ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
മെയ് 6-നാരംഭിക്കുന്ന വാരം
ഗീതം 191 (42)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. വരിസംഖ്യകൾ ഉചിതമായി കൈകാര്യം ചെയ്യുന്ന വിധം (S-11)-ലെ നിർദ്ദേശങ്ങൾ സഭയോടൊത്ത് ഹ്രസ്വമായി പുനരവലോകനം ചെയ്യുക.
15 മിനി: “സഭയിൽ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കൽ.” ഒരു പ്രസംഗത്തെ തുടർന്ന് സഹോദരിമാർ എന്തുകൊണ്ട് എപ്പോൾ ശിരോവസ്ത്രം ധരിക്കണം എന്നതിനെസംബന്ധിച്ച വിവരങ്ങൾ കണ്ടുപിടിക്കുന്നതിന് ഇൻഡക്സ് എങ്ങനെ ഉപയോഗിക്കാം എന്ന് പുസ്തകാദ്ധ്യയന നിർവാഹകൻ ഒരു ദമ്പതികളോട് വിശദീകരിക്കുന്ന നന്നായി തയ്യാർ ചെയ്ത ഒരു പ്രകടനം.
20 മിനി: പുതിയ സംഭാഷണവിഷയം. പുതിയ വിഷയം സദസ്സുമായി ചർച്ചചെയ്യുക. കൂടാതെ വീക്ഷാഗോപുരത്തിന്റെ പുതിയ ലക്കത്തിൽനിന്ന് വിവിധ സംസാരാശയങ്ങൾ പരിചിന്തിക്കുക. സാഹിത്യത്തിൽ യഥാർത്ഥ താൽപ്പര്യം പ്രകടമാക്കിയവരും ഒരു വരിസംഖ്യ ലഭിക്കുന്നത് ആസ്വദിച്ചേക്കാവുന്നവരുമായ ആളുകൾക്ക് ചിന്താപൂർവകമായ പരിഗണന കൊടുക്കുന്നതിന് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക. നന്നായി തയ്യാറായ ഒരു പ്രസാധകൻ താഴെക്കൊടുക്കുന്ന അവതരണം നടത്തുക. “ഹല്ലോ. എന്റെ പേര്—. ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഒരു ഹ്രസ്വമായ സന്ദർശനം നടത്തുകയാണ്. നമ്മുടെ ജീവിതകാലത്ത് നിലനിൽക്കുന്ന സമാധാനം വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [മറുപടി പറയാൻ അനുവദിക്കുക.] കഴിഞ്ഞ കാലത്തിന്റെ അടിസ്ഥാനത്തിൽ വിധിക്കുന്നുവെങ്കിൽ പ്രത്യാശക്ക് വലിയ അടിസ്ഥാനമില്ല. എന്നാൽ ലൂക്കോസ് 21-ൽ നമ്മുടെ കാലത്തെക്കുറിച്ച് പ്രവചിച്ചിരുന്നത് എന്തെന്ന് ശ്രദ്ധിക്കുക. [10, 11, 26 വാക്യങ്ങൾ വായിക്കുക.] ഒന്നാം ലോകമഹായുദ്ധം മുതൽ ഈ അവസ്ഥകൾ നിലനിൽക്കുന്നു. എന്നിരുന്നാലും നാം പ്രത്യാശയില്ലാതെ വിടപ്പെട്ടിട്ടില്ല. മനുഷ്യവർഗ്ഗത്തെ വളരെയധികം ശല്യപ്പെടുത്തുന്ന അവസ്ഥകൾതന്നേ ദൈവത്തിന്റെ രാജ്യം വളരെ പെട്ടെന്ന് ഭൂമിയെ ശുദ്ധീകരിക്കുകയും നിലനിൽക്കുന്ന സമാധാനം കൈവരുത്തുകയും ചെയ്യുമെന്നുളളതിന് തെളിവു തരുന്നു. അതാണ് 28-ഉം 31-ഉം വാക്യങ്ങളിൽ യേശു തുടർന്നു പറയുന്നത്. [വാക്യങ്ങൾ വായിക്കുക.] അതുകൊണ്ട് ഈ ഭയാനകവും നിരാശാജനകവും ആയ അവസ്ഥകൾ യഥാർത്ഥത്തിൽ ഒരു അത്ഭുതകകരമായ മാററം