന്തം പെരുമാററ നിലവാരങ്ങൾ ഏർപ്പെടുത്താൻ അവരെ അനുവദിച്ചിരിക്കുകയാണോ? ലോകപ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവത്തിലാശ്രയിക്കുന്നതിന് മതം ആളുകളെ പഠിപ്പിച്ചിട്ടുണ്ടോ? അതോ അങ്ങനെ ചെയ്യുന്നതിന് രാഷ്ട്രീയമാർഗ്ഗിങ്ങളിലാശ്രയിക്കുന്നതിലേക്ക് അവരെ അതു വഴിതെററിച്ചിരിക്കുകയാണോ? അത് ഭൂമിയിലെ നിവാസികളുടെ ഇടയിൽ ഐക്യത്തിനും സമാധാനത്തിനും പ്രോൽസാഹിപ്പിച്ചിരിക്കുന്നുവോ, അതോ അനൈക്യം ഇളക്കിവിടുകയും യുദ്ധത്തിനു പ്രേരിപ്പിക്കുകയും ചെയ്തിരിക്കുകയാണോ?
ഇവയും മററു ചോദ്യങ്ങളും മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിനാൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഏകമതവും അവന്റെ എതിരാളിയാൽ അവതരിപ്പിക്കപ്പെട്ട അനേകം കൃത്രിമ മതങ്ങളും തമ്മിൽ തിരിച്ചറിയാൻ നമ്മെ സഹായിക്കും.
ഇപ്പോഴത്തെ സാൻമാർഗ്ഗികാധഃപതനത്തിനും ധാർമ്മികത്തകർച്ചക്കും മതത്തിൻമേൽ കുററമാരോപിക്കപ്പെടുന്നുണ്ടോ? അടുത്ത ലേഖനം ആ ചോദ്യം ചുരുക്കമായി പരിചിന്തിക്കുന്നതായിരിക്കും. (g89 1/8)
[7-ാം പേജിലെ ചതുരം]
യഥാർത്ഥത്തിൽ ഒരു ആഗോളപ്രളയം ഉണ്ടായിട്ടുണ്ടോ?
“ഉല്പത്തിയിലെ പ്രളയം അടുത്ത കാലത്തെ ഭൂഗർഭശാസ്ത്രപരമായ കാലങ്ങളിൽ സംഭവിച്ചിരിക്കാനിടയില്ലാത്തതായിരിക്കുന്നതിനുപകരം അത് തികച്ചും സ്വാഭാവികമായി അത്തരമൊരു കാലഘട്ടത്തിനു യോജിക്കുന്നു. . . യഥാർത്ഥത്തിൽ സത്വരവും ഉഗ്രവുമായ അത്തരമൊരു ക്ഷോഭത്തിന് ഏററം സാദ്ധ്യതയുള്ള കാലഘട്ടമായിരുന്നു അത്.”—പ്രളയത്തെ സംബന്ധിച്ച പുനശ്ചിന്ത. (ഇംഗ്ലീഷ്)
“പുരാവസ്തുശാസ്ത്രവും പ്രളയത്തെസംബന്ധിച്ച [ഉല്പത്തി]ക്കഥയുടെ മററു ഭാഷ്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട് . . . സാമ്യങ്ങൾ വ്യത്യാസങ്ങളെക്കാൾ ഏറെ ശ്രദ്ധേയമാണ്.”—ബൈബിൾ നാടുകളിൽ ഖനനംചെയ്യുന്നു.
“ഭൂമി പ്രളയത്തിൽ ആണ്ടുപോയ അഥവാ വെള്ളത്തിൽ മുങ്ങിപ്പോയ ഒരു ലോകവിപത്ത് ലോകത്തിലെ മിക്കവാറുമെല്ലാ കെട്ടുകഥകളിലും കാണപ്പെടുന്ന ഒരു സങ്കല്പനം [ആകുന്നു]. . . . ഇങ്കാ മിതോളജിയിൽ അത് ആദ്യമനുഷ്യരിൽ അസംതൃപ്തനായി അവരെ നശിപ്പിക്കാൻ തീരുമാനിച്ച പരമോന്നത വിരകോച്ചാ ദൈവത്താൽ ഇളക്കിവിടപ്പെട്ടതായിരുന്നു.”—ഫങ്ക ആൻഡ വാഗ്നൽസ സററാൻഡേർഡ ഡികണറി ഓഫ ഫോൽക്കലോർ, മിതോളജി ആൻഡ ലെജൻഡ.
“മറെറാരു പുരാതന ഇതിഹാസത്തിൽ ഉല്പത്തിവിവരണത്തോടുള്ള കൂടിയ സാമ്യങ്ങൾ ഉണ്ട്, അതിലെ വീരപുരുഷൻ ഗിൽഗാമേഷ് ആണ്. . . . രണ്ടാം സഹസ്രാബ്ദത്തോടടുത്ത് അത് ഉളവായിരിക്കാനാണ് ഏററം സാദ്ധ്യത. . . . ആപ്പാകൃതി ലിഖിതത്തിലെ ഏററം പൂർണ്ണമായ പ്രളയകഥ നൽകുന്ന [കളിമൺപലക XI] യഥാർത്ഥത്തിൽ കേടില്ലാത്തതാണ്.”— എൻസൈക്ലോപ്പീഡിയ ജൂഡായിക്കാ.
“പുരാതനലോകത്തിലെ എബ്രായരെയും ബാബിലോന്യരെയും ഗ്രീക്കുകാരെയും നോഴ്സ്മെനിനെയും മററ് ജനങ്ങളെയും പോലെ, വടക്കും തെക്കും അമേരിക്കകളിലെ അനേകം ഇൻഡ്യൻ ഗോത്രങ്ങൾക്ക് പ്രളയത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു. . . . ‘ഏററവും ആദ്യത്തെ മിഷനറിമാർ വന്നപ്പോൾ . . . പ്രളയത്തിന്റെയും ഒരു മനുഷ്യനും അയാളുടെ ഭാര്യയും ഒരു ചങ്ങാടത്തിൽ രക്ഷപെട്ടതായുമുള്ള പാരമ്പര്യങ്ങൾ ആ ഇൻഡ്യൻമാർക്ക് ഉണ്ടായിരുന്നതായി അവർ കണ്ടെത്തി’യെന്ന് റവറണ്ട് മൈറൻ ഈൽസ് റിപ്പോർട്ടുചെയ്തു.”—ഇൻഡ്യൻ ലെജൻഡ ഓഫ ദി പസഫിക്ക നോർത്തവെസററ. (g89 1/8)