മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! സെപ്റ്റം. 8
“മത സമൂഹങ്ങളും വംശീയ കൂട്ടങ്ങളും തമ്മിലുള്ള വിദ്വേഷത്താൽ ലോകം ഇന്നു നിറഞ്ഞിരിക്കുകയാണ്. അത്തരമൊരു അവസ്ഥയിൽ ‘ശത്രുക്കളെ സ്നേഹിക്കുക’ എന്നത് പ്രായോഗികമാണെന്ന് അല്ലെങ്കിൽ സാധ്യമാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മഹാനായ ഒരു ഗുരു അത് ശുപാർശ ചെയ്യുകയുണ്ടായി, അവൻ പറഞ്ഞു: [മത്തായി 5:44 വായിക്കുക.] ആ പ്രസ്താവനയാൽ അവൻ അർഥമാക്കിയതും അവന്റെ പഠിപ്പിക്കലിന് ഇന്നുള്ള ഫലങ്ങളും ഈ മാസിക ചർച്ച ചെയ്യുന്നു.”
വീക്ഷാഗോപുരം സെപ്റ്റം. 15
“മിക്കവാറും എല്ലാ മതങ്ങളിലുംതന്നെ സത്യസ്നേഹികളായ ആളുകളുണ്ട്. എന്നിരുന്നാലും, മതങ്ങൾ പൊതുവെ മനുഷ്യരെ ഭിന്നിപ്പിക്കുന്നതായി കാണുന്നു. ആത്മാർഥ ഹൃദയരായ ആളുകളെ ഒന്നിപ്പിക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്? [പ്രതികരണത്തിനു ശേഷം സെഫന്യാവു 3:9 വായിക്കുക.] സത്യദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം എല്ലായിടത്തുമുള്ള ആളുകളെ ഏകീകരിക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വ്യക്തമാക്കുന്നു.”
ഉണരുക! സെപ്റ്റം. 8
“യഹൂദന്മാർക്കും അറബികൾക്കും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും കറുത്തവർക്കും വെള്ളക്കാർക്കും സമാധാനത്തിൽ ഒരുമിച്ചു ജീവിക്കാൻ കഴിയുന്ന ഒരു ലോകം നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? അത് അസാധ്യമാണെന്ന് നിങ്ങൾക്കു തോന്നിയേക്കാം, എന്നാൽ അത്തരം മുൻവിധികളും വിദ്വേഷവും തരണം ചെയ്യാൻ ലോകവ്യാപകമായി ആളുകൾ എപ്രകാരം സഹായിക്കപ്പെട്ടിരിക്കുന്നു എന്നു വായിക്കുന്നത് നിങ്ങൾ ആസ്വദിക്കും.”
വീക്ഷാഗോപുരം ഒക്ടോ. 1
“വിശ്വാസം എന്നത് ആളുകൾ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു വിഷയമായി തീർന്നിരിക്കുന്നു എന്നതിനോടും ചുരുക്കം ചിലർ മാത്രമേ അതേക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുള്ളു എന്നതിനോടും നിങ്ങൾ യോജിച്ചേക്കാം. എന്നാൽ എന്തുകൊണ്ടാണ് അത് അങ്ങനെ ആയിരിക്കുന്നത്? [മറുപടിക്കു ശേഷം, എബ്രായർ 11:1 വായിക്കുക.] യഥാർഥ വിശ്വാസം എന്താണെന്നും നമുക്ക് വിശ്വാസം ഉണ്ടോ ഇല്ലയോ എന്നത് എന്തു വ്യത്യാസം ഉളവാക്കുന്നു എന്നും ഈ മാസിക ചർച്ചചെയ്യുന്നു.”