മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംസെപ്റ്റം. 15
പ്രാദേശികമായി ആളുകളെ അലട്ടുന്ന ഒരു വാർത്താശകലത്തെക്കുറിച്ചു പരാമർശിച്ചിട്ട് ഇപ്രകാരം ചോദിക്കാവുന്നതാണ്: “ഈ ബൈബിൾ വാക്യം നാം ജീവിക്കുന്ന കാലത്തെ അതേപടി വിവരിക്കുന്നതായി തോന്നുന്നുണ്ടോ?” [2 തിമൊഥെയൊസ് 3:1 വായിക്കുക, എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ഈ ലേഖനം നാം അന്ത്യകാലത്താണു ജീവിക്കുന്നത് എന്നതിന്റെ തെളിവുകൾ നിരത്തുകയും നാം എന്തു ചെയ്യണം എന്നു വിശദീകരിക്കുകയും ചെയ്യുന്നു.”
ഉണരുക! സെപ്റ്റം.
“നാം സൃഷ്ടിക്കപ്പെട്ടതാണെന്ന് അനേകർ വിശ്വസിക്കുന്നു. അതല്ല നാം പരിണമിച്ചു വന്നതാണെന്ന് മറ്റുചിലർ കരുതുന്നു. ഇതു സംബന്ധിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ ശരിയായ ഉത്തരം കണ്ടുപിടിക്കാൻ നമ്മെ സഹായിക്കുന്ന ഈ നിർദേശം ശ്രദ്ധിക്കുക. [ഇയ്യോബ് 12:7, 8 വായിക്കുക.] ഉണരുക!യുടെ ഈ പ്രത്യേക പതിപ്പ് പ്രകൃതിയിൽ ദൃശ്യമായിരിക്കുന്ന ജ്ഞാനത്തിൽനിന്നും രൂപമാതൃകയിൽനിന്നും നമുക്ക് എന്തു പഠിക്കാനാകുമെന്നു വിവരിക്കുന്നു.”
വീക്ഷാഗോപുരംഒക്ടോ. 1
“രോഗനിവാരണത്തിനും ആയുസ്സ് വർധിപ്പിക്കുന്നതിനുമുള്ള യത്നത്തിലാണ് ജീവശാസ്ത്രജ്ഞർ. എന്നേക്കുമുള്ള ജീവിതം ഒരിക്കൽ സാധ്യമായിത്തീരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ആയുസ്സു നീട്ടിക്കിട്ടിയിരുന്നെങ്കിലെന്ന് ആളുകൾ ആശിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ഇവിടെ പറയുന്നതു കണ്ടോ? [സഭാപ്രസംഗി 3:11 വായിക്കുക.] എന്നേക്കും ജീവിക്കാനുള്ള ആഗ്രഹത്തോടെ ദൈവം നമ്മെ സൃഷ്ടിച്ചതിന്റെ കാരണം ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ഒക്ടോ.
“ടെലിവിഷൻ പരിപാടികൾ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഇല്ലെന്നു പറയാം. എന്നാൽ കാണുന്ന പരിപാടികൾ സംബന്ധിച്ച് നാം വിവേചനയുള്ളവരായിരിക്കണം എന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സദൃശവാക്യങ്ങൾ 13:20 വായിക്കുക.] ടെലിവിഷൻ നമ്മെ എങ്ങനെ സ്വാധീനിക്കുമെന്നും അത് കാണുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ നിയന്ത്രണം വെക്കാമെന്നും ഈ മാസിക വിശദീകരിക്കുന്നു.”