ലോകത്തെ വീക്ഷിക്കൽ
സോവിയറ്റ് മയക്കു മരുന്നാസക്തി
ജർമ്മനി, കൊളോണിലെ സോവിയററ് എമ്പസ്സി പ്രസിദ്ധീകരിക്കുന്ന സോജെററയൂണിയൻ ഹ്യുട്ടെ അനുസരിച്ച് സോവിയററ് യൂണിയനിൽ രജിസ്ററർ ചെയ്ത 46,000 മയക്കുമരുന്നു ദുരുപയോക്താക്കളുണ്ട്. സോവിയററ് ജോർജിയായിൽ നടത്തിയ ആസക്തരുടെ ഒരു വോട്ടെടുപ്പ്, 91.7 ശതമാനം പേർ പുരുഷൻമാരും 81.9 ശതമാനം പേർ 20 നും 34 നും ഇടക്ക് പ്രായമുള്ളവരും 49 ശതമാനം പേർ വിവാഹിതരുമായിരുന്നുവെന്ന് വെളിപ്പെടുത്തി. അവരുടെ ആസക്തിക്ക് സംഭാവന ചെയ്യുന്നതായി ചൂണ്ടിക്കാണിച്ച ഘടകങ്ങളിൽ (കവിഞ്ഞു കിടപ്പ് അനുവദിച്ചുകൊണ്ട്) സന്തുഷ്ടി തേടൽ (68.3 ശതമാനം), മററുള്ളവരെ അനുകരിക്കുന്നതിനുള്ള ഒരു ആഗ്രഹം (25.3 ശതമാനം), ജീവിതത്തിലെ അതൃപ്തിയും മറക്കുന്നതിനുള്ള ആഗ്രഹവും (7.5 ശതമാനം), ജിജ്ഞാസ (2.3 ശതമാനം), ഒരു മനശാസ്ത്രപരമായ ആഘാതം (2.3 ശതമാനം), മയക്കുമരുന്നുകൾ അടങ്ങുന്ന നിർദ്ദിഷ്ട മരുന്നുകൾ (1.3 ശതമാനം) എന്നിവ ഉൾപ്പെടുന്നു.
ശാരീരിക യോഗ്യതയുടെ വില
“സ്വിററ്സർലണ്ടിൽ കളികൾക്കുള്ള വർദ്ധിച്ചുവരുന്ന ഉത്സാഹവും ദീർഘിച്ച ശാരീരിക യോഗ്യതാ പ്രശസ്തിയും കളികളിലെ അപകടങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നു” എന്ന് ബാസ്ലർ സീട്ടങ്ങ് എന്ന സ്വിസ് വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. 1986-ൽ കളികളോട് ബന്ധപ്പെട്ട അപകടങ്ങളിൽ ഏകദേശം 3,73,000 സ്വിസ് പൗരൻമാർക്ക് പരിക്ക് പററി. അത് ഏതെങ്കിലും തരത്തിലുള്ള കളികളിൽ ഏർപ്പെട്ടിരുന്നവരായി ആകെയുണ്ടായിരുന്നവരുടെ 10 ശതമാനത്തിലധികം പേരെ പ്രതിനിധീകരിക്കുന്നു. അവരിൽ അഞ്ചിലൊന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ചൂണ്ടിക്കാണിക്കപ്പെട്ട കാരണങ്ങളിൽ “ശ്രദ്ധാ കേന്ദ്രീകരണത്തിന്റെ അഭാവമോ മോശമായ ശാരീരിക യോഗ്യതയോ” ഉണ്ടായിരുന്നു. മോശമായ ഉപകരണങ്ങളും ഒരു ഘടകമായി പരാമർശിക്കപ്പെട്ടിരുന്നു. കളികളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രസ്ഥാനം മര്യാദാപൂർവകമായ കളികൾക്കുള്ള ഒരു അഭ്യർത്ഥനക്ക് പരിഗണനാർഹമായ ഊന്നൽ നൽകുന്നു.
