മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു—എന്തുകൊണ്ട്?
“മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്ന ശീർഷകവിഷയത്തെ ആധാരമാക്കിയുള്ള ഒരു ലേഖന പരമ്പരയുടെ പ്രസാധനം പ്രഖ്യാപിക്കുന്നതിൽ“ഉണരുക!”ക്ക് സന്തോഷമുണ്ട്.
ഗവൺമെൻറുകൾ ലോക ചരിത്രത്തിൻമേലും വ്യക്തികളെന്ന നിലയിൽ നമ്മിലോരോരുത്തരുടെമേലും ചെലുത്തിയിരുന്നിട്ടുള്ള സ്വാധീനം സംബന്ധിച്ച്—നമ്മുടെ ചർച്ച രാഷ്ട്രീയത്തിൽ ഒതുക്കിയാൽ—ആർക്കും നിഷേധിക്കാനാവില്ല. നിങ്ങൾ സംസാരിക്കുന്ന ഭാഷ, നിങ്ങൾ തുടർന്നുപോരുന്ന ജീവിത നിലവാരം, നിങ്ങൾ ചെയ്യുന്ന ജോലി, നിങ്ങൾ ആസ്വദിക്കുന്ന സാമൂഹ്യ വ്യവസ്ഥിതി, സാധ്യതയനുസരിച്ച് നിങ്ങൾ നിലകൊള്ളുന്ന മതംപോലും ഭാഗികമായെങ്കിലും രാഷ്ട്രീയ മാററത്തിന്റെ ഇച്ഛാഗതികൾക്കനുസരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.
ഗവൺമെൻറ് അത്യാവശ്യമാണെന്നിരിക്കെ, നമ്മുടെ ആവശ്യങ്ങൾ സാധ്യമാവോളം ഉത്തമമായ വിധത്തിൽ തൃപ്തിപ്പെടുത്തുന്ന രൂപത്തിൽ ഉള്ള ഒരു ഗവൺമെൻറിൻകീഴിൽ ജീവിക്കാൻ നമ്മിലാരാണ് ആഗ്രഹിക്കാത്തത്? ഏതു തരം ഗവൺമെൻറാണ് അത്യുത്തമം? ഭരണകൂടത്തിന്റെ കാര്യത്തിൽ നമുക്കെന്തെങ്കിലും തെരഞ്ഞെടുപ്പു നടത്താനും കഴിയുമോ?
“മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്നതിനെ ആധാരമാക്കിയുള്ള ഒരു ലേഖന പരമ്പരയുടെ പ്രസാധനം പ്രഖ്യാപിക്കുന്നതിൽ ഉണരുക!ക്ക് സന്തോഷമുണ്ട്. ഈ മാസികയുടെ ഭാവി ലക്കങ്ങളിൽ ഇവ തുടരുന്നതായിരിക്കും. 1992-ന്റെ ശേഷിച്ച സമയത്ത് രാജാധിപത്യങ്ങൾ, പ്രഭുത്വാധിപത്യങ്ങൾ, സംഘാധിപത്യങ്ങൾ, സമ്പന്നരുടെ ആധിപത്യങ്ങൾ എന്നിവയുടെ ചരിത്ര പശ്ചാത്തലം സംബന്ധിച്ച് ഇവ വിശകലനം ചെയ്യും. വ്യത്യസ്ത തരത്തിലുള്ള റിപ്പബ്ലിക്കുകളോടൊപ്പം ജനാധിപത്യങ്ങളുടെ ഒരു സമ്മിശ്ര പരിച്ഛേദത്തിലേക്ക് ഇവ ആണ്ടിറങ്ങും. ഇത് ഏകാധിപത്യങ്ങൾ, സ്വേച്ഛാധിപത്യങ്ങൾ, രണ്ടാം ലോകമഹായുദ്ധകാലത്തെ ഫാസ്സിസവും നാസിസവും പോലുള്ള സമഗ്രാധിപത്യ ഭരണകൂടങ്ങൾ എന്നിവയിലേക്കെല്ലാം പ്രകാശധാര തിരിക്കും. സോഷ്യലിസവും കമ്മ്യൂണിസവും പരിഗണിക്കപ്പെടും.
