മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ഒക്ടോ. 15
“നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലാത്തതിനാൽ ഇപ്പോൾ ജീവിതം പരമാവധി ആസ്വദിക്കുന്നതാണു ബുദ്ധി എന്നാണ് അനേകരും വിചാരിക്കുന്നത്. നിങ്ങളുടെ അഭിപ്രായം എന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] യേശു ഈ ശ്രദ്ധേയമായ പ്രസ്താവന നടത്തി. [മത്തായി 6:34 വായിക്കുക.] ഭാവികാര്യങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാമെന്നും അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ എന്തു സഹായിക്കുമെന്നും ഈ മാസിക കാണിച്ചുതരുന്നു.”
ഉണരുക! ഒക്ടോ.
“നമുക്കെല്ലാവർക്കും പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ സ്വർഗത്തിലിരുന്നു നമ്മെ നിരീക്ഷിക്കുകയാണെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മരിച്ചുപോയ ലാസറിനെക്കുറിച്ച് യേശു എന്താണു പറഞ്ഞതെന്നു നോക്കൂ. [യോഹന്നാൻ 11:11 വായിക്കുക.] മരിച്ചവർ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ, അതോ അവർ പുനരുത്ഥാനം കാത്തുകൊണ്ട് ഉറങ്ങുകയാണോ എന്ന് ഈ ലേഖനം വിശദീകരിക്കും.” 28-ാം പേജിൽ തുടങ്ങുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം നവ. 1
“ആളുകൾ കുറച്ചുകൂടി താഴ്മയുള്ളവരാണെങ്കിൽ ഈ ലോകം മെച്ചപ്പെടുമെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] താഴ്മയെക്കുറിച്ച് യേശു പറഞ്ഞത് എന്താണെന്നു നോക്കൂ. [മത്തായി 23:12 വായിക്കുക.] കിടമത്സരം നിറഞ്ഞ ഈ ലോകത്തിൽപ്പോലും താഴ്മ നട്ടുവളർത്തുന്നതുകൊണ്ടുള്ള പ്രയോജനം ഈ ലേഖനം ചർച്ച ചെയ്യുന്നു.”
ഉണരുക! നവ.
“പണ്ടൊക്കെ ആളുകൾ മാർഗനിർദേശത്തിനായി ബൈബിളിനെ ആശ്രയിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഇന്ന്, തങ്ങൾക്ക് അതു സംബന്ധിച്ച് ഉറപ്പില്ലെന്നാണ് അനേകരും പറയുന്നത്. നിങ്ങൾക്കെന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് 2 തിമൊഥെയൊസ് 3:16 വായിക്കുക.] ഉണരുക!യുടെ ഈ പ്രത്യേക പതിപ്പ് ബൈബിൾ ദൈവനിശ്വസ്തമാണെന്നുള്ളതിന് അനിഷേധ്യമായ തെളിവു നൽകുന്നു.”