ആഴക്കടൽ കാലാവസ്ഥാനിരീക്ഷകർ
സമുദ്രത്തിന്റെ ആഴങ്ങളിൽ മുങ്ങിക്കളിക്കുന്ന തിമിംഗലങ്ങൾ ഇപ്പോൾ കാലാവസ്ഥ മുൻകൂട്ടിപ്പറയുന്നവർക്ക് മൂല്യവത്തായ വിവരങ്ങൾ നൽകുന്നതിന് സഹായിക്കുന്നു എന്ന് ലണ്ടനിലെ സൺഡേ റൈറസ് റിപ്പോർട്ട് ചെയ്യുന്നു. ആഴത്തിൽ നീന്തി നടക്കുന്ന സസ്തനങ്ങളായ പൈലററ്, ഗ്രേ, ഹംബാക്ക് മുതലായ തിമിംഗലങ്ങളിൽ കിണ്ണത്തിന്റെ വലിപ്പത്തിൽ 68 ഗ്രാം തൂക്കമുള്ള ഒരു ട്രാൻസ്മിററർ ഘടിപ്പിക്കുന്നു, അവ വിവിധ ആഴങ്ങളിൽ അനുഭവപ്പെടുന്ന ജല ഊഷ്മാവിന്റെ വിശദാംശങ്ങൾ അയക്കുന്നു. കടലിൽ നിന്നുള്ള ഊഷ്മാവ് കരയിലെ കാററുകളെയും കൊടുങ്കാററുകളെയും അടിച്ചുനീക്കുന്നതിനാൽ, അത്തരം ജലോഷ്മാവളക്കൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്നു. ഈ സസ്തനങ്ങൾ മിക്കപ്പോഴും കപ്പലുകൾക്ക് ചെന്നെത്താൻ സാധിക്കാത്ത വിശാലമായ സമുദ്ര പ്രദേശങ്ങളിൽ ചുററി നടക്കുന്നതിനാൽ ഒരു കിലോമീറററോ അധികമോ ആഴത്തിൽ നിന്ന് ഉപരിതലത്തിൽ വന്നശേഷം അവയുടെ ട്രാൻസ്മിറററുകൾ ഒരു ഉപഗ്രഹത്തിലേക്ക് കാലാവസ്ഥാ വിവരങ്ങൾ വിക്ഷേപിക്കുന്നു.
ശൂന്യാകാശത്തിലെ ഭീഷകമായ കൂനകൾ
ശാസ്ത്രജ്ഞൻമാർ തങ്ങളുടെ ശൂന്യാകാശ യത്നങ്ങൾക്കുള്ള ഒരു വർദ്ധിച്ച ഭീഷണിയെ—ഭ്രമണംചെയ്യുന്ന ശൂന്യാകാശ ജീർണ്ണാവശിഷ്ടങ്ങളെ—വേദനയോടെ വീക്ഷിക്കുന്നു. ഭ്രമണപഥത്തിൽ നേരത്തെ വിട്ടിരുന്ന ശൂന്യാകാശ വാഹനങ്ങളിൽനിന്നുള്ള പെയിൻറിന്റെ കണികകളുൾപ്പെടെ ഉപയോഗശൂന്യമായ സാധനങ്ങളുടെ ദശലക്ഷക്കണക്കിന് ചെറു ശകലങ്ങൾ ഇപ്പോൾത്തന്നെ ഉണ്ടെന്ന് അവർ കണക്കാക്കുന്നു. അത്തരം ചെറിയ വസ്തുക്കൾ ഉൽക്കണ്ഠക്കിടയാക്കുന്നതെന്തുകൊണ്ട്? “വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു പയറിനോളം വലിപ്പമുള്ള ഒരു ശകലത്തിന് 150 കോടി രൂപ വിലയുള്ള ഒരു ഉപഗ്രഹത്തെ അനായാസം തകർക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു” എന്ന് ദി ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. “ഏററവും മോശമായി, ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന ഒരു ഉപ്രഗഹം മററു ശകലങ്ങളുമായി കൂട്ടിമുട്ടുകയും നാശത്തിന്റെ ഒരു പരമ്പരക്കിടയാക്കുകയും ചെയ്തേക്കാം.” അത്തരം അപകടങ്ങൾ ഇപ്പോൾത്തന്നെ ഉണ്ടായിട്ടുണ്ടെന്ന് ചിലർ സംശയിക്കുന്നു. ഭ്രമണപഥത്തിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ജ്യോതിശാസ്ത്രജ്ഞൻമാർക്കും ഒരു പേടിസ്വപ്നമായിരുന്നിട്ടുണ്ട്. അത് ദൂരദർശിനികളെ തടസ്സപ്പെടുത്തുകയും നക്ഷത്രങ്ങളുടെ ഫോട്ടോകളെ വികലമാക്കുകയും ചെയ്യുകമാത്രമല്ല, പിന്നെയോ തെററായ അനേകം ജ്യോതിശാസ്ത്ര “കണ്ടുപിടുത്തങ്ങൾക്ക്” ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ബേസ്ബോളിനോളമൊ അതിലുമധികമൊ വലിപ്പമുള്ള, ഭ്രമണപഥത്തിൽ കറങ്ങുന്ന 7,000-ത്തോളം വസ്തുക്കൾ ഇപ്പോൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഒരു ആഗോള ഭാഷ?
