വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 1/8 പേ. 21
  • ധൂമകേതു സ്‌ഫോടനം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധൂമകേതു സ്‌ഫോടനം!
  • ഉണരുക!—1997
  • സമാനമായ വിവരം
  • ഗ്രഹങ്ങൾക്കും അപ്പുറത്ത്‌ എന്താണ്‌?
    ഉണരുക!—1999
  • കൊള്ളിമീൻ എവിടെനിന്നു വരുന്നു?
    ഉണരുക!—1993
  • ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും ഭൂമിയും—കൂട്ടിയിടിയുടെ വക്കിലോ?
    ഉണരുക!—1999
  • ലോകത്തെവീക്ഷിക്കൽ
    ഉണരുക!—1994
കൂടുതൽ കാണുക
ഉണരുക!—1997
g97 1/8 പേ. 21

ധൂമ​കേതു സ്‌ഫോ​ടനം!

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റ്റി​നാല്‌ ജൂ​ലൈ​യിൽ വ്യാഴ​ത്തിൽ നടന്ന, ഷൂമേക്കർ-ലെവി 9 എന്ന ധൂമ​കേ​തു​വി​ന്റെ 20-ഓളം കഷണങ്ങ​ളു​ടെ സംഘട്ടനം ഭൂവ്യാ​പ​ക​മാ​യി ഒരാഴ്‌ച​യോ​ളം നക്ഷത്ര നിരീ​ക്ഷ​ക​രു​ടെ ശ്രദ്ധപി​ടി​ച്ചു​പറ്റി. ഒരു ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞൻ പ്രസ്‌താ​വി​ച്ച​തു​പോ​ലെ, പ്രസ്‌തുത ദൃശ്യം, “ഈ നൂറ്റാ​ണ്ടി​ലെ വിണ്ണിലെ നാടകം” ആയിത്തീർന്ന​തു​കൊണ്ട്‌ ധൂമ​കേതു നിരീ​ക്ഷകർ ആശ്ചര്യ​ഭ​രി​ത​രാ​യി. ഈ സംഭവം പ്രതീ​ക്ഷ​കൾക്കു വളരെ​യ​പ്പു​റം പോയ​തെ​ന്തു​കൊണ്ട്‌?

ഒന്നാമ​താ​യി, മണിക്കൂ​റിൽ ഏകദേശം 2,00,000 കിലോ​മീ​റ്റർ വേഗത​യുള്ള ധൂമ​കേതു കഷണങ്ങൾ അതിശ​ക്ത​മായ സ്‌ഫോ​ട​നങ്ങൾ ഉളവാക്കി, ഏറ്റവും അതിരു​ക​വിഞ്ഞ പ്രവച​നങ്ങൾ മാത്രമേ ഇതു സംഭവി​ക്കു​മെന്നു സൂചി​പ്പി​ച്ചി​രു​ന്നു​ള്ളൂ. വ്യാഴ​ത്തി​ന്റെ അന്തരീ​ക്ഷ​മ​ണ്ഡ​ല​ത്തി​ലേ​ക്കുള്ള അവയുടെ പ്രവേ​ശനം ഏതാനും സെക്കൻറു​കൾ മാത്രം നീണ്ടു​നിന്ന ഒളിമി​ന്ന​ലു​കൾക്കി​ട​യാ​ക്കി. അപ്പോൾ അതിതപ്‌ത വാതകങ്ങൾ അന്തരീ​ക്ഷ​ത്തി​ലേക്ക്‌ ഉത്സർജി​ക്ക​പ്പെട്ടു. അത്‌ ഏറ്റവും വലിയ സ്‌ഫോ​ട​ന​ത്തിൽ ഹ്രസ്വ​നേ​ര​ത്തേക്കു സൂര്യന്റെ ഉപരിതല ഊഷ്‌മാ​വി​നെ കവിഞ്ഞു​പോയ അതിബൃ​ഹ​ത്തായ അഗ്നി​ഗോ​ള​ങ്ങൾക്കു രൂപം​നൽകി! തുടർന്നു​വന്ന 10 മുതൽ 20 വരെ മിനിറ്റു നേര​ത്തേക്ക്‌ 3,200 കിലോ​മീ​റ്റർ ഉയരത്തിൽ ഒരു വലിയ പുകച്ചു​രുൾ ഉയർന്നു.

