സേവനയോഗ പട്ടിക
കുറിപ്പ്: പതിവുപോലെ, കൺവെൻഷൻ നടക്കുന്ന വാരത്തിലും നമ്മുടെ രാജ്യ ശുശ്രൂഷ സേവനയോഗം പട്ടികപ്പെടുത്തുന്നതായിരിക്കും. സഭകൾക്ക് “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം ആ വാരത്തിലെ സേവനയോഗത്തിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. ഉചിതമായിരിക്കുന്നിടത്ത്, ഈ മാസത്തെ അനുബന്ധത്തിലെ പ്രത്യേക ബുദ്ധിയുപദേശങ്ങൾ പരിചിന്തിക്കാനായി കൺവെൻഷനു മുമ്പുള്ള അവസാന സേവനയോഗത്തിലെ 15 മിനിട്ട് ഉപയോഗിക്കുക. ഓരോ ദിവസത്തെയും സെഷനുകൾ തുടങ്ങുന്നതിനു മുമ്പ് കാര്യപരിപാടി വായിച്ചുനോക്കാനും എന്തൊക്കെ ചർച്ച ചെയ്യപ്പെട്ടേക്കുമെന്ന് ചിന്തിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഇത് പരിപാടി ശ്രദ്ധിച്ചിരിക്കാനും അർഥവത്തും ഹ്രസ്വവുമായ കുറിപ്പുകൾ എടുക്കാനും നമ്മെ സഹായിക്കും. കൺവെൻഷനു ശേഷമുള്ള രണ്ടോ മൂന്നോ നാലോ വാരങ്ങളിലെ സേവനയോഗത്തിൽ പരിപാടികളുടെ വിശേഷാശയങ്ങളുടെ 30-മിനിട്ടു നേരത്തെ പരിചിന്തനം പട്ടികപ്പെടുത്തേണ്ടതാണ്. ആ സമയത്ത്, ഇത് കൈകാര്യം ചെയ്യുന്ന മൂന്നു സഹോദരന്മാർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഹ്രസ്വമായ അഭിപ്രായങ്ങൾ പറയാൻ തയ്യാറായിരിക്കുക. കൺവെൻഷനിൽനിന്നു പഠിച്ച കാര്യങ്ങൾ അനുദിന ജീവിതത്തിലും വയൽശുശ്രൂഷയിലും എങ്ങനെ ബാധകമാകുന്നുവെന്ന് അത്തരം അഭിപ്രായങ്ങൾ വെളിപ്പെടുത്തിയേക്കാം. തിരഞ്ഞെടുത്ത ഒന്നോ രണ്ടോ അനുഭവങ്ങൾ പറയാവുന്നതാണ്. എല്ലാവരും നന്നായി തയ്യാറായി വരുന്നെങ്കിൽ, സേവനയോഗത്തിന്റെ ഈ ഭാഗം രസകരവും പ്രബോധനാത്മകവുമാക്കാൻ സാധിക്കും.
സെപ്റ്റംബർ 11-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “യഹോവയുടെ അനുഗ്രഹം നമ്മെ സമ്പന്നരാക്കുന്നു.” ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി വിവരങ്ങൾ അവതരിപ്പിക്കുക.—ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 2 പേജ് 804 ഖ. 6-7 കാണുക.
20 മിനി: “സംഭാഷണം തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിക്കുക.” പ്രദേശത്ത് സാധാരണ ഉപയോഗിക്കുന്ന നാലു ലഘുലേഖകളെ കുറിച്ച് പറയുക. അവ ഓരോന്നിലും ചർച്ചചെയ്യപ്പെടുന്ന വിവരങ്ങളെ ആസ്പദമാക്കി ഓരോ ചോദ്യം ചോദിക്കുക. ചോദ്യം ഉപയോഗിച്ച് എങ്ങനെ സംഭാഷണം തുടങ്ങാമെന്നും തുടർന്ന് അതൊരു ബൈബിളധ്യയനമാക്കി മാറ്റുന്നതിനെ കുറിച്ചും സദസ്സിനോടു ചോദിക്കുക. ഈ ലഘുലേഖകളിൽ രണ്ടെണ്ണം ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് പ്രകടിപ്പിച്ചു കാണിക്കുക. ഈ മാസത്തെ സാഹിത്യ സമർപ്പണത്തോടൊപ്പം ഇത് ചെയ്യാവുന്നതാണ്.
ഗീതം 57, സമാപന പ്രാർഥന.
സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവരിച്ചു? സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. സഭയുടെ 2000 സേവനവർഷത്തിലെ സവിശേഷതകൾ പരിചിന്തിക്കുക. കൈവരിച്ച നല്ല കാര്യങ്ങളെ പ്രതി അഭിനന്ദിക്കുക. അഭിവൃദ്ധിപ്പെടേണ്ട വശം ചൂണ്ടിക്കാണിക്കുക. യോഗഹാജരിലും ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിലും വയൽസേവനത്തിൽ ക്രമമായി ഏർപ്പെടുന്നതിലും സഭ എങ്ങനെ പ്രവർത്തിച്ചിരിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത വർഷത്തെ പ്രായോഗിക ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നു പറയുക.
20 മിനി: “ജീവൻ അപകടത്തിൽ!” സദസ്യ ചർച്ച. ലേഖനത്തിൽ പരാർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വിശേഷവത്കരിക്കുക.
ഗീതം 30, സമാപന പ്രാർഥന.
സെപ്റ്റംബർ 25-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. സെപ്റ്റംബറിലെ റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ചോദ്യപ്പെട്ടി പരിചിന്തിക്കുക.
15 മിനി: “വിശുദ്ധ കാര്യങ്ങളെ നിങ്ങൾ വിലമതിക്കുന്നുവോ?” മൂപ്പൻ നടത്തുന്ന പ്രസംഗം. ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മൂന്നു ദിവസവും ഹാജരാകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
15 മിനി: “നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ.” ചോദ്യോത്തര ചർച്ച. താമസസൗകര്യം സംബന്ധിച്ച് നൽകുന്ന നിർദേശങ്ങൾ അനുസരിക്കാത്തതു നിമിത്തം ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ച് പറയുക. പ്രാദേശികമായി ബാധകമാകുന്ന ആശയങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 201, സമാപന പ്രാർഥന.
ഒക്ടോബർ 2-ന് ആരംഭിക്കുന്ന വാരം
5 മിനി: പാദേശിക അറിയിപ്പുകൾ.
10 മിനി: നമ്മുടെ മാസികകളുടെ മൂല്യം നഷ്ടപ്പെടുന്നില്ല. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പഴയ ലക്കങ്ങൾ കുന്നുകൂടുമ്പോൾ നിങ്ങൾ എന്തു ചെയ്യുന്നു? വിഷയങ്ങൾക്ക് പുതുമ നഷ്ടപ്പെട്ടുവെന്നു കരുതിക്കൊണ്ട് അവ ഉപേക്ഷിക്കാനുള്ള ഒരു പ്രവണത ചില പ്രസാധകർക്കുണ്ട്. എന്നാൽ, പഴയ ലക്കങ്ങൾ കൊണ്ടുപോകാനും ഉചിതമായിരിക്കുന്നിടത്ത് സമർപ്പിക്കാനുമുള്ള പ്രോത്സാഹനം 1993 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലൂടെ നമുക്കു ലഭിക്കുകയുണ്ടായി. സ്ത്രീകളെയും പുരുഷന്മാരെയും ജോലിക്കാരെയും പ്രായമായവരെയും കൗമാരപ്രായക്കാരെയും ആകർഷിച്ചേക്കാവുന്ന കാലോചിതമായ ലേഖനങ്ങൾ കൈവശം വെക്കാനും അവസരം ലഭിക്കുമ്പോൾ അവ സമർപ്പിക്കാനും നിങ്ങൾക്കു കഴിയും. ലേഖനങ്ങൾ തിരഞ്ഞെടുത്ത് സമർപ്പിക്കുന്ന വിധം പ്രകടിപ്പിച്ചു കാണിക്കുക. പഴയ മാസികകൾ സമർപ്പിച്ചതു മൂലം നല്ല ഫലങ്ങൾ ലഭിച്ച പ്രസാധകരുടെ അനുഭവങ്ങൾ പറയുക.
15 മിനി: “വിശുദ്ധ അരുളപ്പാടുകൾക്കു ശ്രദ്ധ കൊടുപ്പിൻ.” ചോദ്യോത്തര ചർച്ച. കൺവെൻഷൻ സെഷനുകൾ ആരംഭിക്കുന്നതിനു മുമ്പായി നാമെല്ലാവരും ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങൾ ഊന്നിപ്പറയുക.
15 മിനി: “ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന നല്ല നടത്തയുള്ളവർ ആയിരിക്കുക.” ഒരു കുടുംബത്തോടൊത്ത് മൂപ്പൻ പ്രസ്തുത ലേഖനം പരിചിന്തിക്കുന്നു. പൊതുസ്ഥലങ്ങളിൽ ക്രമവും നല്ല മര്യാദയും ശുദ്ധിയും പാലിക്കാനും മാതൃകാ യോഗ്യമായി വസ്ത്രം ധരിക്കാനും എന്തു ചെയ്യാനാകുമെന്ന് അവർ ചർച്ച ചെയ്യുന്നു.
ഗീതം 203, സമാപന പ്രാർഥന.