മാർച്ചിലേക്കുള്ള സേവനയോഗങ്ങൾ
മാർച്ച് 4-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. മാസികകളുടെയും വരിസംഖ്യകളുടെയും മാർച്ച് 1 മുതൽ പ്രാബല്യത്തിലായ പുതിയ നിരക്കുകൾ സദസിനെ ഓർമിപ്പിക്കുക.
15 മിനി: പുതിയ പരിജ്ഞാനം പുസ്തകം ഉപയോഗിക്കാൻ തയ്യാറാകുക. ഈ ലക്കത്തിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ മുൻവശത്തെ പേജിലുള്ള മുകളിലത്തെ ലേഖനത്തിന്റെ ചോദ്യോത്തര ചർച്ച. ഈ പുസ്തകം വയലിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയേണ്ടതിന് അതിന്റെ ഉള്ളടക്കവുമായി പൂർണ പരിചയത്തിലാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ജീവനിലേക്കു നയിക്കുന്നു.” നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുക. ഒന്നോ രണ്ടോ ഹ്രസ്വ പ്രകടനങ്ങൾ നടത്തുക.
ഗീതം 78, സമാപന പ്രാർഥന.
മാർച്ച് 11-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി: “1996-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പ്രയോജനം നേടുക—ഭാഗം 3.” സ്കൂൾ മേൽവിചാരകനാലുള്ള പ്രസംഗം. പേരു ചാർത്താനും തങ്ങളുടെ നിയമനം വിശ്വസ്തമായി നിർവഹിക്കാനും കഴിയുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. “എല്ലാ തിരുവെഴുത്തും” പുസ്തകത്തിന്റെ പേജ് 325-6, ഖണ്ഡികൾ 27-8-ൽ കാണപ്പെടുന്നതുപോലെ, ബൈബിൾ പേരുകൾ ഉച്ചരിക്കുന്നതിനുള്ള നിയമങ്ങൾ വ്യക്തമായി വിശദീകരിക്കുക. പേരുകളിലെ “ch” എന്ന അക്ഷരസംയോഗം “k” പോലെ ഘനസ്വരത്തിൽ ഉച്ചരിക്കുന്നു (“ch” മൃദുവായിരിക്കുന്ന റേച്ചൽ (റാഹേൽ) ഒഴികെ.) സൊസൈറ്റിയുടെ ഓഡിയോകാസെറ്റിൽനിന്ന് ലൂക്കോസ് 3:23-38-ന്റെ ഒരു ഭാഗം കേൾപ്പിച്ചുകൊണ്ട് പ്രസ്തുത നിയമങ്ങൾ ദൃഷ്ടാന്തീകരിക്കുക, അപ്പോൾ സദസ് തങ്ങളുടെ ബൈബിളിൽ ഒത്തുനോക്കട്ടെ.
15 മിനി: ഒരു കുടുംബമെന്നനിലയിൽ കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുക. 1993, സെപ്റ്റംബർ 1, വീക്ഷാഗോപുരം പേജുകൾ 16-19-നെ അടിസ്ഥാനമാക്കി, ഒരുമയുടെ ആവശ്യകതയെക്കുറിച്ചു പിതാവു തന്റെ കുടുംബത്തോട് അനൗപചാരികമായി സംസാരിക്കുന്നു. കുടുംബാധ്യയനത്തിലും സുവിശേഷിക്കൽ വേലയിലും ശ്രദ്ധകേന്ദ്രീകരിക്കുക. കുടുംബാംഗങ്ങൾ ഒരുമിച്ചു കാര്യമായി സമയം ചിലവഴിക്കാത്തതുകൊണ്ടും പൊതു താത്പര്യങ്ങൾ ഇല്ലാത്തതുകൊണ്ടും ആധുനിക കുടുംബങ്ങൾ എങ്ങനെയാണു ശിഥിലമാകുന്നതെന്നു ചൂണ്ടിക്കാട്ടുക. ഒരുമിച്ചു ദൈവവചനം പഠിക്കുന്നതും ശുശ്രൂഷയിൽ പങ്കുപറ്റുന്നതും ക്രിസ്തീയ കുടുബങ്ങൾക്ക് ഒരു അനുഗ്രഹമാണ്. ഈ കാര്യങ്ങൾ പിതാവു നന്നായി ക്രമീകരിക്കുകയും മാതാവു സഹകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതക്ക് ഊന്നൽ നൽകുക. മാതാപിതാക്കളോടു ചേർന്നു പ്രവർത്തിച്ചുകൊണ്ട് കുട്ടികൾ ആത്മീയ പ്രവർത്തനങ്ങളിൽ താത്പര്യം എടുക്കണം. കുടുംബം ഐക്യമുള്ളതും ലൗകികതയുടെ വർധിച്ചുവരുന്ന സമ്മർദങ്ങളെ നേരിടാൻതക്ക കെട്ടുറപ്പുള്ളതും ആയിരിക്കും.
സംഗീതം 211, സമാപന പ്രാർഥന.