മക്രൂം, ക്രാൻ, മാക്നെയ്ൽ എന്നിവരാൽ വിരചിതമായ ദി സ്റേററി ഓഫ് ഇംഗ്ലീഷ് എന്ന പുസ്തകം ഇംഗ്ലീഷ് ലോകമാസകലം ഏകദേശം നൂറുകോടി ആളുകൾ സംസാരിക്കുന്നുണ്ടെന്നു പറയുന്നു—അവരിൽ 35 കോടി തങ്ങളുടെ മാതൃഭാഷയായിട്ടാണ് അത് സംസാരിക്കുന്നത്. ഹൃദയഹാരിയായ ഉച്ചാരണരീതികൾ സഹിതമുള്ള സ്പോക്കൺ ഇംഗ്ലീഷിന്റെ വൈവിധ്യം അസംഖ്യമാണ്. ഇൻഡ്യൻ ഇംഗ്ലീഷ്, ജമായ്ക്കൻ ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ആസ്ട്രേലിയൻ ഇംഗ്ലീഷ്, ദക്ഷിണാഫ്രിക്കൻ ഇംഗ്ലീഷ് എന്നിവയും, അതുപോലെതന്നെ, വിലമതിക്കപ്പെടുന്ന ഓക്സ്ഫോർഡ് ഇംഗ്ലീഷിനോടും കേംബ്രിഡ്ജ് ഇംഗ്ലീഷിനോടും കൂട്ടപ്പെടുന്ന ബ്രിട്ടീഷ് കോക്നി, “ഷയർ” എന്നീ ഉപഭാഷകളുമുണ്ട്, സ്കോട്ടിഷ്, വെൽസ്, ഐറിഷ് എന്നിവയെക്കുറിച്ച് പറയുകയും വേണ്ട. 1,85,000 ജർമ്മൻ വാക്കുകളോടും 1,00,000-ത്തിൽ കുറഞ്ഞ ഫ്രഞ്ച് വാക്കുകളോടുമുള്ള താരതമ്യത്തിൽ ഇംഗ്ലീഷ്ഭാഷയിൽ ഉദ്ദേശം 5,00,000 വാക്കുകൾ ഉണ്ടെന്ന് (ശാസ്ത്രീയ, സാങ്കേതിക, വൈദ്യശാസ്ത്ര പദങ്ങൾ കണക്കാക്കാതെ) എഴുത്തുകാർ തങ്ങളുടെ പുസ്തകത്തിൽ നമ്മോടു പറയുന്നു. ഏകദേശം 2,000 വർഷങ്ങൾക്കുമുമ്പുമാത്രം ജൂലിയസ് സീസർ ബ്രിട്ടനിൽ വന്നിറങ്ങിയപ്പോൾ ഇംഗ്ലീഷ് ഒരു ഭാഷയായിട്ട് സ്ഥിതിചെയ്തിരുന്നില്ല എന്ന് ഒരുവൻ ശ്രദ്ധിക്കുമ്പോൾ ഇത് എടുത്തുപറയത്തക്കതാണ്.
ആഗ്രഹിക്കാത്ത സത്യസന്ധത
ദി ടൈംസ് ഓഫ് ലണ്ടനിൽ താഴെ പറയുന്നത് പ്രത്യക്ഷപ്പെട്ടു: “വല്ലപ്പോഴും നിസ്സാരമായ ചെറിയ നുണകൾ പറയുന്ന ബിസിനസ് ഭരണനിർവാഹകർക്കെല്ലാം മുന്നറിയിപ്പ്—നിങ്ങൾ ഒരു പുതിയ സെക്രട്ടറിയെ നിയമിക്കുന്നതിനു മുമ്പ് അവളുടെ മതം ഏതെന്ന് തിരക്കുക. നഗരത്തിലെ ഒരു പ്രമുഖ വ്യക്തി, താൻ ഒഴിവാക്കാൻ ആഗ്രഹിച്ച ഒരാളുമായി ടെലിഫോണിൽ സംസാരിക്കാൻ വിളിക്കപ്പെട്ടപ്പോൾ അയാൾ തന്റെ താത്ക്കാലിക സെക്രട്ടറിയോട്: ‘ഞാൻ തിരക്കിലാണ്, അയാളെ ഞാൻ പിന്നീട് വിളിച്ചുകൊള്ളാം എന്ന് പറഞ്ഞേര്’ എന്നു പറഞ്ഞു. അവൾ അർഹമായ ഗൗരവത്തിൽ, ‘എനിക്ക് കളവു പറയാൻ സാധ്യമല്ല—ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്,’ എന്ന് മറുപടി പറഞ്ഞപ്പോൾ അയാൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.”
ഏററവും വലിയ താരാപംക്തി
“ജ്യോതിശാസ്ത്രജ്ഞൻമാർ കഴിഞ്ഞ രണ്ട് ദശകങ്ങളായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു താരാപംക്തി ആകാശ ഗംഗയെക്കാൾ 13 ഇരട്ടി വലിപ്പമുള്ളതാണെന്ന് തങ്ങൾ കണ്ടുപിടിച്ചതായി ജ്യോതിശാസ്ത്രജ്ഞൻമാർ പറയുന്നു” എന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഇത് മർക്കാറിയൻ 348-നെ അറിയപ്പെടുന്നതിലേക്കും ഏററവും വലിയ താരാപംക്തിയാക്കും.” ആൻഡ്രോമിഡാ നക്ഷത്ര സമൂഹത്തിന്റെ ദിശയിൽ ഭൂമിയിൽനിന്ന് 30 കോടി പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഈ താരാപംക്തിക്ക് 1 കോടി 30 ലക്ഷം പ്രകാശവർഷം വ്യാസം ഉള്ളതായി പറയപ്പെടുന്നു. (ഒരു പ്രകാശ വർഷം ഏകദേശം ആറു ലക്ഷം കോടി മൈലിന് തുല്യമാണ്.) നമ്മുടെ സൗരയൂഥം ഒരു ഭാഗമായിരിക്കുന്ന ക്ഷീരപഥത്തിന് ഏകദേശം 1,00,000 പ്രകാശവർഷം വ്യാസം ഉണ്ട്.
രക്തപ്പകർച്ചകൾ സംബന്ധിച്ച് വീണ്ടുവിചാരം
മരണകരമായ എയ്ഡ്സ് രോഗബാധയുടെ ഉയർന്ന വിപൽസാദ്ധ്യത, പരമ്പരാഗതമായി വളരെയധികം രക്തപ്പകർച്ച നടത്തിയിട്ടുള്ള രാജ്യങ്ങളിലെ ഡോക്ടർമാരെ ഈ വിഷയം സംബന്ധിച്ച് പുനഃചിന്തനം ചെയ്യാൻ നിർബന്ധിതരാക്കിത്തീർത്തിരിക്കുന്നു. ദൃഷ്ടാന്തത്തിന് മെയിൻസ് യൂണിവേഴ്സിററിയിലെ ആശുപത്രി ശുചിത്വത്തിന്റെ സ്പെഷ്യലിസ്ററുകൾ പ്രസിദ്ധീകരിക്കുന്ന ജർമ്മൻ മെഡിക്കൽ പത്രമായ ആർസ്ററലിച്ചെ പ്രാക്സിസ്, ചികിൽസാരംഗത്തുള്ളവരെ സംരക്ഷിക്കുന്നതിന് എയ്ഡ്സ് രോഗാണുബാധിതമായ ഉപകരണങ്ങളെ രോഗാണുവിമുക്തമാക്കിത്തീർക്കുകയൊ നശിപ്പിക്കുകയൊ ചെയ്യുന്നതിനുള്ള ഒരു പരിപാടി ശുപാർശ ചെയ്തു” എന്ന് ആ വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു. രോഗപ്രതിരോധത്തെ ബലഹീനമാക്കുന്നതും എയ്ഡ്സിനു കാരണമാക്കുന്നതും ആയ ഒരു വൈറസിനെ പരാമർശിച്ചുകൊണ്ട്, രക്തപ്പകർച്ച ഉൾപ്പെടുന്ന ചികിൽസാരീതി, പൂർണ്ണമായ എച്ച് ഐ വി (HIV) വിമുക്തമായ രക്തം മേലാൽ ലഭ്യമല്ല എന്ന നിഗമനത്തിൽ വേണം നീങ്ങാൻ” എന്ന് ആ വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു. “അതുകൊണ്ട് ഒരു രക്തപകർച്ചയുടെ ആവശ്യം സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ വളരെ ശ്രദ്ധാപൂർവം വേണം നിർണ്ണയം ചെയ്യാൻ.”
സമർത്ഥമായ കിടക്കകൾ
ആരോഗ്യം പുനഃപ്രാപിച്ചുകൊണ്ടിരിക്കുമ്പോൾ കിടക്കയിൽ കഴിയേണ്ട ആശുപത്രി രോഗികൾക്ക് അങ്ങേയററം പരിപാലനവും സംരക്ഷണവും നൽകുന്നതിനുള്ള ശ്രമത്തിൽ, ഒരു ഇൻഡ്യാനാ സ്ഥാപനം കിടക്കയുടെ ഉപയോക്താവിന്റെമേൽ “ചാരവൃത്തി” നടത്തുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കിടക്ക ഉൽപ്പാദിപ്പിച്ചിരിക്കുന്നു. ഒരു രോഗി കിടക്കയിൽനിന്ന് ഒളിച്ചുകടക്കരുതെന്ന് പറഞ്ഞിരുന്നിട്ടും അങ്ങനെ ചെയ്യാൻ ശ്രമിക്കയാണെങ്കിൽ, പ്രത്യേക സംവേദനശക്തിയുള്ള കിടക്കവിരപ്പിനടിയിലെ പ്രത്യേക സെൻസർ സ്ട്രിപ്പുകൾ രോഗിയെ ശ്രദ്ധിക്കാൻ മറെറാരു മുറിയിൽ സേവിക്കുന്ന നഴ്സിനെ ജാഗ്രതപ്പെടുത്തും. പ്രായാധിക്യമുള്ളവരോ ചികിൽസയിലിരിക്കുന്നവരോ സഹായം കൂടാതെ എഴുന്നേററാൽ വീഴാൻ സാധ്യതയുള്ളതുകൊണ്ട് ഈ സെൻസറുകൾക്ക് ഒരു രോഗിയെ പരിക്കു പററുന്നതിൽനിന്ന് സംരക്ഷിക്കാൻ കഴിയും. “ഈ കിടക്കകൾ, രോഗികൾ തങ്ങൾക്കുതന്നെ പരിക്കേൽപ്പിക്കുന്നതിനു മുമ്പ് നമ്മെ അവരുടെയടുക്കൽ എത്തിക്കുന്നു” എന്ന് ഒരു രജിസ്റേറർഡ് നഴ്സായ മേരി സ്മിത്ത് വിവരിക്കുന്നു. ഈ പ്രത്യേകതരം കിടക്കകൾ രാജ്യത്തെ ഡസൻകണക്കിന് ആശുപത്രികളിൽ സ്ഥാപിച്ചുകഴിഞ്ഞു എന്ന് ഹെൽത്ത് മാസിക റിപ്പോർട്ട് ചെയ്യുന്നു.
ഇററലിയിലെ റോഡുകളിൽ നടക്കുന്ന കൊല
“അരുണോദയത്തിങ്കൽ ഉണരൽ, അഡ്രിയാററിക്ക് തീരത്ത് എത്തുന്നതിന് നാലിൽപരം മണിക്കൂർ ഡ്രൈവിംഗ്, സൂര്യപ്രകാശമേൽക്കലും കുളിയും, ഒരു ഡ്രൈവർക്ക് അനുയോജ്യമല്ലാത്ത ഒരു ഭക്ഷണം, വീട്ടിലേക്ക് തിരികെ പോകുമ്പോൾ കൂടുതൽ സൂര്യപ്രകാശം, കാറിൽ വീണ്ടും പാചകം.” ഇററലിയിലെ അനേകം ഞായറാഴ്ചകളിലെ വിനോദ സഞ്ചാരങ്ങൾ അങ്ങനെയാണെന്ന് എൽ കെറിയർ ഡെല്ലാ സിറാ എന്ന വർത്തമാനപ്പത്രം പറയുന്നു. ഡ്രൈവർമാർ ഭവനത്തിലെത്തുന്നതിനും കഴിവതും വേഗം കിടക്കുന്നതിനും അടുത്ത ദിവസം അടുത്ത വാരത്തിലെ ജോലി ആരംഭിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നത് ഈ അവസ്ഥകളിലാണ്. അനന്തരഫലമായുണ്ടാകുന്ന അലസതയും ശരിയായ ശ്രദ്ധയുടെ അഭാവവും വേഗതയും ആണ് ഇററലിയിലെ കാറപകടങ്ങളുടെ മുഖ്യ കാരണങ്ങൾ എന്ന് ഇററലിയിലെ ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെടുന്നു. ഇററലിയിൽ, 1987 ജൂലൈയിലെ ആദ്യത്തെ 13 ദിവസങ്ങളിൽ മൊത്തം 9,902 റോഡപകടങ്ങളിലായി 348 പേരുടെ ജീവൻ നഷ്ടപ്പെടുകയും 7,823 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഓരോ ഭവനത്തിലും ഓരോ ബൈബിൾ
ദി സൺ ഹെറാൾഡ് അനുസരിച്ച് ആസ്ത്രേലിയയുടെ ഇരുന്നൂറാം വാർഷികമായ 1988-ലേക്ക് അവിടത്തെ മുഖ്യ പ്രൊട്ടസ്ററൻറ് സഭകളുടെ അതിതൽപ്പരമായ ലക്ഷ്യമാണ് മേൽപ്പറഞ്ഞത്. ബൈബിളിന്റെ നിർദ്ദിഷ്ട സൗജന്യ വിതരണത്തെ “ഓപ്പറേഷൻ ഗുഡ് ന്യൂസ് ’88” എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്ന സഭകൾക്ക് മുപ്പതു ലക്ഷം ആസ്ട്രേലിയൻ ഡോളറിലധികം ചെലവാകുമെന്ന് കണക്കാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു വക്താവ് പറഞ്ഞതനുസരിച്ച് “രസകരവും ആകർഷകവും ആയി രൂപസംവിധാനം ചെയ്യപ്പെടുന്ന” പ്രത്യേക ബൈബിൾപതിപ്പുകൾ തയ്യാറാക്കേണ്ടിയിരിക്കുന്നു. ബൈബിൾ സൊസൈററിയും വേൾഡ് ഹോം ബൈബിൾ ലീഗും ബൈബിളുകൾ പ്രദാനം ചെയ്യും. ഇത് കേവലം ഒരു എഴുത്തുപെട്ടിയിൽ ഇടലായിരിക്കയില്ല, പിന്നെയോ പള്ളിയംഗങ്ങൾ സൗജന്യ ബൈബിളുകൾ വിതരണം ചെയ്യുന്നതിന് വാതിൽതോറും പോയി ഓരോ തെരുവിലുമുള്ള ഓരോ ഭവനവും സന്ദർശിക്കും എന്ന് ഈ പ്രസ്ഥാനത്തിന്റെ ഡയറക്ടർ പറയുന്നു. (g88 1/8)