ജൂലൈയിൽ ലഘുപത്രികകൾ ഫലപ്രദമായി ഉപയോഗിക്കൽ
1 ശിഷ്യരാക്കൽ വേല ത്വരിതപ്പെടുത്തുന്നതിനു സ്ഥാപനം ധാരാളം വ്യത്യസ്ത പ്രസിദ്ധീകരണങ്ങൾ ഉദാരമായി പ്രദാനം ചെയ്തിരിക്കുന്നു. ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം, ത്രിത്വം, ദൈവനാമം, രാജ്യഗവൺമെൻറ്, ദുഷ്ടത സംബന്ധിച്ച ദൈവത്തിന്റെ അനുമതി എന്നിങ്ങനെയുളള പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലഘുപത്രികകൾ ഇവയിൽ പെടുന്നു. നമ്മുടെ പ്രദേശത്തുളള ആളുകളെ സഹായിക്കാൻ നമുക്കു ലഘുപത്രികകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും?
2 നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രിക കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു ലോകം സമീപമാണെന്നു വിശദമാക്കുന്നു. ഇതു നമുക്ക് എങ്ങനെ പരിചയപ്പെടുത്താവുന്നതാണ്? ന്യായവാദം പുസ്തകത്തിന്റെ 393-ാം പേജിൽ ആരംഭിക്കുന്ന “കഷ്ടത” എന്ന മുഖ്യ തലക്കെട്ടിൻകീഴിൽ നിർദേശങ്ങൾ കണ്ടെത്താൻ കഴിയും, അല്ലെങ്കിൽ പന്ത്രണ്ടാം പേജിലെ “അനീതി⁄കഷ്ടപ്പാട്” എന്ന ശീർഷകത്തിൻ കീഴുളള മുഖവുര ഉപയോഗിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം.
3 നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം:
◼“‘മനുഷ്യർ പ്രശ്നങ്ങളെയും കഷ്ടപ്പാടുകളെയും നേരിടുന്നതു സംബന്ധിച്ചു ദൈവം യഥാർഥത്തിൽ ചിന്തയുളളവനാണോ’ എന്നു നിങ്ങൾ എപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ടോ?” പ്രതികരണത്തിന് അനുവദിക്കുക. സങ്കീർത്തനങ്ങൾ 72:12-14 വായിക്കുക. അതിനുശേഷം നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രികയിലെ 8-ാം പേജിലേക്കു തിരിയുകയും ആ പേജിലെ തടിച്ച തലക്കെട്ടിൻ കീഴുളള വിവരങ്ങളും അതുപോലെ 18-ാം പേജിൽ പരാമർശിച്ചിരിക്കുന്ന, ഭാവിയെ സംബന്ധിച്ച നമ്മുടെ പ്രത്യാശയും ചർച്ച ചെയ്യുക. ലഘുപത്രിക നിരസിക്കുന്നെങ്കിൽ വിഷാദമഗ്നർക്ക് ആശ്വാസം അല്ലെങ്കിൽ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്നിവപോലുളള ലഘുലേഖകളിൽ ഒന്ന് എന്തുകൊണ്ടു സമർപ്പിച്ചുകൂടാ?
4 നല്ല ഭരണകൂടം ഇന്നു താത്പര്യമുളള ഒരു വിഷയമാണ്. മനുഷ്യഭരണം ലോകത്തെ ഒന്നിപ്പിക്കുമോ എന്നു പലരും അത്ഭുതം കൂറുന്നു. സഹായകമായ നിർദേശങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 152-ാം പേജിൽ തുടങ്ങുന്ന “ഗവൺമെൻറ്” എന്ന ശീർഷകത്തിനു കീഴിൽ കാണാവുന്നതാണ്.