പെട്ടെന്ന് സംഭവിക്കുമെന്നതിന്റെ തെളിവാണ്. അത് സുവാർത്തയല്ലേ? [മറുപടി പറയാൻ അനുവദിക്കുക.] വീക്ഷാഗോപുരത്തിലെ ഈ ലേഖനം [ഉചിതമായ ഖണ്ഡികയൊ ചിത്രമൊ തിരഞ്ഞെടുക്കുക] പെട്ടെന്നുതന്നെ വരാൻപോകുന്ന മാററങ്ങളിൽ ചിലവയും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അവ ആസ്വദിക്കുന്നതിന് എങ്ങനെ ജീവിച്ചിരിക്കാമെന്നും കാണിക്കുന്നു. ഈ ദിശയിൽ നിങ്ങളെ കൂടുതലായി സഹായിക്കുന്നതിന് ഞങ്ങൾ ഈ മാസിക ഒരു വർഷത്തേക്ക് വെറും 50 രൂപക്ക് ഒരു വരിസംഖ്യാടിസ്ഥാനത്തിൽ സമർപ്പിക്കുകയാണ്. (പ്രതിമാസപ്പതിപ്പുകൾക്ക് ഒരു വർഷത്തേക്ക് രൂ. 25.) കൂടാതെ പ്രസാധകന് മാസിക പ്രസിദ്ധീകരിക്കപ്പെടുന്ന ഭാഷകളുടെ എണ്ണവും നമ്മുടെ പ്രവർത്തനത്തിന്റെ ആഗോള വ്യാപ്തിയും സംബന്ധിച്ചും പറയാവുന്നതാണ്. നമ്മുടെ സ്വമേധയായുളള യത്നങ്ങൾ ബൈബിൾ വിദ്യാഭ്യാസത്തെ പുരോഗമിപ്പിക്കുന്നതിന് സഹായിക്കുന്നു. എല്ലാവരെയും പുതിയ സംഭാഷണവിഷയം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ ഭാഗം ഉപസംഹരിപ്പിക്കുക.
ഗീതം 60 (93), സമാപന പ്രാർത്ഥന.
മെയ് 13-നാരംഭിക്കുന്ന വാരം
ഗീതം 43 (103)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും.
15 മിനി: “സുവാർത്ത സമർപ്പിക്കൽ—ശ്രദ്ധിക്കുന്നതിനാൽ കൂടുതൽ ഫലപ്രദമായി.” വിവരത്തിന്റെ ചോദ്യോത്തര പരിചിന്തനം. 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ വീട്ടുകാരന് വ്യക്തിപരമായ താൽപര്യമുളള വിഷയങ്ങൾ സംബന്ധിച്ച അയാളുടെ അഭിപ്രായങ്ങൾക്ക് ജാഗ്രതപുലർത്താതിരുന്നതിനാൽ ഒരു നല്ല സംഭാഷണത്തിനുളള നല്ല അവസരം നഷ്ടമാകുന്നതെങ്ങനെയെന്ന് പ്രകടിപ്പിക്കുക. അത് എപ്രകാരം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു എന്ന് സദസ്സിനോട് ചോദിക്കുക. അതിനുശേഷം അതേ പ്രസാധകൻതന്നെ പ്രകടനം ആവർത്തിക്കുന്നു, എന്നാൽ ഈ പ്രാവശ്യം വീട്ടുകാരനുമായി ഒരു നല്ല സംഭാഷണം വികസിപ്പിച്ചുകൊണ്ട് അത് എങ്ങനെ ഉചിതമായി നിർവഹിക്കാൻ കഴിയുമെന്ന് കാണിക്കുന്നു.
25 മിനി: “നമ്മുടെ വ്യക്തിപരമായ ശ്രമത്തിന് ആനുപാതികമായി കൊയ്യൽ.” അനുബന്ധ ലേഖനത്തിന്റെ അടിസ്ഥാനത്തിലുളള പ്രസംഗവും ചർച്ചയും. ഒരു മൂപ്പൻ കൈകാര്യം ചെയ്യണം. വിവരം സ്ഥലപരമായി ബാധകമാക്കുക. സമയം അനുവദിക്കുന്നതിനനുസരിച്ച് ഖണ്ഡികകളും പരാമർശിച്ചിരിക്കുന്ന വാക്യങ്ങളും വായിക്കാവുന്നതാണ്.
ഗീതം 128 (10), സമാപന പ്രാർത്ഥന.
