ഉള്ളടക്കം
ആഴ്ച: 2017 ജൂലൈ 3-9
3 “വന്നുതാമസിക്കുന്ന വിദേശികളെ” ‘സന്തോഷത്തോടെ സേവിക്കാൻ’ സഹായിക്കുക
ആഴ്ച: 2017 ജൂലൈ 10-16
8 ‘വന്നുതാമസിക്കുന്ന വിദേശികളുടെ’ മക്കളെ സഹായിക്കുക
അഭയാർഥികളായ സഹോദരങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നമുക്കു ചെയ്തുകൊടുക്കാനാകുന്ന പ്രായോഗികസഹായങ്ങളെക്കുറിച്ചും ആണ് ആദ്യലേഖനം ചർച്ച ചെയ്യുന്നത്. മക്കൾക്കു പ്രയോജനം ചെയ്യുന്ന നല്ല തീരുമാനങ്ങളെടുക്കാൻ കുടിയേറ്റക്കാരായ മാതാപിതാക്കളെ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ രണ്ടാമത്തെ ലേഖനം ചർച്ച ചെയ്യും.
13 ജീവിതകഥ—മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു ബധിരത എനിക്കു തടസ്സമായില്ല
ആഴ്ച: 2017 ജൂലൈ 17-23
17 നിങ്ങളുടെ സ്നേഹം തണുത്തുപോകാൻ അനുവദിക്കരുത്!
ആഴ്ച: 2017 ജൂലൈ 24-30
22 “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?”
ഈ വ്യവസ്ഥിതിയിൽ ജീവിക്കുന്നത് യഹോവയുടെ ദാസർക്ക് ആർക്കും എളുപ്പമല്ല. ഈ ലോകത്തിന്റെ സ്വാർഥത നിറഞ്ഞ മനോഭാവം നമ്മളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. അത് എങ്ങനെ ഒഴിവാക്കാമെന്നും യഹോവയോടും ബൈബിൾസത്യത്തോടും സഹോദരങ്ങളോടും ഉള്ള സ്നേഹം എങ്ങനെ കാത്തുസൂക്ഷിക്കാമെന്നും നമ്മൾ ഈ ലേഖനങ്ങളിൽനിന്ന് പഠിക്കും. ഈ ലോകത്തിലെ കാര്യങ്ങളെക്കാൾ ക്രിസ്തുവിനെ സ്നേഹിക്കാൻ എങ്ങനെ കഴിയുമെന്നും നമ്മൾ പഠിക്കും.
27 എങ്ങനെയാണ് ഗായൊസ് സഹോദരങ്ങളെ സഹായിച്ചത്?