ജൂണിലേക്കുള്ള സേവനയോഗങ്ങൾ
ജൂൺ 1-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “‘സകല സൽപ്രവൃത്തിക്കും തികഞ്ഞവർ.’” ചോദ്യോത്തരങ്ങൾ. 1989 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 22-4 പേജുകളിൽ നിന്ന് ഹ്രസ്വമായ അഭിപ്രായങ്ങൾ പറയുക.
22 മിനി: “‘സകലമനുഷ്യ’രോടും സാക്ഷീകരിക്കൽ.” ഒരു മൂപ്പനും പരിചയ സമ്പന്നരായ പ്രസാധകരുടെ ഒരു സംഘവും കൂടി നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ ചർച്ചചെയ്യുന്നു. പ്രാദേശികമായി സാധാരണ കാണപ്പെടുന്ന മതവിശ്വാസങ്ങൾ ഏവയെന്നു ഹ്രസ്വമായി പുനരവലോകനം ചെയ്യുക. തുടർന്ന്, അത്തരം സന്ദർഭങ്ങളിൽ സംഭാഷണം ആരംഭിക്കുന്നതിനു നമ്മുടെ മനസ്സിൽ അവയോടു ബന്ധപ്പെട്ട എന്തെങ്കിലും ആശയങ്ങൾ ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടെന്ന് വിശദീകരിക്കുക. ഒന്നോ രണ്ടോ ചെറിയ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 112, സമാപന പ്രാർഥന.
ജൂൺ 8-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: “യജമാനന്റെ വസ്തുവകകൾക്കായി കരുതൽ.” അനുബന്ധത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: “വേല നിർവഹിക്കപ്പെടാൻ നമ്മുടെയെല്ലാം ആവശ്യമുണ്ട്.” ചോദ്യോത്തരങ്ങൾ. അവശ്യ കാര്യങ്ങൾ നിർവഹിക്കുന്നതിന് മൂപ്പന്മാർ മനസ്സൊരുക്കമുള്ള സ്വമേധയാ സേവകരെ ആശ്രയിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക. രാജ്യഹാൾ ശുചീകരണവും പരിപാലനവും, രോഗികളെയും പ്രായമായവരെയും സഹായിക്കൽ, പ്രദേശം പ്രവർത്തിച്ചു തീർക്കൽ എന്നിങ്ങനെയുള്ള പ്രാദേശിക ആവശ്യങ്ങൾ പുനരവലോകനം ചെയ്യുക. പ്രസാധകരിൽനിന്ന് മനസ്സൊരുക്കത്തോടെയുള്ള സഹായത്തെ തങ്ങൾ വീക്ഷിക്കുന്നത് എങ്ങനെയെന്ന് പറയാൻ മൂപ്പന്മാരെ ക്ഷണിക്കുക. ഓരോ വ്യക്തിയുടെയും ശ്രമങ്ങൾ വളരെയധികം ആവശ്യമായിരിക്കുന്നത് എപ്രകാരമെന്ന് ഊന്നിപ്പറയുക.
ഗീതം 153, സമാപന പ്രാർഥന.
ജൂൺ 15-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “പ്രസാധകർക്കു കടംകൊടുക്കുന്ന നയത്തിൽ മാറ്റം” എന്ന ഭാഗം ചർച്ചചെയ്യുക.
20 മിനി: “തീവ്രയത്നം നടത്തുക.” 1986 നവംബർ 1 വീക്ഷാഗോപുരത്തിന്റെ 15-19 പേജുകൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. സെപ്റ്റംബർ 1-ഓടെ പേർ ചാർത്താൻ പ്രോത്സാഹിപ്പിച്ചുകൊണ്ട്, നിരന്തര പയനിയർ സേവനത്തിന്റെ പ്രാധാന്യം ചർച്ചചെയ്യുക.
15 മിനി: “നല്ല നടത്തയാൽ സാക്ഷീകരിക്കൽ.” ചോദ്യോത്തരങ്ങൾ. മാതൃകായോഗ്യരായ ചില യുവജനങ്ങളുമായി അഭിമുഖം നടത്തുക. തങ്ങളുടെ ക്രിസ്തീയ നടത്തയാൽ മറ്റുള്ളവർക്കു മതിപ്പുളവായത് എങ്ങനെയെന്ന് അവർ വിവരിക്കുന്നു. 1995 ജനുവരി 1 വീക്ഷാഗോപുരത്തിന്റെ 24, 25 പേജുകളിൽനിന്നുള്ള ഒന്നോ രണ്ടോ അനുഭവങ്ങൾ വിവരിക്കുക.
ഗീതം 170, സമാപന പ്രാർഥന.
ജൂൺ 22-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. സഭാകണക്കിന്റെ ഓഡിറ്റിങ് പൂർത്തിയായത് എപ്പോഴെന്ന് അറിയിക്കുക.
