ഒരു യുവസഹോദരി ക്ലാസ്സിൽ സെമിനാർ എടുക്കുന്നു
മാതൃകാവതരണങ്ങൾ
മരിച്ചവർ വീണ്ടും ജീവിക്കുമോ? (T-35)
ചോദ്യം: മരണത്തെ നമുക്കെല്ലാം പേടിയാണ്. നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം എപ്പോഴും ജീവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. മരണത്തെ പേടിക്കാതെ ജീവിക്കാൻ കഴിയുന്ന ഒരു സമയത്തെക്കുറിച്ച് ചിന്തിക്കാനാകുമോ?
തിരുവെഴുത്ത്: യോഹ 5:28, 29
പ്രസിദ്ധീകരണം: നമുക്ക് ജീവനും ശ്വാസവും നൽകിയ സ്രഷ്ടാവിന്റെ ഒരു വാഗ്ദാനത്തെക്കുറിച്ച് ഈ ലഘുലേഖ പറയുന്നു. ആ ദൈവത്തിന് മരിച്ചുപോയ പ്രിയപ്പെട്ടവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാനാകും. (കൂടാതെ, വീട്ടുകാരൻ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയോ 2016 വീക്ഷാഗോപുരം നമ്പർ 3 മാസികയോ jw.org വെബ്സൈറ്റിൽനിന്ന് പരിചയപ്പെടുത്തുക.)
സത്യം പഠിപ്പിക്കുക
ചോദ്യം: സന്തോഷമുള്ള ഒരു വിവാഹജീവിതം എങ്ങനെ സാധ്യമാകും?
തിരുവെഴുത്ത്: എഫ 5:33
സത്യം: പരസ്പരം സ്നേഹവും ആദരവും ഉള്ളപ്പോഴാണ് വിവാഹജീവിതം സന്തോഷകരമാകുന്നത്. (വീട്ടുകാരൻ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളാണെങ്കിൽ jw.org വെബ്സൈറ്റിലെ കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന ലഘുപത്രിക പരിചയപ്പെടുത്തുക.)
സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (kt)
ചോദ്യം: നിരവധി പ്രശ്നങ്ങൾ നമ്മളെ സമ്മർദത്തിലാക്കുമ്പോൾ ആശ്വാസത്തിനായി നമ്മൾ ദൈവത്തോട് പ്രാർഥിക്കാറുണ്ട്. ഇത്തരം പ്രാർഥനകൾ ദൈവം കേൾക്കുന്നുണ്ടോ?
തിരുവെഴുത്ത്: 1 യോഹ 5:14
പ്രസിദ്ധീകരണം: ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാനാകും എന്ന് ഈ ലഘുലേഖ വിശദീകരിക്കുന്നു. (വീട്ടുകാരന് താത്പര്യമെങ്കിൽ ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിക്കുക.)
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: