സേവനയോഗ പട്ടിക
മാർച്ച് 10-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച്, സ്മാരക ക്ഷണക്കുറിപ്പിനൊപ്പം ജനുവരി – മാർച്ച് വീക്ഷാഗോപുരവും ജനുവരി – മാർച്ച് ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
20 മിനി:കൂടിവരേണ്ടത് എന്തുകൊണ്ട്? 2007 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 11-13 പേജുകൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. സഭായോഗങ്ങൾ എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നുവെന്നും ക്രമമായി അവയിൽ സംബന്ധിക്കേണ്ടതിനു തടസ്സങ്ങൾ എങ്ങനെ തരണംചെയ്തിരിക്കുന്നുവെന്നും പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി:“യഹോവയ്ക്ക് നാം എന്തു കൊടുക്കും?”a സമയമുണ്ടെങ്കിൽ, പരാമർശിച്ചിട്ടുള്ള തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
മാർച്ച് 17-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തേണ്ടത്. ലേഖനം മുഴുവൻ വായിച്ചു ചർച്ചചെയ്യുക.
20 മിനി:“സ്മാരകാചരണത്തിൽ പങ്കെടുക്കുന്നവരെ നമുക്ക് എങ്ങനെ സഹായിക്കാം?”b 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, സ്മാരകത്തിനു ഹാജരാകുന്ന ഒരാളുമൊത്ത് എങ്ങനെ ബൈബിളധ്യയനം ആരംഭിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം നടത്തുക.
മാർച്ച് 24-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഏപ്രിൽ – ജൂൺ വീക്ഷാഗോപുരവും ഏപ്രിൽ – ജൂൺ ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
20 മിനി:“വയൽശുശ്രൂഷയിൽ വിവേകം പ്രകടമാക്കുക.” ഒരു മൂപ്പൻ നടത്തുന്ന സദസ്യചർച്ച. വിവരങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം അവതരിപ്പിക്കുക, ശുശ്രൂഷയിൽ വിവേകം പ്രകടമാക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
15 മിനി:നന്മ സുവിശേഷിക്കുന്നവർ. ഒരു മിനിട്ടിൽ കുറഞ്ഞ ആമുഖ പ്രസ്താവനകൾക്കുശേഷം, 2005 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-19 പേജുകളിലെ 10-14 ഖണ്ഡികകൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ആദ്യമായി രാജ്യദൂതു കേട്ടപ്പോൾ അതു തങ്ങൾക്ക് ആശ്വാസവും പ്രത്യാശയും നൽകിയത് എങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
മാർച്ച് 31-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക.
20 മിനി:വാർഷികപുസ്തകം 2008 നന്നായി ഉപയോഗിക്കുക. പ്രസംഗവും സദസ്യചർച്ചയും. 3-5 പേജുകളിലെ “ഭരണസംഘത്തിന്റെ കത്ത്” ചർച്ചചെയ്യുക. വാർഷികപുസ്തകത്തിൽ വിശേഷാൽ പ്രോത്സാഹജനകമായിക്കണ്ട അനുഭവങ്ങൾ പറയാൻ രണ്ടോ മൂന്നോ പേർക്ക് അവസരം നൽകുക. വാർഷികപുസ്തകം വായിക്കാനുള്ള സ്വന്തം പട്ടികയെക്കുറിച്ചു പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ നിയമിക്കാവുന്നതാണ്. പുസ്തകം മുഴുവൻ വായിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
15 മിനി:“ശുശ്രൂഷയിലായിരിക്കെ അന്യോന്യം പ്രോത്സാഹിപ്പിക്കുക.”c
ഏപ്രിൽ 7-ന് ആരംഭിക്കുന്ന വാരം
കുറിപ്പ്: ഡിസ്ട്രിക്റ്റ് കൺവെൻഷൻ സംബന്ധിച്ച വിവരങ്ങൾ ഏപ്രിൽ 7-ന് ആരംഭിക്കുന്ന വാരത്തിനുമുമ്പു പരിചിന്തിക്കരുത്. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമുണ്ടെങ്കിൽ മാത്രമേ ഏപ്രിൽ 7-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗം അതിനുമുമ്പുള്ള ആഴ്ചയിൽ നടത്താവൂ. സർക്കിട്ട് സമ്മേളനം നിമിത്തമാണ് ആ വാരം സേവനയോഗം നടത്താതിരിക്കുന്നതെങ്കിൽ കൺവെൻഷന്റെ സ്ഥലവും തീയതിയും പുസ്തകാധ്യയനയോഗത്തിൽ അറിയിക്കണം. കൺവെൻഷൻ കമ്മിറ്റിയിൽനിന്ന് ഹോട്ടലുകളുടെ ലിസ്റ്റ് ലഭ്യമായാൽ ഉടൻതന്നെ അതു നോട്ടീസ് ബോർഡിൽ ഇടേണ്ടതാണ്. അതിന്റെ ഓരോ കോപ്പി പുസ്തകാധ്യയന മേൽവിചാരകന്മാർക്കു കൊടുക്കണം. അങ്ങനെയാകുമ്പോൾ ഹോട്ടലുകളുടെ ഫോൺനമ്പർ കുറിച്ചെടുക്കാൻ അതതു പുസ്തകാധ്യയനക്കൂട്ടങ്ങളിലുള്ളവർക്കു സാധിക്കും. എന്നാൽ ഈ ലിസ്റ്റിന്റെ കോപ്പി പ്രസാധകർക്കു കൊടുക്കരുത്.
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:സ്നാനം വെച്ചുതാമസിപ്പിക്കണമോ? ഒരു മിനിട്ടിൽ കുറഞ്ഞ ആമുഖ പ്രസ്താവനകൾക്കുശേഷം, 2006 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 29-30 പേജുകളിലെ 14-17 ഖണ്ഡികകൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. കൗമാരത്തിൽ സ്നാനമേറ്റ ഒന്നോ രണ്ടോ പ്രസാധകരുമായുള്ള ഹ്രസ്വമായ അഭിമുഖം ഉൾപ്പെടുത്തുക. ചെറുപ്പത്തിൽത്തന്നെ ഈ സുപ്രധാന നടപടി സ്വീകരിക്കാൻ അവരെ പ്രചോദിപ്പിച്ചതെന്ത്? ആത്മീയ പക്വത പ്രാപിക്കാനും അതിലൂടെ സംരക്ഷണം ആസ്വദിക്കാനും സ്നാനം അവരെ സഹായിച്ചതെങ്ങനെ?
25 മിനി:“യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ—2008.”d സഭാ സെക്രട്ടറി നിർവഹിക്കേണ്ടത്. അനുബന്ധം പരിചിന്തിക്കുന്നതിനുമുമ്പ് 2008 ഫെബ്രുവരി 15-ലെ കൺവെൻഷൻ നിയമന കത്ത് വായിക്കുക. അനുബന്ധത്തിന്റെ 7-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ 4-ാം പേജിലെ ചതുരത്തിലുള്ള “പിൻപറ്റേണ്ട നിർദേശങ്ങൾ,” “മുറി ബുക്കുചെയ്യുന്നതിനുള്ള നടപടികൾ” എന്നിവയ്ക്കു കീഴിലുള്ള ഓരോ വിവരവും വായിക്കുക. (കൺവെൻഷൻനഗരത്തിന് അടുത്തുള്ളതും താമസസൗകര്യം ആവശ്യമില്ലാത്തതുമായ സഭകൾ ഇതു പരിചിന്തിക്കേണ്ടതില്ല.) കൺവെൻഷനു ഹാജരാകുന്നതിനുള്ള ഒരുക്കങ്ങൾ എത്രയും പെട്ടെന്നുതന്നെ നടത്തുന്നതിനെപ്രതി എല്ലാവരോടും നന്ദി പറയുക.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.