മാനുഷഭരണത്തിന്റെ സങ്കീർണ്ണതകൾ നിരവധിയാണ്, അവ വ്യാമിശ്രവുമാണ്, അതുകൊണ്ട് ഗവൺമെൻറിനെ സംബന്ധിച്ച് അറിയാനുള്ളതെല്ലാം അവതരിപ്പിക്കുക സാദ്ധ്യമാവില്ല. ഈ ലേഖനങ്ങൾ രാഷ്ട്രീയത്തെപ്പററി സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഹാൻറ്ബുക്ക് ആയിരിക്കാനല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാനുഷ ഗവൺമെൻറുകളുടെ താത്പര്യങ്ങളെ പൊതുവായൊ അവയിലേതെങ്കിലും ഒന്നിന്റെ താത്പര്യങ്ങളെ പ്രത്യേകമായൊ അവ വാഴ്ത്തുകയാകട്ടെ പ്രോത്സാഹിപ്പിക്കയാകട്ടെ ചെയ്കയില്ല. വിവിധ രൂപങ്ങൾ തമ്മിലുള്ള താരതമ്യങ്ങൾ ഒന്ന് മറെറാന്നിനെക്കാൾ ശ്രേഷ്ഠം എന്ന് വാദിക്കുന്നതിനുള്ള ഉദ്ദേശ്യത്തിലുള്ളവ ആയിരിക്കുകയില്ല. നാം പിൻവരുന്ന പ്രകാരം വായിക്കുന്ന 4-ാം പേജിലെ അതിന്റെ മാർഗ്ഗരേഖകളോട് ഉണരുക! അടുത്ത് പററിനിൽക്കും: “ഇത് ഉപരിതലത്തിനടിയിൽ ചൂഴ്ന്നിറങ്ങി പരിശോധിക്കുകയും ഇപ്പോഴത്തെ സംഭവങ്ങളുടെ പിന്നിലെ യഥാർത്ഥ അർത്ഥത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു, എന്നിരുന്നാലും അത് എപ്പോഴും രാഷ്ട്രീയമായി നിഷ്പക്ഷത കാക്കുന്നു.”
“മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്ന ലേഖനങ്ങൾ “ഉപരിതലത്തിനടിയിൽ” ചൂഴ്ന്നിറങ്ങുന്ന പ്രക്രിയയുടെ ഭാഗമെന്ന നിലയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അവ “ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ, അതായത് മാനുഷഭരണം ഒരു പ്രതിസന്ധിയെ നേരിടുന്നതായി സൂചിപ്പിക്കുന്ന സംഭവങ്ങളുടെ, പിന്നിലെ യഥാർത്ഥ അർത്ഥത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യും.
ദി കൊളംബിയ ഹിസ്റററി ഓഫ് ദി വേൾഡ് ഈ പ്രതിസന്ധിയെ ഇങ്ങനെ വർണ്ണിക്കുന്നു: “ഗവൺമെൻറ്, മതം, ധാർമ്മികത, സാമൂഹ്യ സങ്കലനം, ഭാഷ, കലകൾ എന്നിവയും സംസ്കാരസമ്പൂർണ്ണമായ ജീവിതത്തിന്റെ അടിസ്ഥാനമായ പൊതുജനങ്ങളുടെ ഭാവിപ്രതീക്ഷയും വർത്തമാനകാല ഇതിഹാസത്തന്റെ വ്യാപ്തി സംബന്ധിച്ച ഒരു താത്ക്കാലിക നിഗമനത്തിലെങ്കിലും എത്താൻ നമ്മെ അനുവദിക്കുന്നു. പട്ടികയിൽ ഒന്നാമതും പ്രാധാന്യത്തിൽ ഒന്നാമതും ഗവൺമെൻറാണ്. . . . നിയമത്തോടും അത് നടപ്പാക്കുന്ന ഗവൺമെൻറിനോടും ഇതിൽ രണ്ടിലും വിശ്വസിക്കുന്ന ഭരണകർത്താക്കളോടും ഇന്ന് പൊതുവെ പുച്ഛമാണ്. . . . ഇപ്പോഴത്തെ കാഴ്ചപ്പാട് ഒരു നൂററാണ്ട് മുമ്പത്തേതിന് കടകവിരുദ്ധമാണ്. . . . ഒററ വാക്കിന് ഒരു ടൗൺഹാൾ തകർക്കുന്നതിനൊ ഒരു പരസ്യവിസ്താരത്തിന് തടസ്സമുണ്ടാക്കുന്നതിനൊ ഒരു സർവകലാശാല ആക്രമിച്ചു നശിപ്പിക്കുന്നതിനൊ ഒരു എംബസി ബോംബിട്ട് തകർക്കുന്നതിനൊ സദാ സന്നദ്ധരായ ശക്തികൾ ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്. . . . സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പരാക്രമം മാരകമായിത്തീർന്നിരിക്കുന്നു. ഏതു പഴങ്കാല തത്വശാസ്ത്രത്തിന്റെ മറ പിടിച്ചുകൊണ്ടായാലും ഈ കാലത്തെ ഒരേയൊരു രാഷ്ട്രീയ സാമൂഹ്യ ആദർശവും ഒരേയൊരു പ്രേരണാശക്തിയും വിഘടന വാദമാണ്. തകർച്ച ആയില്ലെങ്കിൽപോലും നിഷേധിക്കാനാകാത്തവിധം പിളർപ്പ് ആയിക്കഴിഞ്ഞു.”
“പിളർപ്പ്” അതിവേഗം “തകർച്ച”യിലേക്ക് നയിക്കുമോ അഥവാ അങ്ങനെ സംഭവിച്ചാൽ നാം ജീവിക്കുന്ന ലോകത്തിന് അത് എന്ത് പ്രത്യാഘാതങ്ങൾ ഉളവാക്കും? ഒരു പരമാർത്ഥം മാനുഷഭരണം ന്യായവിധിയെ നേരിടുകയാണ് എന്നതാണ്. ആയിരക്കണക്കിന് വർഷങ്ങളായി തങ്ങളുടെ ഗവൺമെൻറുകളെ തൂക്കിനോക്കുകയും തുടരെ അവക്ക് പോരായ്മയുള്ളതായി കണ്ടെത്തുകയും ചെയ്ത മനുഷ്യരാലല്ല ഇത്തവണ, അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് തന്നെയാണ് കണക്ക് ചോദിക്കാൻ പോവുന്നത്. നൂററാണ്ടുകൾ നീണ്ട മാനുഷ ഭരണത്തിന്റെ രേഖ അത് ഇനിയും തുടരുന്നതിന് ന്യായീകരണം നൽകുന്നുവോ? അതോ ദിവ്യന്യായവിധിയുടെ തുലാസിൽ തൂക്കപ്പെടുമ്പോൾ അത് നീക്കം ചെയ്യപ്പെടേണ്ടതാണ് എന്ന് പ്രകടമാകുമോ? അങ്ങനെയാണെങ്കിൽ എന്ത് പകരം സ്ഥാപിക്കാൻ കഴിയും?
“മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്ന ലേഖന പരമ്പര ഗവൺമെൻറിനെ സംബന്ധിച്ച് നിങ്ങൾക്കുള്ള പരിജ്ഞാനം വർദ്ധിപ്പിക്കും. ഇത് നിങ്ങളെ ആശാഭരിതരാക്കും, ശുഭപ്രതീക്ഷ വെച്ചുപുലർത്തുന്നതിന് സകല കാരണവും നിങ്ങൾക്കുള്ളതുകൊണ്ട് തന്നെ. മെച്ചപ്പെട്ട ഗവൺമെൻറ് വരുന്നു. സർവോത്തമ സംഗതി നിങ്ങൾക്കു ജീവിച്ചിരുന്ന് അത് ആസ്വദിക്കാൻ കഴിയും എന്നതാണ്. (g90 8/8)
[9-ാം പേജിലെ ചിത്രങ്ങൾ]
ദിവ്യനീതിയുടെ തുലാസിൽ മാനുഷഭരണത്തിന്റെ രേഖ തൂക്കപ്പെടുമ്പോൾ ദൈവത്തിന്റെ ന്യായവിധി അനുകൂലമായിരിക്കുമോ?
[കടപ്പാട്]
WHO photo/PAHO by J. Vizcarra