മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! സെപ്റ്റം. 8
“മാതാപിതാക്കൾ മക്കളുടെ ജീവിതത്തിൽ ഇടപെടുന്നത് എത്രത്തോളം പ്രധാനമാണെന്നാണു താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്ന് പല പിതാക്കന്മാരും മക്കളോടുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കുന്നില്ല. ഈ പ്രശ്നം വർധിച്ചുവരുകയുമാണ്. ഉണരുക!യുടെ ഈ ലക്കം ഈ വിഷയം ചർച്ച ചെയ്യുന്നു. പിതാക്കന്മാർക്കു മക്കളുടെ മേൽ എങ്ങനെ ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നും അതു വിശദീകരിക്കുന്നു.” സദൃശവാക്യങ്ങൾ 13:1 വായിക്കുക.
വീക്ഷാഗോപുരം സെപ്റ്റം. 15
“സുപ്രസിദ്ധമായ ഒരു പ്രാർഥനയിലെ ഈ വാക്കുകൾ നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം, അല്ലെങ്കിൽ പ്രാർഥനയിൽ നിങ്ങൾത്തന്നെ അവ ഉപയോഗിച്ചിട്ടുണ്ടാകാം. [മത്തായി 6:10 വായിക്കുക.] ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ പൂർണമായും നിറവേറ്റപ്പെട്ടാൽ, നമ്മുടെ ജീവിതം എങ്ങനെയുള്ള ഒന്നായിരിക്കും എന്നാണു താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] പരക്കെ അറിയപ്പെടുന്ന കർത്താവിന്റെ പ്രാർഥനയിലെ, നമ്മൾ ഇപ്പോൾ വായിച്ചത് ഉൾപ്പെടെയുള്ള അർഥസമ്പുഷ്ടമായ ഓരോ വാചകങ്ങളും ഈ മാസിക ചർച്ച ചെയ്യുന്നു.”
ഉണരുക! സെപ്റ്റം. 8
“കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നതിനെ കുറിച്ചു കേൾക്കുമ്പോൾ നമുക്കു ദുഃഖം തോന്നാറില്ലേ? ‘ദൈവം യഥാർഥത്തിൽ കരുതലുള്ളവനാണോ?’ എന്നു നിങ്ങൾ ചിന്തിച്ചുപോയിട്ടുണ്ടാകാം. [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന്, സങ്കീർത്തനം 72:12-14 വായിക്കുക.] ദൈവത്തിനു കുട്ടികളോട് എന്തു വികാരമാണ് ഉള്ളത് എന്നും, ഹീനമായ പെരുമാറ്റങ്ങൾക്കു വിധേയരാകുന്ന സകലർക്കും അവൻ പെട്ടെന്നുതന്നെ എപ്രകാരം സ്ഥിരമായ ആശ്വാസം കൈവരുത്തുമെന്നും ഈ ലേഖനം ചർച്ച ചെയ്യുന്നു.”
വീക്ഷാഗോപുരം ഒക്ടോ. 1
“കുറ്റകൃത്യവും അക്രമവും യുദ്ധവും അവസാനിപ്പിക്കാൻ നമുക്ക് ഇനിയും കഴിയാത്തത് എന്തുകൊണ്ടാണെന്നു താങ്കൾ അതിശയിച്ചിട്ടുണ്ടോ? ഈ വാക്കുകൾ എന്നെങ്കിലും നിവൃത്തിയേറുന്നതു കാണാൻ നമുക്കു കഴിയും എന്നു താങ്കൾ കരുതുന്നുവോ? [സങ്കീർത്തനം 37:11 വായിക്കുക. തുടർന്ന്, പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യരെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യവുമായി ഈ വാഗ്ദാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, നമുക്ക് എപ്രകാരം അതിൽ പങ്കുകൊള്ളാം എന്നിങ്ങനെയുള്ള മഹത്തായ വിവരങ്ങൾ ഈ മാസികയിൽ അടങ്ങിയിരിക്കുന്നു.”