മെയ് 20-നാരംഭിക്കുന്ന വാരം
ഗീതം 28 (5)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. ലോകവ്യാപകവേലക്കുവേണ്ടിയുളള സാമ്പത്തിക പിന്തുണക്കലിന് സൊസൈററിയുടെ വിലമതിപ്പിൻ പ്രകടനം ഉൾപ്പെടുത്തുക. സ്ഥലത്തെ സഭയുടെ ആവശ്യത്തിനുവേണ്ടിയുളള ഔദാര്യപൂർവകമായ പിന്തുണക്ക് സഹോദരങ്ങളെ അഭിനന്ദിക്കുക.
15 മിനി: “വീക്ഷാഗോപുരം വായിക്കുന്നതിന് മററുളളവരെ പ്രോത്സാഹിപ്പിക്കുക.” ഉത്സാഹത്തോടുകൂടിയ പ്രസംഗം, തുടർന്ന് തങ്ങൾ വീക്ഷാഗോപുരം വിലമതിക്കുന്നത് എന്തുകൊണ്ടെന്നും തങ്ങൾ അത് ക്രമമായി വായിക്കുന്നതിൽനിന്ന് എങ്ങനെ പ്രയോജനം അനുഭവിച്ചിരിക്കുന്നുവെന്നും രണ്ടൊ മൂന്നൊ പ്രസാധകരുടെ തയ്യാർചെയ്ത ഹ്രസ്വമായ അഭിപ്രായങ്ങളും പറയിക്കുന്നു.
20 മിനി: “മീററിംഗുകൾ കൃത്യസമയത്ത് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക.” ചോദ്യോത്തര പരിചിന്തനം. എല്ലാ ഖണ്ഡികകളും വായിക്കുക.
ഗീതം 8 (84), സമാപന പ്രാർത്ഥന.
മെയ് 27-നാരംഭിക്കുന്ന വാരം
ഗീതം 118 (99)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. രാജ്യഹോൾ ശുചീകരണത്തിനുളള ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക. യഹോവയുടെ ആരാധനാസ്ഥലം ശുചിയായി സൂക്ഷിക്കുന്നതിൽ സഹകരിക്കുന്നതിന്റെ ആവശ്യം വിലമതിക്കുന്നതിന് സഹോദരങ്ങളെ സഹായിക്കുക.—കൂടുതൽ വിവരങ്ങൾക്ക്1989 സെപ്ററംബറിലെ നമ്മുടെ രാജ്യശുശ്രൂഷയിലെ 7-ാം പേജിൽ കൊടുത്തിരിക്കുന്ന “നിങ്ങൾ നിങ്ങളുടെ രാജ്യഹോളിനെ ആദരിക്കുന്നുവോ?” എന്ന ലേഖനം കാണുക.
15 മിനി: “നമ്മുടെ പ്രസിദ്ധീകരണങ്ങൾ നന്നായി ഉപയോഗിക്കുക.” ചോദ്യോത്തരരൂപത്തിലുളള പരിചിന്തനം.
10 മിനി: സേവകൻമാരുടെ വേല. സേവകൻമാരുടെ മേൽനോട്ടം വഹിക്കുന്ന സഹോദരനെ അഭിമുഖം നടത്തുക. അവരുടെ ചുമതലകളും സേവകൻമാരുമായി സഭക്ക് എങ്ങനെ സഹകരിക്കാമെന്നും ചർച്ചചെയ്യുക. (നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ, പേജ് 63-4, നമ്മുടെ രാജ്യശുശ്രൂഷ, ജനുവരി 1990, പേജ് 6 എന്നിവ കാണുക.) ചിലപ്പോൾ സേവകൻമാർ മാതാപിതാക്കളെ അവരുടെ കുട്ടികൾ ഉണ്ടാക്കുന്ന ശല്യം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തിയേക്കാം എന്ന് അറിയിക്കുക. സേവകൻമാർ നമ്മുടെ മീററിംഗുകളിലെ സൗകര്യവും ക്രമവും സംബന്ധിച്ച് ശ്രദ്ധിക്കുകയും സന്നിഹിതരായിരിക്കുന്നവരുടെ ഹാജർ എടുക്കുകയും പ്രായമായവരെയും ദുർബ്ബലരെയും ഇരുത്തുന്നതിൽ ശ്രദ്ധിക്കുകയും മററും ചെയ്യുന്നു.
10 മിനി: ശുശ്രൂഷയിൽ ലഘുലേഖകൾ ഉപയോഗിക്കൽ. ലഭ്യമായ വിവിധ ലഘുലേഖകൾ സഹോദരങ്ങളെ കാണിക്കുകയും അവ ഉപയോഗിക്കാൻ കഴിയുന്ന വിവിധ വിധങ്ങൾ ചർച്ചചെയ്യുകയും ചെയ്യുക. സദസ്യർ എപ്രകാരം ലഘുലേഖകൾ ഉപയോഗപ്പെടുത്തുന്നു എന്ന് അഭിപ്രായം പറയട്ടെ, ഒരുപക്ഷേ അവർക്കുണ്ടായ ചില അനുഭവങ്ങൾ വിവരിക്കുകയും ചെയ്യാം. ഫെബ്രുവരിയിൽ നാം അദ്ധ്യയനങ്ങൾ ആരംഭിക്കുന്നതിന് ലഘുലേഖകൾ ഉപയോഗിക്കാൻ കഴിയുന്ന വിധം ചർച്ചചെയ്തു. ഈ സമീപനത്തിന്റെ ഫലങ്ങൾ സംബന്ധിച്ച അനുഭവങ്ങൾ വിവരിക്കാം. അവ ഉപയോഗിച്ചതിന്റെ മററ് അനുഭവങ്ങൾ കണ്ടുപിടിക്കുന്നതിന് ഇൻഡക്സിലെ “ലഘുലേഖകൾ” എന്ന ശീർഷകം കൂടി കാണുക.
ഗീതം 181 (10), സമാപന പ്രാർത്ഥന.
ജൂൺ 3-നാരംഭിക്കുന്ന വാരം
ഗീതം 221 (73)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ.
15 മിനി: ഒഴിവു സമയത്തിന്റെ സമനിലയുളള ഉപയോഗം. ഒഴിവു സമയം സംബന്ധിച്ച് പല യുവാക്കളെ അഭിമുഖം നടത്തുക. യുവാക്കൾ ചോദിക്കുന്നു പുസ്തകത്തിലെ 35 മുതൽ 37 വരെ അദ്ധ്യായങ്ങളിൽനിന്നുളള വിവരങ്ങൾ ഉപയോഗിക്കുക. അഭിമുഖം നടത്തുന്ന സഹോദരന് ഇപ്രകാരം ചോദിക്കാവുന്നതാണ്: “നിങ്ങൾ വായനയിൽ തെരഞ്ഞെടുപ്പു നടത്തേണ്ടതിന്റെ ആവശ്യമെന്ത്? നിങ്ങൾക്ക് എങ്ങനെ ഉചിതമായ വായനാവസ്തുക്കൾ തെരഞ്ഞെടുക്കാൻ കഴിയും? ററിവി വീക്ഷിക്കുന്നതിലെ സാദ്ധ്യതയുളള ചില ഹാനികരമായ ഫലങ്ങൾ ഏവ, അത് എങ്ങനെ നിയന്ത്രിക്കാൻ കഴിയും? ലോകയുവാക്കളെ പകർത്താതിരിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ആസ്വാദ്യകരമായ യാതൊന്നും നഷ്ടപ്പെടുകയല്ലാത്തതെന്തുകൊണ്ട്? അവരെ പകർത്തുന്നത് അപകടകരമായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? ആരോഗ്യകരമായ വിനോദങ്ങൾ ആസ്വദിക്കാൻ നിങ്ങൾ കണ്ടെത്തിയിട്ടുളള ചില വിധങ്ങൾ ഏവ? ഈ രംഗത്ത് നാം സമനിലയുളളവരായിരിക്കേണ്ടതിന്റെ ആവശ്യം ഉളളത് എന്തുകൊണ്ട്?
15 മിനി: വീടുതോറും പ്രസംഗിക്കുക. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതൽ, പേജ് 84-7 അടിസ്ഥാനപ്പെടുത്തിയുളള ഉത്സാഹത്തോടുകൂടിയതും പ്രോത്സാഹജനകവുമായ പ്രസംഗം. വീടുതോറും കൂട്ടസാക്ഷീകരണം നടത്തുന്നതിനുളള സഭയുടെ ക്രമീകരണത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സ്ഥലപരമായി ബാധകമാക്കുക. പുതിയ പ്രസാധകർ വീടുതോറുമുളള ശുശ്രൂഷയിൽ ഫലപ്രദരായിരിക്കുന്നതിന് അവരെ പരിശീലിപ്പിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുക.
10 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ 1990 ഡിസംബർ 22 എവേക്ക്! പേജ് 20-4-ലെ “ഒടുവിൽ പൂർണ്ണതയുളള ഗവൺമെൻറ്!” എന്നതിനെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “ലോകഭരണം മാറുന്നു,” 1990 മാർച്ച് 1 വീക്ഷാഗോപുരം.)
ഗീതം 12 (24), സമാപന പ്രാർത്ഥന.