മാർച്ച് 18-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. തങ്ങളുടെ ബൈബിളധ്യയനത്തിൽ നന്നായി പുരോഗമിക്കുന്ന പുതിയവരെ, സ്നാപനമേൽക്കാത്ത പ്രസാധകരാകുകയെന്ന ലക്ഷ്യം എത്തിപ്പിടിക്കാൻ, അധ്യയനം നടത്തുന്നവർ പ്രോത്സാഹിപ്പിക്കണം. മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടികളെ പ്രസാധകരാകാൻ സഹായിക്കാൻ കഴിയും. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ, പേജുകൾ 101-5-ൽ വിവരിച്ചിട്ടുള്ള ശുപാർശചെയ്യപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങൾ പുനരവലോകനം ചെയ്യുക. സഭയിലെ എല്ലാ സ്നാപനമേറ്റ പ്രസാധകരെയും ഏപ്രിലും മേയിലും സഹായ പയനിയറിങ്ങിനു പ്രോത്സാഹിപ്പിക്കുക.
15 മിനി:1996-ലെ യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകത്തിന്റെ വിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുക. 3-5-ഉം 33-ഉം പേജുകളിൽ നൽകിയിരിക്കുന്ന നമ്മുടെ ലോകവ്യാപക പ്രവർത്തനത്തെ കുറിച്ചുള്ള രസകരമായ സംഗതികളിൽ ചിലത് കുടുംബക്കൂട്ടം ചർച്ചചെയ്യുന്നു. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിലുള്ള നിയമിത ബൈബിൾ വാക്യം പരിചിന്തിച്ചശേഷം ഓരോ ദിവസവും വാർഷികപുസ്തകത്തിന്റെ ഏതാനും പേജുകൾ വായിക്കാൻ ശ്രമിക്കുമെന്നതിൽ അവർ യോജിക്കുന്നു.
20 മിനി: “ജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കാൻ മറ്റുള്ളവരെ സഹായിക്കുക.” മടക്ക സന്ദർശനങ്ങളിൽ ഉപയോഗിക്കാനായി നിർദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുക. ഒന്നോ രണ്ടോ പ്രകടനങ്ങൾ ഉൾപ്പെടുത്തുക. അധ്യയനങ്ങൾ തുടങ്ങുകയെന്ന ലക്ഷ്യത്തിന് ഊന്നൽ നൽകുക.
ഗീതം 130, സമാപന പ്രാർഥന.
മാർച്ച് 25-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. “സ്മാരക ഓർമിപ്പിക്കലുകൾ” പുനരവലോകനം ചെയ്യുക. ഹാജരാകുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുക. (1985 മാർച്ച് 1 ലക്കം വീക്ഷാഗോപുരം, പേജുകൾ 19-21 കാണുക.) പ്രായമായവരെയും രോഗികളെയും പുതിയവരെയും ഹാജരാകാൻ സഹായിക്കുന്നതിനുള്ള പരിപാടികൾ പുനരവലോകനം ചെയ്യുക. ഈ വരുന്ന ആഴ്ചത്തെ വിപുലമായ വയൽസേവന പരിപാടിക്കുള്ള ക്രമീകരണങ്ങൾ ചർച്ചചെയ്യുക. 1995 സെപ്റ്റംബർ 22 ലക്കം ഉണരുക!യിലെ “അപരിചിതർക്ക് ആതിഥ്യമരുളുന്നിടം” എന്ന ലേഖനവും പുനരവലോകനം ചെയ്യുക.
15 മിനി: “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി.” സദസ്സുമായി ചർച്ച ചെയ്യുക. അടുത്ത സമ്മേളന തീയതി അറിയാമെങ്കിൽ അത് അറിയിക്കുക. എല്ലാവരും ഹാജരാകുന്നതിനും പുതിയവർ സ്നാപനത്തിനുള്ള യോഗ്യതയിൽ എത്തിച്ചേരുന്നതിനായി പ്രവർത്തിക്കുന്നതിനും പ്രോത്സാഹിപ്പിക്കുക.
15 മിനി: “തയ്യാറാകൽ—വിജയത്തിനുള്ള താക്കോൽ.” ചോദ്യങ്ങളും ഉത്തരങ്ങളും. ഏപ്രിലിലും മെയിലും നാം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകളായിരിക്കും സമർപ്പിക്കുന്നതെന്നു സൂചിപ്പിക്കുക. പതിവിലും കൂടുതൽ പ്രതികൾ ഓർഡർ ചെയ്തുകൊണ്ടും വരിസംഖ്യാ ഫോമുകൾ കൈവശംവെച്ചുകൊണ്ടും മാസികാദിന പ്രവർത്തനത്തിനായുള്ള സഭയുടെ ക്രമീകരണങ്ങളെ പിന്താങ്ങാൻ ആസൂത്രണം ചെയ്തുകൊണ്ടും ഇപ്പോൾ തയ്യാറെടുപ്പു നടത്തുക.
ഗീതം 7, സമാപന പ്രാർഥന.