5 നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼“നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തുന്ന ഒരു ഗവൺമെൻറ് സ്ഥാപിക്കാൻ മനുഷ്യർക്കു സാധ്യമാണോ?” മറുപടി പറയാൻ അനുവദിച്ചശേഷം ഇങ്ങനെ ചോദിക്കുക: “മാനുഷചരിത്രത്തിന്റെ ഏടുകൾ എന്തു പ്രകടമാക്കുന്നു?” യിരെമ്യാവു 10:23-ലേക്ക് അല്ലെങ്കിൽ ന്യായവാദം പുസ്തകത്തിന്റെ 152-ാം പേജിലേക്കു തിരിഞ്ഞ് അനുയോജ്യമായ വാക്യങ്ങളും അഭിപ്രായങ്ങളും വായിക്കുക. അതുകഴിഞ്ഞ്, ഗവൺമെൻറ് ലഘുപത്രികയിലെ 24-ഉം 25-ഉം പേജുകളിലേക്കു തിരിഞ്ഞു ചിത്രങ്ങളും തിരുവെഴുത്തുകളും പരിചിന്തിക്കുക. ദൈവത്തിന്റെ ഗവൺമെൻറ് ആളുകളെ ഗോളവ്യാപകമായി എങ്ങനെ ഒന്നിപ്പിക്കും എന്നു വിശദമാക്കുക. വീട്ടുകാരൻ ലഘുപത്രിക സ്വീകരിക്കുന്നില്ലെങ്കിൽ ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ നിങ്ങൾക്കു സമർപ്പിക്കാവുന്നതാണ്.
6 നിങ്ങളുടെ അയൽപ്രദേശത്തു കുററകൃത്യം സംബന്ധിച്ച ഭീതിയുണ്ടെങ്കിൽ, പിൻവരുന്ന മുഖവുര ആകർഷകമായിരുന്നേക്കാം.
7 നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
◼“‘ദൈവം സ്നേഹമാണെങ്കിൽ അവിടുന്ന് എന്തുകൊണ്ടു ദുഷ്ടത അനുവദിച്ചിരിക്കുന്നു?’ എന്നു പലരും സംശയിക്കുന്നു. നിങ്ങളും ഇതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?” അഭിപ്രായം പറയാൻ അനുവദിച്ചശേഷം ഇങ്ങനെ പറയുക: “ആളുകൾ ചെയ്യുന്ന മോശമായ കാര്യങ്ങൾ നിമിത്തം ദൈവത്തെ കുററപ്പെടുത്തുന്നതിനെതിരെ സദൃശവാക്യങ്ങൾ 19:3 മുന്നറിയിപ്പു നൽകുന്നുവെന്നതു ശ്രദ്ധിക്കുക.” ആ വാക്യം വായിച്ചശേഷം “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ലഘുപത്രികയുടെ 15-ാം പേജിലേക്കു ശ്രദ്ധ തിരിക്കുകയും 27-ാമത്തെ ഖണ്ഡിക വായിക്കുകയും ചെയ്യുക. തുടർന്നുളള ഖണ്ഡികകൾ ചർച്ച ചെയ്യുന്നതിലേക്ക് ഇതു നയിച്ചേക്കാം.
8 സുവാർത്തയെക്കുറിച്ചു ചെമ്മരിയാടുതുല്യരായ ആളുകളെ പഠിപ്പിക്കാൻ ലഘുപത്രികകൾ ഉപയോഗിക്കുന്നതു നമുക്കേവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ്. ദൈവസ്ഥാപനത്തോടൊത്തു സഹവസിക്കാൻ ജീവിതത്തിന്റെ എല്ലാ തുറകളിലുമുളള ആളുകളെ നമുക്കു സഹായിക്കാൻ കഴിയും. നമ്മുടെ കാലാനുസൃത ലഘുപത്രികകൾ നാം ഫലപ്രദമായി ഉപയോഗിക്കവേ, പ്രസംഗപ്രവർത്തനത്തിൽ പങ്കുപററുകയെന്നുളളതു നമ്മുടെ പദവിയാണ്.