ഭാഗം 13—ആമുഖം
അപൂർണമനുഷ്യർക്കുവേണ്ടി ജീവൻ കൊടുക്കാൻ യേശു ഭൂമിയിലേക്കു വന്നു. യേശു മരിച്ചെങ്കിലും ലോകത്തെ കീഴടക്കി. യഹോവ തന്റെ മകനെ ജീവനിലേക്കു കൊണ്ടുവന്നുകൊണ്ട് മകനോടു വിശ്വസ്തത കാണിച്ചു. തന്റെ മരണംവരെ യേശു താഴ്മയോടെ മറ്റുള്ളവരെ സേവിച്ചു. അവർ തെറ്റു ചെയ്തപ്പോൾ ക്ഷമിച്ചു. പുനരുത്ഥാനശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. അവർക്കു കൊടുത്ത പ്രധാനപ്പെട്ട വേല എങ്ങനെ ചെയ്യണമെന്നു യേശു അവരെ പഠിപ്പിച്ചു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, അതേ പ്രവർത്തനത്തിൽ ഇന്നു നമുക്കും ഒരു പങ്കുണ്ടെന്നു മനസ്സിലാക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.