നമ്മുടെ നിർണായക കാലങ്ങളിലേക്കുള്ള ദിവ്യബോധനം സ്വീകരിക്കുക
അതു യഥാർഥത്തിൽ നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന വിധം
യഹോവയുടെ സാക്ഷികളുടെ ഒരു “ദിവ്യ ബോധന” ഡിസ്ട്രിക്ട് കൺവെൻഷനിൽ സംബന്ധിക്കുന്നതിനാൽ നിങ്ങൾക്ക് ഇതു ലഭിക്കും. ലോകത്തിനു ചുററുമുള്ള നഗരങ്ങളിൽ ഈ വേനൽക്കാലത്തു ലക്ഷോപലക്ഷം ആളുകൾ ഹാജരായിരിക്കും. ഐക്യനാടുകളിൽ മാത്രം ജൂൺ, ജൂലൈ, ആഗസ്ററ് മാസങ്ങളിൽ 150-ൽപരം ഇത്തരം ചതുർദിന കൺവെൻഷനുകൾ നടത്തപ്പെടും.
നിങ്ങൾ പ്രായമുള്ളയാളോ യുവാവോ ആയിരുന്നാലും—ഒരു ഭർത്താവോ, ഭാര്യയോ, പിതാവോ, മാതാവോ, കൗമാരപ്രായക്കാരനോ, കുട്ടിയോ ആയിരുന്നാലും—പ്രയോജനം ചെയ്യുന്ന വ്യക്തവും ആകർഷകവുമായ ഒരു വിധത്തിൽ അവതരിപ്പിക്കുന്ന പ്രബോധനം നിങ്ങൾക്കു ലഭിക്കും. “വിവാഹത്തെ ഒരു നിലനിൽക്കുന്ന ബന്ധമാക്കൽ,” “നിങ്ങളുടെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി കഠിനമായി പ്രയത്നിക്കുക,” “മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികൾക്കു പ്രത്യേകവൽകൃത ശ്രദ്ധ ആവശ്യമാണ്” തുടങ്ങിയവ പരിപാടി വിശേഷവത്ക്കരിക്കുന്ന ചില വിഷയങ്ങളാണ്.
യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലും നമ്മുടെ നിർണായക നാളുകളിൽ ഇവയെ എങ്ങനെ തരണം ചെയ്യാം എന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. ഇപ്പോൾ തങ്ങളുടെ സ്രഷ്ടാവിനെ ഓർമിക്കുന്ന യുവാക്കൾ എന്ന അഭിധാനത്തിലുള്ള ആധുനിക നാടകത്താൽ അവർ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വഴിതെററിക്കപ്പെടുകയോ ദൈവത്തെ പരിഹസിക്കുകയോ അരുത് എന്ന നന്നായി പരിശീലനം നടത്തിയ മറെറാരു നാടകം ഇന്നത്തെ ജനരഞ്ജകമായ വീഡിയോകളും സംഗീതവും നിമിത്തം ക്രിസ്തീയ യുവാക്കൾ നേരിടുന്ന വെല്ലുവിളി കൈകാര്യം ചെയ്യും.
തീർച്ചയായും നിർണായക നാളുകളിലാണു നാം ജീവിക്കുന്നത്. “ആ നാളുകളിലെ ഉപദ്രവത്തിനുശേഷം സൂര്യൻ ഇരുണ്ടുപോകും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:29, NW) എപ്പോഴാണ് ആ “ഉപദ്രവം” ഉണ്ടാകുന്നതെന്നതിന്റെയും അതുപോലെതന്നെ എപ്പോഴാണു സൂര്യൻ ഇരുണ്ടുപോകുന്നത് എന്നതിന്റെയും തെളിവു കൺവെൻഷൻ പരിപാടി ചർച്ചചെയ്യും.
ഈ നിർണായക നാളുകളിൽ എന്താണ് ജീവിതത്തിന്റെ ഉദ്ദേശ്യം? എന്ന് പലരും ചോദിക്കുന്നു. ഈ വിഷയം പൂർണമായി വിശകലനം ചെയ്യപ്പെടും. ഈ വിഷയം സംബന്ധിച്ചു നിങ്ങൾക്കു ലഭിക്കുന്നതിൽ നിങ്ങൾ സന്തോഷമുള്ളവരായിരിക്കുമെന്നതിനു സംശയമില്ല. ഇനി പരിപാടിയുടെ മറെറാരു ഭാഗം ആധുനിക കാലങ്ങളിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രം പുനരവലോകനം ചെയ്യുകയും അവർ എന്തു നേടിയിരിക്കുന്നു എന്നു പ്രകടമാക്കുകയും ചെയ്യും.
കൺവെൻഷന്റെ അവസാനദിവസം പരസ്യപ്രസംഗം “നമ്മുടെ നിർണായക നാളുകളിലേക്കുള്ള സഹായകമായ പ്രബോധനം” എന്ന വിഷയത്തെ വിശേഷവത്കരിക്കും. “ദിവ്യ ബോധനത്തെ മുറുകെ പിടിക്കുക” എന്ന ബുദ്ധ്യുപദേശത്തോടെ പരിപാടി അവസാനിക്കും.
തീർച്ചയായും, നാലുദിവസം മുഴുവനും ഹാജരായിരിക്കുന്നതിനാൽ നിങ്ങൾക്കു പ്രയോജനം ലഭിക്കും! സംബന്ധിക്കാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. നിങ്ങളുടെ വീടിന് ഏററവും അടുത്തുള്ള സമ്മേളനസ്ഥലം കണ്ടുപിടിക്കാൻ, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.