കൂടു​ത​ലാ​യി, അനുകൂ​ല​മാ​യി​രി​ക്കി​ല്ലെന്ന്‌ ആരംഭ​ത്തിൽ കരുതിയ നിരീക്ഷണ ചുറ്റു​പാ​ടു​കൾ മിക്കവാ​റും അനു​യോ​ജ്യ​മാ​യി​ത്തീർന്നു. സംഘട്ടനം ഉണ്ടായതു വ്യാഴ​ത്തി​ന്റെ ഇരുണ്ട വശത്താ​യി​രു​ന്ന​തി​നാൽ പ്രഭാ​പൂർണ​മായ ഒളിമി​ന്ന​ലു​ക​ളെ​യും പുകച്ചു​രു​ളു​ക​ളെ​യും വളരെ എളുപ്പം കണ്ടെത്തി. ചില കേസു​ക​ളിൽ പുകച്ചു​രു​ളു​ക​ളു​ടെ മേൽഭാ​ഗം വ്യാഴ​ത്തി​ന്റെ ചക്രവാ​ള​ത്തി​നു മീതെ ഉയരു​ന്നതു കണ്ടു. സംഘട്ടനം തുടങ്ങി പത്തു മിനി​റ്റി​നു​ള്ളിൽതന്നെ, വ്യാഴ​ത്തി​ന്റെ ഭ്രമണം സംഘട്ടന സ്ഥലങ്ങളെ ഭൂമി​യിൽനി​ന്നു നേരിട്ടു കാണാ​വുന്ന നിലയി​ലാ​ക്കി. അടുത്ത പത്തു മിനി​റ്റി​നു​ള്ളിൽ സംഘട്ടന സ്ഥലങ്ങൾ സൂര്യ​പ്ര​കാ​ശ​ത്തി​ലാ​യി. അപ്പോ​ഴേ​ക്കും, പുകച്ചു​രുൾ മാഞ്ഞു​പോ​യിട്ട്‌ തൽസ്ഥാ​നത്തു വലിയ ഇരുണ്ട പാടുകൾ ദൃശ്യ​മാ​യി. ഈ പാടുകൾ—ഏറ്റവും വലുതി​നു ഭൂമി​യു​ടെ രണ്ട്‌ ഇരട്ടി വലുപ്പ​മു​ണ്ടാ​യി​രു​ന്നു—ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞൻമാർ പ്രവചി​ച്ച​താ​യി​രു​ന്നില്ല. എന്നാൽ അവ, ദൃഷ്ടി​ഗോ​ച​ര​മായ ഏറ്റവും വ്യതി​രിക്ത സവി​ശേ​ഷ​ത​ക​ളാ​യി​ത്തീർന്നു.

ഗലീലി​യോ ബഹിരാ​കാശ പേടകം സംഘട്ട​ന​ങ്ങ​ളു​ടെ നേരി​ട്ടുള്ള ദൃശ്യങ്ങൾ നൽകി. ഭൂമി​യു​ടെ ഭ്രമണ​പ​ഥ​ത്തി​ലുള്ള ഹബിൾ ബഹിരാ​കാശ ദൂരദർശി​നി ആ സംഘട്ട​ന​ങ്ങളെ ദൃശ്യ​പ്ര​കാ​ശ​ത്തി​ന്റെ​യും അൾട്രാ​വ​യ​ലറ്റ്‌ പ്രകാ​ശ​ത്തി​ന്റെ​യും തരംഗ​ദൈർഘ്യ​ങ്ങ​ളിൽ വീക്ഷിച്ചു. മൂല്യ​വ​ത്തായ വിവരങ്ങൾ ലഭിക്കാ​നാ​യി പ്രത്യേ​കം തിര​ഞ്ഞെ​ടുത്ത വ്യത്യസ്‌ത തരംഗ​ദൈർഘ്യ​ങ്ങ​ളിൽ മറ്റു നിരീ​ക്ഷ​ണ​കേ​ന്ദ്രങ്ങൾ ധൂമ​കേതു സ്‌ഫോ​ട​ന​ങ്ങ​ളു​ടെ പ്രതി​ക​രണം അളന്നു. ദക്ഷിണ ധ്രുവ​ത്തിൽ സൂര്യൻ ഉദിച്ചില്ല. അത്‌ ദക്ഷിണ ധ്രുവ ഇൻഫ്രാ​റെഡ്‌ എക്‌സ്‌പ്‌ളോ​റെർ ദൂരദർശി​നി​യി​ലൂ​ടെ മുഴു​സമയ വീക്ഷണം അനുഭ​വ​വേ​ദ്യ​മാ​ക്കി.

വാനനി​രീ​ക്ഷ​കർ ഒരു അപൂർവ ദൃശ്യം ആസ്വദി​ച്ചു. അടുത്ത ധൂമ​കേതു കൗതു​ക​ദൃ​ശ്യം എപ്പോൾ അരങ്ങേ​റും? നഗ്നനേ​ത്ര​ങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ദൃശ്യ​മായ ഹാൽ-ബോപ്പ്‌ ധൂമ​കേ​തു​വാ​യി​രി​ക്കാം ഈ നൂറ്റാ​ണ്ടിൽ നാം കാണുന്ന ഏറ്റവും പ്രഭാ​പൂ​രി​ത​മായ ധൂമ​കേതു. നമ്മുടെ ഗ്രഹത്തിൽനിന്ന്‌ 19.8 കോടി കിലോ​മീ​റ്റ​റി​നു​ള്ളി​ലൂ​ടെ അത്‌ ചരിക്കും. 1997 ഏപ്രിൽ മാസത്തിൽ ഹാൽ-ബോപ്പി​നെ വീക്ഷി​ക്കാൻ ഉത്തര ധ്രുവ​ത്തി​ലെ ധൂമ​കേതു നിരീ​ക്ഷകർ ആഗ്രഹി​ക്കും. “സ്വർഗീയ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വായ” യഹോവ സൃഷ്ടിച്ച ചലനോ​ജ്ജ്വ​ല​മായ, പരിവർത്ത​നാ​ത്മ​ക​മായ പ്രപഞ്ച​ത്തി​ലാ​ണു നാം ജീവി​ക്കു​ന്ന​തെന്ന്‌ ഇതെല്ലാം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു.—യാക്കോബ്‌ 1:17, NW; സങ്കീർത്തനം 115:16.

[21-ാം പേജിലെ ചിത്രം]

ധൂമകേതു കഷണങ്ങൾ വ്യാഴ​ത്തിൽ ഏൽപ്പിച്ച പരിക്കു​ക​ളു​ടെ ഇരുണ്ട പാടുള്ള ഭാഗങ്ങൾ

[കടപ്പാട്‌]

Hubble Space Telescope Comet Team and NASA

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക