പുകയിലയിൽനിന്ന് ഏററവും അധികം ക്ഷതമേൽക്കുന്ന ഇരകൾ
സർജൻ ജനറലിന്റെ 1989-ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഒരു വ്യക്തി പുകവലി ആരംഭിക്കുമ്പോൾ എത്രമാത്രം ചെറുപ്പമാണോ അത്രമാത്രം അധികം സാദ്ധ്യത അയാൾക്ക് ശ്വാസകോശ ക്യാൻസർ മൂലമുള്ള ഒരു മരണത്തിനുണ്ട് എന്നാണ്. “25 വയസ്സിനുശേഷം വലി തുടങ്ങുന്ന പുകവലിക്കാരിൽ ശ്വാസകോശാർബുദ നിരക്ക് പുകവലിക്കാത്തവരിൽ നിന്ന് 5 മടങ്ങ് അധികമായിരിക്കുന്നു. 20 വയസ്സിനും 24 വയസ്സിനും ഇടയിൽ തുടങ്ങുന്നവർക്ക് നിരക്ക് 9 മടങ്ങ് അധികമായിരിക്കുന്നു. 15-നും 19-നും ഇടയിൽ പുകവലി തുടങ്ങുന്നവരിൽ ഈ നിരക്ക് 14 മടങ്ങും 15 വയസ്സിനു മുമ്പു തുടങ്ങുന്നവരിൽ ഈ നിരക്ക് 14 മടങ്ങും 15 വയസ്സിനു മുമ്പു തുടങ്ങുന്നവരിൽ ക്യാൻസർ നിരക്ക് പുകവലിക്കാത്തവരേക്കാൾ 19 മടങ്ങും അധികമാണ്.”
പല കേസുകളിലും പുകവലി മയക്കുമരുന്നിലേക്കുള്ള സഞ്ചാരത്തിന്റെ തുടക്കം മാത്രമാണ്. 12 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള പുകവലിക്കുന്ന ചെറുപ്പക്കാർ മരിഹ്വാനാ ഉപയോഗിക്കുവാൻ 10 മടങ്ങ് അധികം സാധ്യത ഉണ്ടെന്നും കൊക്കെയ്നോ മതിഭ്രമാത്മക മയക്കു മരുന്നുകളോ ഹിറോയിനോ ഉപയോഗിക്കുവാൻ 14 മടങ്ങ് അധികം സാധ്യത ഉണ്ടെന്നും കണ്ടെത്തപ്പെട്ടു. പല പഠനങ്ങളും കാണിക്കുന്നത് മദ്യാസക്തരിലും ഹിറോയിന് അടിമപ്പെട്ടവരിലും 90 ശതമാനത്തിലധികം കടുത്ത പുകവലിക്കാരാണ് എന്നാണ്.
അടുത്തയിടെ നടത്തപ്പെട്ട ഒരു ഗാലപ് പോൾ കാണിച്ചത് കൗമാര പ്രായക്കാരിൽ 64, ശതമാനം 21 വയസ്സിനു താഴെയുള്ളവർക്ക് സിഗറററ് നിരോധനം ഏർപ്പെടുത്തുന്നതിനെ അനുകൂലിച്ചു എന്നാണ്. “നിയമ നിർമ്മാണ സഭകളിൽ ഉണ്ടാക്കുന്ന അത്തരം നിയമങ്ങളോടുള്ള ഒരു കാര്യമായ എതിർപ്പു വന്നത് യുവജനങ്ങൾക്ക് സിഗറററ് വിററു പണം നേടുന്ന പ്രായപൂർത്തിയായവരിൽ നിന്നു മാത്രമാണ്.”—സൈക്യാട്രിക്, മെൻറൽ ഹെൽത്ത് ആൻഡ് ബിഹേവിയറൽ മെഡിസിൻ ന്യൂസ് അപ്ഡേററ്, മാർച്ച്-ഏപ്രിൽ 1990, പേജ് 1. (g90 9⁄22)