വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 12/8 പേ. 3-4
  • ഹൃദ്രോഗം ജീവനൊരു ഭീഷണി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഹൃദ്രോഗം ജീവനൊരു ഭീഷണി
  • ഉണരുക!—1996
  • സമാനമായ വിവരം
  • അപകടസാധ്യത എങ്ങനെ കുറയ്‌ക്കാം?
    ഉണരുക!—1996
  • രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കൽ
    ഉണരുക!—1996
  • ആത്മീയ ഹൃദയാഘാതം നിങ്ങൾക്ക്‌ അതു തടയാനാകും
    2001 വീക്ഷാഗോപുരം
  • പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിക്കാൻ ഉറച്ചിരിക്കുന്നു
    വീക്ഷാഗോപുരം—1987
കൂടുതൽ കാണുക
ഉണരുക!—1996
g96 12/8 പേ. 3-4

ഹൃ​ദ്രോ​ഗം ജീവ​നൊ​രു ഭീഷണി

ലോക​വ്യാ​പ​ക​മാ​യി ഓരോ വർഷവും ലക്ഷക്കണ​ക്കി​നു സ്‌ത്രീ​പു​രു​ഷൻമാർക്കു ഹൃദയാ​ഘാ​ത​മു​ണ്ടാ​കു​ന്നു. അനേകർ നിസ്സാ​ര​മായ പരിണ​ത​ഫ​ല​ങ്ങ​ളോ​ടെ അതിജീ​വി​ക്കു​ന്നു. മറ്റുചി​ലർ അതിജീ​വി​ക്കു​ന്നില്ല. ഇനിയും മറ്റു ചിലർക്ക്‌, “പ്രയോ​ജ​ന​പ്ര​ദ​മായ പ്രവർത്ത​ന​ങ്ങ​ളി​ലേ​ക്കുള്ള മടങ്ങി​വ​രവു സംശയാ​സ്‌പദം” ആയിരി​ക്ക​ത്ത​ക്ക​വി​ധം ഹൃദയ​ത്തി​നു വളരെ​യേറെ ക്ഷതമേൽക്കു​ന്നു. “അതു​കൊണ്ട്‌, സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം ഹൃദയാ​ഘാ​തം മുളയി​ലെ നുള്ളി​ക്ക​ള​യേ​ണ്ടത്‌ അനിവാ​ര്യ​മാ”ണെന്നു ഹൃ​ദ്രോ​ഗ​ചി​കി​ത്സാ​വി​ദ​ഗ്‌ധ​നായ പീറ്റർ കൊഹ്‌ൻ കൂട്ടി​ച്ചേർക്കു​ന്നു.

ശരീര​ത്തി​ലു​ട​നീ​ളം രക്തം പമ്പു​ചെ​യ്യുന്ന ഒരു മാംസ​പേ​ശി​യാണ്‌ ഹൃദയം. ഒരു ഹൃദയാ​ഘാ​ത​മേൽക്കു​മ്പോൾ (മയോ​കാർഡി​യൽ ഇൻഫാർക്ഷൻ), രക്തം ലഭിക്കാ​തെ ഹൃദയ​പേ​ശി​യു​ടെ ഒരു ഭാഗം നിർജീ​വ​മാ​കു​ന്നു. ആരോ​ഗ്യ​മു​ള്ള​താ​യി നിലനിൽക്കു​ന്ന​തിന്‌, രക്തം വഹിച്ചു​കൊ​ണ്ടു​വ​രുന്ന ഓക്‌സി​ജ​നും മറ്റു പോഷ​ക​ങ്ങ​ളും ഹൃദയ​ത്തിന്‌ ആവശ്യ​മാണ്‌. ഹൃദയത്തെ ചുറ്റി​യുള്ള ധമനി​ക​ളി​ലൂ​ടെ​യാണ്‌ അതിന്‌ ഇവ ലഭിക്കു​ന്നത്‌.

ഹൃദയ​ത്തി​ന്റെ ഏതു ഭാഗ​ത്തെ​യും രോഗം ബാധി​ക്കാ​വു​ന്ന​താണ്‌. എന്നാൽ ഏറ്റവും സാധാ​ര​ണ​മാ​യത്‌ ആതെ​റോ​സ്‌ക്ലെ​റോ​സിസ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ക്രമേണ ഉണ്ടാകുന്ന ഹൃദയ​ധ​മ​നീ​രോ​ഗ​മാണ്‌. അതുണ്ടാ​കു​മ്പോൾ ധമനീ​ഭി​ത്തി​ക​ളിൽ കൊഴു​പ്പു​പാ​ളി (plaque) രൂപം​കൊ​ള്ളു​ന്നു. കുറെ​ക്കാ​ലം​കൊണ്ട്‌, കൊഴു​പ്പു വർധിച്ച്‌ കട്ടിയാ​യി ധമനി​കളെ ഇടുങ്ങി​യ​താ​ക്കു​ക​യും ഹൃദയ​ത്തി​ലേ​ക്കുള്ള രക്തപ്ര​വാ​ഹ​ത്തി​നു തടസ്സമു​ണ്ടാ​ക്കു​ക​യും ചെയ്‌തേ​ക്കാ​വു​ന്ന​താണ്‌. മിക്ക ഹൃദയാ​ഘാ​ത​ങ്ങൾക്കും വേദി​യൊ​രു​ക്കു​ന്നത്‌ ഈ അടിസ്ഥാന ഹൃദയ​ധ​മ​നീ​രോ​ഗം (സിഎഡി) ആണ്‌.

