പ്രസാധകർക്കു കടം കൊടുക്കുന്ന നയത്തിൽ മാറ്റം
വയലിൽ ഉപയോഗിക്കാനുള്ള സാധാരണ പ്രസിദ്ധീകരണങ്ങൾ മാത്രമേ ഇനി കടമായി ലഭിക്കുകയുള്ളൂ. പ്രത്യേക ആവശ്യ ഇനങ്ങൾ കടമായി ലഭിക്കുന്നതല്ല.
കൂടാതെ, സഭയിൽ നിന്ന് മാറിപ്പോകുന്ന പ്രസാധകരോ പയനിയർമാരോ അപേക്ഷിച്ച വിലകൂടിയ ഇനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മിക്ക സഭകൾക്കും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട്, പ്രസാധകനോ പയനിയറോ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ എല്ലാ പ്രത്യേക ആവശ്യ ഇനങ്ങൾക്കുമുള്ള പണം സാഹിത്യ ദാസൻ കൈപ്പറ്റണമെന്ന് ഇതിനാൽ നിർദേശിക്കുകയാണ്.