ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
1999 മേയ് 3 മുതൽ ആഗസ്റ്റ് 23 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡിക നമ്പരുകളും കണ്ടെന്നുവരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. കുട്ടികളുമായി ന്യായയുക്തമായി ഇടപെടുന്നതിനു മാതാപിതാക്കൾ ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. [fy പേ. 108 ഖ. 14]
2. വാഗ്ദത്ത “സന്തതി”യാൽ ഭരിക്കപ്പെടുന്ന രാജ്യം മുഖാന്തരമുള്ള യഹോവയുടെ സംസ്ഥാപനം ആണ് മുഴു ബൈബിളിന്റെയും പ്രതിപാദ്യവിഷയം. (ഉല്പ. 3:15) [si പേ. 17 ഖ. 30]
3. പുറപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളുടെ കൃത്യതയെ സാക്ഷ്യപ്പെടുത്തുന്ന പുരാവസ്തു ശാസ്ത്രപരവും ബാഹ്യവുമായ തെളിവുകൾ തുലോം തുച്ഛമാണ്. [si പേ. 20 ഖ. 4]
4. കഠിന ദാരിദ്ര്യത്തിൽ കഴിയുന്നവർക്കു രാജ്യതാത്പര്യങ്ങളെ ഉന്നമിപ്പിക്കാൻ സാമ്പത്തികമായി സംഭാവന ചെയ്യാൻ സാധിക്കില്ല. [w97 9/15 പേ. 5 ഖ. 7]
5. മാതാപിതാക്കൾക്കും വല്യമ്മവല്യപ്പന്മാർക്കും പ്രത്യുപകാരം ചെയ്യുന്നത് യഹോവയ്ക്കുള്ള നമ്മുടെ ആരാധനയുടെ ഭാഗമാണ്. (1 തിമൊ. 5:4) [w97 9/1 പേ. 4 ഖ. 1-2]
6. വാസ്തവത്തിൽ ശബത്താചരണം യഹോവയ്ക്കും ജനതകൾക്കും മധ്യേയുള്ള ഒരു അടയാളം ആയിരുന്നു. [പ്രതിവാര ബൈബിൾ വായന; rs പേ. 345 ഖ. 3 കാണുക.]
7. ഒരു കുട്ടി സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്ന പ്രായമെത്തുമ്പോൾ, വിശേഷാൽ ദൈവിക നിയമങ്ങളുടെ കാര്യത്തിൽ, അവനു തന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു കൂടുതലായ ഉത്തരവാദിത്വമുണ്ട്. (റോമ. 14:12) [fy പേ. 135 ഖ. 17]
8. പൊ.യു.മു. 1513-ൽ ആണ് മോശെ ലേവ്യപുസ്തകം എഴുതിയത്. [si പേ. 25 ഖ. 3-4]
9. ലൂക്കൊസ് 21:20, 21-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ പൊ.യു. 66-ൽ, സൈന്യാധിപനായ ടൈറ്റസിന്റെ കൽപ്പനയാൽ റോമാ സൈന്യം യെരൂശലേമിൽനിന്നു പിൻവാങ്ങിയപ്പോൾ നിവൃത്തിയേറി. [w97 4/1 പേ. 5 ഖ. 3-4]
10. 1 കൊരിന്ത്യർ 15:32-ൽ പരാമർശിച്ചിരിക്കുന്ന, വിശ്വാസരഹിത വീക്ഷണത്തിൽ അധിഷ്ഠിതമായ എപ്പിക്കൂറസിന്റെ തത്ത്വചിന്ത ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അപകടകരം ആയിരുന്നു. [w97 11/1 പേ. 24 ഖ. 4]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. മേദസ്സ് ഭക്ഷിക്കുന്നതു വിലക്കിക്കൊണ്ടുള്ള ലേവ്യപുസ്തകം 3:17-ലെ പ്രസ്താവനയിൽ നിന്നു നാം എന്തു പാഠം പഠിക്കുന്നു? [പ്രതിവാര ബൈബിൾ വായന; w84 2/15 പേ. 29 ഖ. 2 കാണുക.]
12. പിശാചായ സാത്താനെ അസ്തിത്വത്തിൽ തുടരാൻ യഹോവ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്? (പുറ. 9:15) [പ്രതിവാര ബൈബിൾ വായന; w92 6/15 പേ. 10 ഖ. 14 കാണുക.]
13. ഒരു കുടുംബാംഗത്തിനു ഗുരുതരമായ രോഗം ബാധിച്ചിരിക്കുമ്പോൾ, മുൻഗണനകൾ വെക്കാനായി കുടുംബം കൈക്കൊള്ളേണ്ട പ്രാരംഭ നടപടികൾ ഏവ? (സദൃ. 15:22) [fy പേ. 122 ഖ. 14]
14. ഇസ്രായേൽ ജനത ഒരു ‘പുരോഹിതരാജത്വം’ ആയിരുന്നത് ഏത് അർഥത്തിൽ? (പുറ. 19:6) [പ്രതിവാര ബൈബിൾ വായന; w95 7/1 പേ. 16 ഖ. 8 കാണുക.]
15. ‘ലളിതമായ’ കണ്ണും ‘ദുഷ്ടമായ’ കണ്ണും തമ്മിലുള്ള വ്യത്യാസം എന്ത്? (മത്താ. 6:22, 23, NW) [w97 10/1 പേ. 26 ഖ. 5]
16. തെറ്റുകൾ ചെയ്തിട്ടും ദാവീദിനെ “ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടുംകൂടെ” നടന്നവൻ എന്നു പരാമർശിക്കാൻ സാധിച്ചത് എങ്ങനെ? (1 രാജാ. 9:4) [w97 5/1 പേ. 5 ഖ. 2]
17. സമാഗമനകൂടാരത്തോടുള്ള ബന്ധത്തിൽ ഇസ്രായേല്യർ “അങ്ങനെ തന്നേ” ചെയ്തത് ഏത് ആധുനികകാല പദവികളെ പ്രതിനിധാനം ചെയ്യുന്നു? (പുറ. 39:32) [പ്രതിവാര ബൈബിൾ വായന; w95 12/15 പേ. 12 ഖ. 9 കാണുക.]
18. “ഞാൻ എന്താണെന്നു തെളിയുന്നുവോ അതാണെന്നു തെളിയിക്കുന്നവൻ” എന്ന് യഹോവ തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തി എന്ന വസ്തുത എന്തു സൂചിപ്പിക്കുന്നു? (പുറ. 3:14, NW) [പ്രതിവാര ബൈബിൾ വായന; w95 3/1 പേ. 10 ഖ. 6 കാണുക.]
19. നാദാബും അബീഹൂവും ഉൾപ്പെടുന്ന, ലേവ്യപുസ്തകം 10:1, 2-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം എന്തു പാഠം പഠിപ്പിക്കുന്നു? [പ്രതിവാര ബൈബിൾ വായന; w84 2/15 പേ. 29 ഖ. 3 കാണുക.]
20. മോശൈക ന്യായപ്രമാണത്തിൻ കീഴിൽ പ്രസവം ഒരു സ്ത്രീയെ “അശുദ്ധ” ആക്കിയത് എന്തുകൊണ്ട്? (ലേവ്യ. 12:2, 5) [പ്രതിവാര ബൈബിൾ വായന; w84 2/15 പേ. 29 ഖ. 5 കാണുക.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. ഏകാന്തതയ്ക്ക് തത്ക്ഷണ സൗഖ്യം വരുത്തുന്ന ഒറ്റമൂലിയൊന്നുമില്ലെങ്കിലും _________________________ ഉള്ള തുടർച്ചയായ _________________________ ലഭിക്കുന്ന ശക്തിയാൽ ഒറ്റയ്ക്കുള്ള മാതാപിതാക്കൾക്ക് അതു സഹിച്ചുനിൽക്കാനാകും. (1 തിമൊ. 5:5) [fy പേ. 113 ഖ. 21]
22. ഒരുവനു ജീവിതത്തിൽ എന്തെങ്കിലും ദുരന്തം ഉണ്ടായിട്ടുള്ളത് _________________________ നിമിത്തമോ നമ്മുടെതന്നെ _________________________ നിമിത്തമോ ആയിരിക്കാം. [w97 5/15 പേ. 22 ഖ. 7]
23. പുറപ്പാടു പുസ്തകം യഹോവയെ വലിയ _________________________ തന്റെ മഹനീയ ഉദ്ദേശ്യങ്ങൾ _________________________ എന്ന നിലയിൽ വെളിപ്പെടുത്തുന്നു. [si പേ. 24 ഖ. 26]
24. നാം _________________________ എന്തു ചെയ്യുന്നു എന്നതല്ല, _________________________ എന്തു ചെയ്യുന്നു എന്നതാണ് നാം യഥാർഥത്തിൽ ഉള്ളിന്റെയുള്ളിൽ ആരാണെന്നു വെളിപ്പെടുത്തുന്നത്. [w97 10/15 പേ. 29 ഖ. 3]
25. വിളവെടുപ്പ് ഉത്സവങ്ങൾക്കു _________________________ അല്ലെങ്കിൽ _________________________ ബന്ധങ്ങൾ ഉണ്ടെങ്കിൽ യഥാർഥ ക്രിസ്ത്യാനികൾ മലിനീകൃതമായ അത്തരം ആരാധനയിൽ ഏതെങ്കിലും തരത്തിൽ _________________________ വിസമ്മതിച്ചുകൊണ്ട് യഹോവയെ അപ്രീതിപ്പെടുത്തുന്നത് ഒഴിവാക്കിയേക്കാം. [w97 9/15 പേ. 9 ഖ. 6]
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. അബ്രാഹാമിന്റെ സന്തതിയുടെമേലുള്ള പീഡനത്തിന്റെ “നാനൂറു സംവത്സരം” പൊ.യു.മു. (1943; 1919; 1913)-ൽ യിശ്മായേൽ യിസ്ഹാക്കിനെ കളിയാക്കിയപ്പോൾ തുടങ്ങി, പൊ.യു.മു. (1543; 1519; 1513)-ൽ ഈജിപ്തിൽനിന്നുള്ള വിടുതലോടെ അവസാനിച്ചു. (ഉല്പ. 15:13) [si പേ. 17 ഖ. 31]
27. ഒരു കുടുംബം ഗുരുതരമായ രോഗത്തെ വിജയകരമായി നേരിടുന്നുവോ ഇല്ലയോ എന്നത് ഏറിയകൂറും ആശ്രയിച്ചിരിക്കുന്നത് അതിലെ അംഗങ്ങളുടെ (സാമ്പത്തിക സുരക്ഷിതത്വത്തെ; മനോഭാവത്തെ; ഇൻഷ്വറൻസ് പോളിസികളെ) ആണ്. (സദൃ. 17:22) [fy പേ. 120 ഖ. 10]
28. (ധാർമികമായി അപര്യാപ്തൻ; വിദ്യാഭ്യാസം ഇല്ലാത്തവൻ; ന്യായവാദം ചെയ്യാൻ അപര്യാപ്തൻ) ആയതുകൊണ്ടാണ് “ദൈവം ഇല്ല” എന്നു ഹൃദയത്തിൽ പറയുന്നവനെ “മൂഢൻ” എന്നു വിളിക്കുന്നത്. (സങ്കീ. 14:1) [w97 10/1 പേ. 6 ഖ. 8]
29. ആദാമും ഹവ്വായും മത്സരിച്ചപ്പോൾ, അവർക്കു നഷ്ടപ്പെട്ട ഏറ്റവും പ്രധാന സംഗതി, അവരുടെ സന്തുഷ്ടിയുടെ താക്കോൽ, (പൂർണത; ദൈവവുമായുള്ള ബന്ധം; പറുദീസാ ഭവനം) ആയിരുന്നു. [w97 10/15 പേ. 6 ഖ. 2]
30. വിശുദ്ധി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് മറ്റേതൊരു ബൈബിൾ പുസ്തകത്തെക്കാളും കൂടുതലായി (ഉല്പത്തി; പുറപ്പാടു; ലേവ്യപുസ്തകം) പ്രസ്താവിക്കുന്നു. [si പേ. 26 ഖ. 9]
താഴെ കടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
പുറ. 5:2; പുറ. 21:29; സദൃ. 1:8; ഗലാ. 5:20; യാക്കോ. 1:14, 15
31. കുടുംബാംഗങ്ങളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഉൾപ്പെടെ, ആവർത്തിച്ചും അനുതാപരഹിതമായും അക്രമാസക്തമായ കോപാവേശത്തിന് അടിപ്പെടുന്ന, ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഏതൊരാളെയും ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കാവുന്നതാണ്. [fy പേ. 150 ഖ. 23]
32. നാം പ്രവർത്തിക്കുന്ന വിധം ആരംഭിക്കുന്നതു നാം എങ്ങനെ ചിന്തിക്കുന്നു എന്നതിൽ നിന്നാണ്. [fy പേ. 148 ഖ. 18]
33. തന്റെ ദൈവത്വം അംഗീകരിക്കാൻ ധിക്കാരപൂർവം വിസമ്മതിക്കുന്ന ഏതൊരാളെയും യഹോവ താഴ്ത്തിക്കെട്ടുന്നു. [പ്രതിവാര ബൈബിൾ വായന; w92 12/15 പേ. 17 ഖ. 18 കാണുക.]
34. കുട്ടികളെ പ്രബോധിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം ബൈബിൾ കൊടുക്കുന്നതു പിതാവിനാണെങ്കിലും, മാതാവും പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കേണ്ടതുണ്ട്. [fy പേ. 133 ഖ. 12]
35. അശ്രദ്ധമൂലം ഒരുവനെ കൊന്നശേഷം കരുണയ്ക്കായി അപേക്ഷിക്കാൻ ന്യായപ്രമാണം അനുമതി നൽകിയില്ല. [പ്രതിവാര ബൈബിൾ വായന; w95 11/15 പേ. 11 ഖ. 5 കാണുക.]