സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന വാരം
ഗീതം 120, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 33-36 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 33:24-49 (4 മിനിട്ടുവരെ)
നമ്പർ 2: പിശാചിന്റെ ശക്തിയെ വിലകുറച്ചുകാണരുത് (rs പേ. 365 ¶1-3) (5 മിനി.)
നമ്പർ 3: അബ്രാഹാം—ദൈവത്തിന്റെ സ്നേഹിതൻ (Smy കഥ 13) (5 മിനി.)
❑ സേവനയോഗം:
10 മിനി: ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കുക. ചർച്ച. ഒക്ടോബറിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം തുടങ്ങാവുന്നത് എങ്ങനെയെന്ന് 4-ാം പേജിലുള്ള മാതൃകാവതരണം ഉപയോഗിച്ച് അവതരിപ്പിക്കുക. എല്ലാവർക്കും ഇതിൽ ഒരു പങ്കുണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുക.
10 മിനി: നാം എന്തു പഠിക്കുന്നു? ചർച്ച. പ്രവൃത്തികൾ 4:13; 2 കൊരിന്ത്യർ 4:1, 7 എന്നീ വാക്യങ്ങൾ വായിക്കുക. ഇവ ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് പരിചിന്തിക്കുക.
10 മിനി: മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനുമായി അഭിമുഖം നടത്തുക. ഈ നിയമനത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു? സേവനയോഗ പരിപാടികൾ നിയമിച്ചുകൊടുക്കുമ്പോൾ ഏതൊക്കെ കാര്യങ്ങളാണ് പരിഗണിക്കുന്നത്? ഏകോപകനെ മുപ്പന്മാരുടെ സംഘത്തിന്റെയോ സഭയുടെയോ മുഴുവൻ ഉത്തരവാദിത്വവുമുള്ള വ്യക്തിയായി കണക്കാക്കരുതാത്തത് എന്തുകൊണ്ട്?
ഗീതം 4, പ്രാർഥന