15 മിനി: മാസികാ റൂട്ട് ആരംഭിക്കേണ്ട വിധം. ആവശ്യമായിരിക്കുന്നത് എന്താണെന്നു വിവരിക്കുക: എല്ലാ സമർപ്പണങ്ങളും രേഖപ്പെടുത്തുക, രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിച്ചെല്ലുക, താത്പര്യം ജീവസ്സുറ്റതായി നിർത്താൻ നിലവിലുള്ള മാസികകളിൽനിന്ന് പുത്തൻ ആശയങ്ങൾ അവതരിപ്പിക്കുക. അയൽക്കാർ, സഹജോലിക്കാർ, ശിപായിമാർ, മോട്ടോർ വാഹനങ്ങൾ സർവീസ് നടത്തുന്ന ജോലിക്കാർ തുടങ്ങിയവരെയെല്ലാം മാസികാ റൂട്ടിൽ ഉൾപ്പെടുത്താമെന്നു നിർദേശിക്കുക. നല്ല താത്പര്യം കാണിക്കുന്നവർക്കു വരിസംഖ്യ വാഗ്ദാനം ചെയ്യുക. മാസികാ റൂട്ടുമായി ബന്ധപ്പെട്ട കെട്ടുപണി ചെയ്യുന്ന അനുഭവം വിവരിക്കാൻ ഒന്നോ രണ്ടോ പ്രസാധകരെ ക്ഷണിക്കുക.
20 മിനി: പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു. പയനിയർമാർ മറ്റുള്ളവരെ വ്യക്തിപരമായി സഹായിക്കാൻ ചെയ്തിരിക്കുന്ന ക്രമീകരണം പുനരവലോകനം ചെയ്തുകൊണ്ട് സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. സഹായ ക്രമീകരണങ്ങൾ കഴിഞ്ഞകാലത്ത് ആരംഭിച്ചതെങ്ങനെയെന്ന് വിവരിക്കുക. (jv 100; km 8/79 1, 3) കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സ്നാപനമേറ്റ പത്തു ലക്ഷത്തിലധികം പുതിയവർക്ക് പരിശീലനം ആവശ്യമാണ്. “പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു” എന്ന ക്രമീകരണം പയനിയർ സേവന സ്കൂളിൽ പങ്കെടുത്തിട്ടുള്ള നിരന്തര, പ്രത്യേക പയനിയർമാരുടെ അനുഭവ സമ്പത്തും പരിശീലനവും ഉപയോഗപ്രദമാക്കുന്നു. ശുശ്രൂഷയിൽ കൂടുതൽ വിദഗ്ധരാകാനും കൂടുതൽ പങ്കിനായി എത്തിപ്പിടിക്കാനുമായി ഓരോ പയനിയറും വർഷംതോറും രണ്ടു പ്രസാധകരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. സഹായം ലഭിക്കുന്നവർ ഉത്കണ്ഠപ്പെടേണ്ട യാതൊരു കാരണവുമില്ല; സ്നേഹപുരസ്സരം, ദയയോടെ പ്രോത്സാഹനം നൽകുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. ആയിരങ്ങൾ കൂടുതൽ ഫലപ്രദരായ ശശ്രൂഷകരായിത്തീരാൻ ഈ പുതിയ പരിപാടി കളമൊരുക്കുന്നു.
ഗീതം 207, സമാപന പ്രാർഥന.
ജൂൺ 29-നാരംഭിക്കുന്ന വാരം
10 മിനി: അറിയിപ്പുകൾ. ജൂണിലെ വയൽ സേവന റിപ്പോർട്ടു നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. ജൂലൈയിലേക്കുള്ള സാഹിത്യ സമർപ്പണം ചർച്ചചെയ്യുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ, അല്ലെങ്കിൽ ഞാൻ മന്ദീഭവിച്ചുപോയോ? 1988 ജനുവരി 1 വീക്ഷാഗോപുരത്തിന്റെ 27, 28 പേജുകളിലെ 14-16 ഖണ്ഡികകൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ദീർഘകാലമായി പ്രവർത്തിക്കുന്നവരെ തങ്ങളുടെ വിശുദ്ധ സേവനത്തിന്റെ ഗുണമേന്മയും അളവും പരിചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
20 മിനി: അനൗപചാരികമായി സാക്ഷീകരിക്കാൻ നമുക്കെല്ലാവർക്കും സാധിക്കും. 1988 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 21-6 പേജുകൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. ലൗകികവും കുടുംബപരവും വ്യക്തിപരവുമായ ഉത്തരവാദിത്വങ്ങൾ നിമിത്തം വളരെ തിരക്കുള്ളവർക്ക് മറ്റുള്ളവരുമായി ഓരോ ദിവസവും സുവാർത്ത പങ്കുവെക്കാൻ അവസരങ്ങൾ കണ്ടെത്താവുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുക. ചില പ്രാദേശിക അനുഭവങ്ങളും ഉൾപ്പെടുത്തുക.
ഗീതം 76, സമാപന പ്രാർഥന.