സേവനയോഗ പട്ടിക
ജനുവരി 10-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ജനുവരി 8 ലക്കം ഉണരുക!യും ജനുവരി 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. സാക്ഷിയല്ലാത്ത ഒരു ബന്ധുവിന് മാസികകൾ സമർപ്പിക്കുന്നത് എങ്ങനെയെന്ന് ഒരു അവതരണത്തിൽ പ്രകടിപ്പിക്കുക.
15 മിനി: “‘വിശ്വാസത്തിന്റെ വചനത്താൽ പോഷിപ്പിക്കപ്പെടുന്നു.’”a സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ചു ചർച്ചചെയ്യുക.
20 മിനി: “വഴക്കമുള്ള ഒരു സമീപനം ഉപയോഗിച്ചുനോക്കുക.” അനുബന്ധം 6-ാം പേജിന്റെ സദസ്യചർച്ച. പ്രസ്‌തുത സമീപനം ഉപയോഗിച്ച് ഈ മാസത്തെ സാഹിത്യ സമർപ്പണം നടത്തുന്നതിന്റെ രണ്ടു പ്രകടനങ്ങൾ അവതരിപ്പിക്കുക. ഓരോ പ്രകടനത്തിലും, വീട്ടുകാരൻ സൂചിപ്പിക്കുന്ന ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു തിരുവെഴുത്ത് പ്രസാധകൻ വായിക്കണം.
ഗീതം 143, സമാപന പ്രാർഥന.
ജനുവരി 17-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: യുവജനങ്ങളേ, നിങ്ങൾ ആത്മീയമായി പുരോഗതി കൈവരിക്കുന്നുവോ? 2003 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 8-10 പേജുകളെ ആസ്‌പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രായോഗികവും നേടിയെടുക്കാവുന്നതും ആയ ചില ലാക്കുകൾ ചൂണ്ടിക്കാണിക്കുക. സുനിശ്ചിതമായ ആത്മീയ ലാക്കുകൾ വെക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക.
20 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—ഭാഗം 5.”b 4-5 ഖണ്ഡികകളിൽ പരാമർശിച്ചിരിക്കുന്ന കെണികൾ എങ്ങനെ ഒഴിവാക്കാമെന്ന് പരിചയസമ്പന്നനായ ഒരു ബൈബിളധ്യാപകൻ പുതിയ ഒരു പ്രസാധകനുമായി ചർച്ചചെയ്യുന്ന ഒരു പ്രകടനം ഉൾപ്പെടുത്തുക.
ഗീതം 78, സമാപന പ്രാർഥന.
ജനുവരി 24-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “വീഡിയോ പരിപാടികൾ വിസിഡി-യിൽ” എന്ന ചതുരം ഹ്രസ്വമായി അവലോകനം ചെയ്യുക.
10 മിനി: ചോദ്യപ്പെട്ടി. ഒരു പ്രസംഗം.
25 മിനി: “മാതൃകാ അവതരണങ്ങൾ ഉപയോഗിക്കേണ്ട വിധം.”c നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. ഈ മാസത്തെ അനുബന്ധത്തിന്റെ 3-5 പേജുകളിൽ, നമ്മൾ വയലിൽ വിശേഷവത്‌കരിക്കാൻ പോകുന്ന വിവിധ പ്രസിദ്ധീകരണങ്ങൾക്കുള്ള അവതരണങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് അറിയിക്കുക. ഈ വർഷം മുഴുവൻ ഉപയോഗിക്കുന്നതിനായി അനുബന്ധം സൂക്ഷിച്ചുവെക്കുക. ലേഖനം പരിചിന്തിച്ചശേഷം, ഫെബ്രുവരിയിൽ യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം എങ്ങനെ സമർപ്പിക്കാമെന്നു ചർച്ചചെയ്യുക. രണ്ട് അവതരണങ്ങൾ പ്രകടിപ്പിക്കുക. 3-ാം പേജിലെ മാതൃകാ അവതരണങ്ങളുടെയോ പ്രാദേശികമായി ഫലപ്രദമായ മറ്റ് അവതരണങ്ങളുടെയോ അടിസ്ഥാനത്തിൽ അവ നടത്തുക.
ഗീതം 200, സമാപന പ്രാർഥന.
ജനുവരി 31-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജനുവരിയിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരമോ ഫെബ്രുവരി 8 ലക്കം ഉണരുക!യോ സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: നിങ്ങൾ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കുന്നുവോ? തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2005-ന്റെ ആമുഖം അടിസ്ഥാനപ്പെടുത്തിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. ദിനവാക്യവും അഭിപ്രായവും പരിചിന്തിക്കാൻ എല്ലാവരും ദിവസവും ഏതാനും മിനിട്ടുകൾ ചെലവഴിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ചർച്ചചെയ്യുക. ദിനവാക്യത്തിന്റെ പരിചിന്തനത്തിനുള്ള ക്രമമായ പട്ടികയെക്കുറിച്ചും ലഭിച്ചിരിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും പറയാൻ ഒന്നോ രണ്ടോ പേരെ മുൻകൂട്ടി ക്രമീകരിക്കുക. 2005-ലെ വാർഷികവാക്യം ഹ്രസ്വമായി ചർച്ചചെയ്‌തുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 184, സമാപന പ്രാർഥന.
ഫെബ്രുവരി 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: ദൈവത്തെയും അയൽക്കാരനെയും സ്‌നേഹിക്കാൻ പഠിക്കാൻ പുതിയവരെ സഹായിക്കുക. 2004 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജിലെ 7-9 ഖണ്ഡികകൾ ആസ്‌പദമാക്കിയുള്ള പ്രസംഗം. ക്രിസ്‌തുവിന്റെ ശിഷ്യരായിത്തീരാൻ പുതിയവരെ സഹായിക്കുന്നതിൽ സഭയിലെ ഓരോ അംഗത്തിനും ഉള്ള പങ്കു പ്രദീപ്‌തമാക്കുക.
20 മിനി: യാതൊരു നന്മയ്‌ക്കും യഹോവ മുടക്കംവരുത്തുന്നില്ല. (സങ്കീ. 84:11) പരിശോധനകളിന്മധ്യേ വിശ്വസ്‌തരായി നിലകൊണ്ട ഏതാനും സഹോദരീസഹോദരന്മാരുമായി അഭിമുഖം നടത്തുക. അവർ എന്തെല്ലാം പ്രയാസങ്ങൾ അഭിമുഖീകരിച്ചു? അവയെ തരണംചെയ്യാൻ സഹായിച്ചത് എന്താണ്? എന്തെല്ലാം സന്തോഷങ്ങളും അനുഗ്രഹങ്ങളും അവർ ആസ്വദിച്ചിരിക്കുന്നു?
ഗീതം 104, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.