ഹൃദയ​ത്തിന്‌ ആവശ്യ​മാ​യത്ര ഓക്‌സി​ജൻ ലഭിക്കാ​തെ​വ​രു​മ്പോൾ ഒന്നോ അതില​ധി​ക​മോ ധമനി​ക​ളി​ലെ തടസ്സം പെട്ടെ​ന്നൊ​രു ആഘാത​ത്തി​നി​ട​യാ​ക്കു​ന്നു. അത്ര ഗുരു​ത​ര​മാ​യി ഇടുങ്ങാത്ത ധമനി​ക​ളിൽപോ​ലും ഒരു കൊഴു​പ്പു​പാ​ളി വിള്ളലു​ണ്ടാ​ക്കു​ക​യും രക്തം കട്ടപി​ടി​ക്കു​ന്ന​തി​ലേക്ക്‌ (ത്രോ​മ്പസ്‌) നയിക്കു​ക​യും ചെയ്യാ​വു​ന്ന​താണ്‌. രോഗം ബാധിച്ച ധമനി​കൾക്കു പേശീ​സ​ങ്കോ​ച​വും ഉണ്ടാകാ​നുള്ള വർധിച്ച സാധ്യ​ത​യുണ്ട്‌. പേശി സങ്കോ​ചി​ക്കു​ന്നി​ടത്ത്‌, ധമനീ​ഭി​ത്തി​യെ കൂടു​ത​ലാ​യി ഇടുങ്ങി​യ​താ​ക്കുന്ന ഒരു രാസവ​സ്‌തു പുറ​പ്പെ​ടു​വി​ച്ചു​കൊണ്ട്‌ രക്തം കട്ടപി​ടി​ക്കാ​വു​ന്ന​താണ്‌, ഇത്‌ ഒരു ആഘാത​ത്തി​നു വഴിമ​രു​ന്നി​ടു​ന്നു.

ഹൃദയ​പേ​ശി​കൾക്കു വേണ്ടത്ര സമയം ഓക്‌സി​ജൻ ലഭിക്കാ​തെ​വ​രു​മ്പോൾ സമീപസ്ഥ കലകൾക്കു തകരാറു സംഭവി​ച്ചേ​ക്കാം. ചില കലകളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ഹൃദയ​പേശി വീണ്ടും ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നില്ല. ആഘാതം എത്ര ദീർഘ​മാ​ണോ, അത്രയും കൂടു​ത​ലാണ്‌ ഹൃദയ​ത്തി​നു​ണ്ടാ​കുന്ന തകരാ​റും മരണ സാധ്യ​ത​യും. ഹൃദയ​ത്തി​ന്റെ വൈദ്യു​ത സംവി​ധാ​നം തകരാ​റി​ലാ​യാൽ, ഹൃദയ​ത്തി​ന്റെ സാധാരണ താള​ക്രമം താറു​മാ​റാ​യി ഹൃദയം വന്യമാ​യി വിറയ്‌ക്കാൻ (fibrillate) തുടങ്ങി​യേ​ക്കാം. അത്തര​മൊ​രു ഹൃദയ​സ്‌പ​ന്ദ​ന​വ്യ​തി​യാ​നം ഉണ്ടാകു​മ്പോൾ മസ്‌തി​ഷ്‌ക​ത്തി​ലേക്കു ഫലപ്ര​ദ​മാ​യി രക്തം പമ്പു​ചെ​യ്യാ​നുള്ള ഹൃദയ​ത്തി​ന്റെ ശേഷി കുറയു​ന്നു. പത്തു മിനി​റ്റി​നു​ള്ളിൽ മസ്‌തി​ഷ്‌കം നിർജീ​വ​മാ​യി മരണം സംഭവി​ക്കു​ന്നു.

അതു​കൊണ്ട്‌, പരിശീ​ലനം സിദ്ധിച്ച ഒരു മെഡിക്കൽ സ്റ്റാഫ്‌ ആദ്യഘ​ട്ട​ത്തിൽ ഉൾപ്പെ​ടു​ന്നതു മർമ​പ്ര​ധാ​ന​മാണ്‌. വർധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കേടു​പാ​ടു​ക​ളിൽനി​ന്നു ഹൃദയത്തെ രക്ഷിക്കു​ന്ന​തി​നും സ്‌പന്ദ​ന​വ്യ​തി​യാ​നം തടയു​ക​യോ ചികി​ത്സി​ക്കു​യോ ചെയ്യു​ന്ന​തി​നും വ്യക്തി​യു​ടെ ജീവൻ രക്ഷിക്കു​ന്ന​തി​നു​പോ​ലും അതു സഹായി​ച്ചേ​ക്കാ​വു​ന്ന​താണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക