മേയ് 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 17-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 7 ¶1-9, പേ. 88, 90-ലെ ചതുരങ്ങൾ
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമൂവേൽ 9–12
നമ്പർ 1: 2 ശമൂവേൽ 10:1-12
നമ്പർ 2: യേശു തന്റെ ഉപദേശങ്ങളുടെ അടിസ്ഥാനമായി തിരുവെഴുത്തുകൾ ഉപയോഗിച്ചത് എന്തുകൊണ്ട്? (യോഹ. 7:16-18)
നമ്പർ 3: ആരാധനാ വിഷയമായി ഉപയോഗിക്കപ്പെടുന്ന പ്രതിമകളുടെ നിർമാണം സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു? (rs പേ. 183 ¶1-4)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: വേനലവധിക്ക് സഹായപയനിയറിങ് ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? സദസ്യചർച്ച. സംഘടിതർ പുസ്തകത്തിന്റെ 112-113 പേജുകളിൽ കൊടുത്തിരിക്കുന്ന സഹായ പയനിയറിങ്ങിനുവേണ്ട യോഗ്യതകൾ ഹ്രസ്വമായി അവലോകനം ചെയ്യുക. അവധിക്കാലത്ത് പയനിയറിങ് ചെയ്തിട്ടുള്ള വിദ്യാർഥികളെ അല്ലെങ്കിൽ ജോലിക്കാരായ സഹോദരങ്ങളെ അവർക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് പറയാൻ ക്ഷണിക്കുക.
10 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—അനൗപചാരിക സാക്ഷീകരണം. സംഘടിതർ പുസ്തകത്തിന്റെ 101-ാം പേജിലെ 3-ാം ഖണ്ഡികമുതൽ 102-ാം പേജിലെ 2-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള സദസ്യചർച്ച. അനൗപചാരികമായി സാക്ഷീകരിച്ചതിന്റെ ഫലമായി നിങ്ങളുടെ പ്രദേശത്ത് ഉണ്ടായ ഒന്നോ രണ്ടോ നല്ല അനുഭവങ്ങൾ റയാൻ അല്ലെങ്കിൽ അവതരിപ്പിച്ചു കാണിക്കാൻ ക്രമീകരിക്കുക.
10 മിനി: “നമുക്ക് പ്രാർഥനാനിരതരായിരിക്കാം.” ചോദ്യോത്തര ചർച്ച.