സേവനയോഗ പട്ടിക
ജനുവരി 14-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജനുവരി – മാർച്ച് വീക്ഷാഗോപുരവും ജനുവരി – മാർച്ച് ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
15 മിനി:“ശുശ്രൂഷയിൽ സമയം പരമാവധി പ്രയോജനപ്പെടുത്തുക.”a വയൽസേവന യോഗം നടത്തുന്നതിൽ മാതൃകായോഗ്യനായ ഒരു സഹോദരനുമായി അഭിമുഖം നടത്തുക. സഹോദരങ്ങളെ വയൽസേവനത്തിനായി ഒരുക്കാനും സേവനത്തിനുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താനും അദ്ദേഹം എന്തു ചെയ്യുന്നു?
20 മിനി:‘നിങ്ങളുടെ വാക്ക് എപ്പോഴും ഉപ്പിനാൽ രുചിവരുത്തിയത് ആയിരിക്കട്ടെ.’b 2-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ യോഹന്നാൻ 4:7-15, 39 വായിക്കുക.
ജനുവരി 21-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണം പരാമർശിക്കുക, ഒരു അവതരണം പ്രകടിപ്പിക്കുക. ഫെബ്രുവരി 4-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിയിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി:നിങ്ങൾ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ ഉപയോഗിക്കുന്നുണ്ടോ? തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2008-ന്റെ ആമുഖം ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. ദിനവാക്യവും അഭിപ്രായവും പരിചിന്തിക്കാൻ ദിവസവും സമയം നീക്കിവെക്കുന്നതിന്റെ മൂല്യത്തെക്കുറിച്ചു ചർച്ചചെയ്യുക. ദിനവാക്യ പരിചിന്തനത്തിനുള്ള പട്ടികയെക്കുറിച്ചും ലഭിച്ചിരിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും പറയാൻ സദസ്സിനെ ക്ഷണിക്കുക. അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ ക്രമീകരിക്കാവുന്നതാണ്. 2008-ലെ വാർഷികവാക്യത്തെക്കുറിച്ചു ചുരുക്കമായി അഭിപ്രായം പറയുക.
25 മിനി:“ധൈര്യത്തോടെയും വിവേകത്തോടെയും പ്രസംഗിക്ക.”c അനുബന്ധത്തിന്റെ 1-13 ഖണ്ഡികകൾ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന ചർച്ച. യോഗത്തിൽ ചർച്ചചെയ്യുന്നതിനുമുമ്പ് വിവരങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്ക് എത്രത്തോളം ബാധകമാണെന്ന് മൂപ്പന്മാർ കൂടിയാലോചിക്കണം.
ജനുവരി 28-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ജനുവരിയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. ജനുവരി – മാർച്ച് വീക്ഷാഗോപുരവും ജനുവരി – മാർച്ച് ഉണരുക!യും അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച. ഓരോ ലക്കവും ഹ്രസ്വമായി അവലോകനം നടത്തിയശേഷം പ്രദേശത്തുള്ളവർക്ക് ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് ആകർഷകമായിരിക്കുമെന്ന് സദസ്സിനോടു ചോദിക്കുക. വിശേഷവത്കരിക്കാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങളിലെ ശ്രദ്ധേയമായ ആശയങ്ങൾ അവർ പറയട്ടെ. സംഭാഷണം ആരംഭിക്കാൻ ഏതു ചോദ്യങ്ങൾ ചോദിക്കാം? തുടർന്ന് ലേഖനത്തിലെ ഏതു തിരുവെഴുത്തു വായിക്കാനാകും? തിരുവെഴുത്തിനെ ലേഖനവുമായി എങ്ങനെ ബന്ധിപ്പിക്കാം? ഉചിതമായ അവതരണങ്ങളുടെ സഹായത്താൽ, ഓരോ മാസികയും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ.
25 മിനി:“ധൈര്യത്തോടെയും വിവേകത്തോടെയും പ്രസംഗിക്ക.” അനുബന്ധത്തിന്റെ 14-27 ഖണ്ഡികകൾ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന ചർച്ച. പ്രാദേശിക സാഹചര്യങ്ങൾക്കു ചേർച്ചയിൽ വിവരങ്ങൾ അവതരിപ്പിക്കുക.
ഫെബ്രുവരി 4-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി പരിചിന്തിക്കുക.
15 മിനി:“സുവാർത്തയുടെ ഘോഷകരാകാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക.”d സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെപ്പറ്റി അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി:“നിങ്ങൾ അത് നീട്ടിവെക്കുകയാണോ?” മൂപ്പൻ നടത്തേണ്ടത്. രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും വീഡിയോയുടെ പരിചിന്തനത്തിനായി ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് നേരെ ചർച്ചയിലേക്കു കടക്കുക. അവസാന ഖണ്ഡിക വായിക്കുക. പരാമർശിച്ചിരിക്കുന്ന വീക്ഷാഗോപുര ലേഖനങ്ങളും നമ്മുടെ രാജ്യ ശുശ്രൂഷയും വായിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക. ഇതുവരെ ഡിപിഎ കാർഡ് പൂരിപ്പിച്ചിട്ടില്ലാത്തവരുടെ പ്രയോജനത്തിനായി, രക്തത്തിന്റെ ഘടകങ്ങളും വിവിധ ചികിത്സാരീതികളും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനും അക്കാര്യം ഡിപിഎ കാർഡിൽ രേഖപ്പെടുത്താനും 2006 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ വർക്ക് ഷീറ്റുകൾ എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുക. ഇതിനോടകം ഡിപിഎ കാർഡ് പൂരിപ്പിച്ചിട്ടുള്ളവർ തങ്ങളുടെ തീരുമാനങ്ങൾ പുനരവലോകനം ചെയ്യാനും പുതിയതൊന്നു പൂരിപ്പിക്കാനും ആഗ്രഹിച്ചേക്കാം.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.