മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! സെപ്റ്റം. 8
“സമീപ വർഷങ്ങളിൽ, കാലാവസ്ഥയോടു ബന്ധപ്പെട്ട അത്യാഹിതങ്ങൾ ലോകവ്യാപകമായി ദുരന്തം വിതച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് താങ്കൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക, കാലാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ നിമിത്തമുള്ള പ്രശ്നവും അതിന് ബൈബിൾ നൽകുന്ന പരിഹാരവും സംബന്ധിച്ച് ചർച്ച ചെയ്യുന്നു.”—വെളിപ്പാടു 11:18 വായിക്കുക.
വീക്ഷാഗോപുരം സെപ്റ്റം. 15
“സ്നേഹശൂന്യമായ ഒരു ദാമ്പത്യത്തിൽ തങ്ങൾ കുടുങ്ങിക്കിടക്കുകയാണ് എന്ന് ഇക്കാലത്ത് ചില ആളുകൾക്കു തോന്നുന്നു. അത്തരമൊരു സാഹചര്യത്തിൽ സഹായത്തിനായി എങ്ങോട്ടു തിരിയാൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം പ്രദാനം ചെയ്യുന്ന തത്ത്വങ്ങൾക്ക് നമ്മെ സഹായിക്കാൻ കഴിയും എന്ന് ബൈബിൾ ഉറപ്പുനൽകുന്നു. [യെശയ്യാവു 48:17, 18 വായിക്കുക.] വീക്ഷാഗോപുരത്തിന്റെ ഈ ലക്കം, ദാമ്പത്യത്തെ കരുത്തുറ്റതാക്കാൻ സഹായിക്കുന്ന ബൈബിൾ തത്ത്വങ്ങളാണ് പരിചിന്തിക്കുന്നത്.”
ഉണരുക! സെപ്റ്റം. 8
“വിഭിന്ന സമുദായങ്ങളും വർഗങ്ങളും തമ്മിൽ ഉണ്ടാകാറുള്ള കുടിപ്പകയ്ക്ക് എന്നെങ്കിലും അവസാനമുണ്ടാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് പ്രവൃത്തികൾ 10:34, 35 വായിക്കുക.] ഈ പ്രശ്നത്തെ നമുക്ക് എങ്ങനെ തരണം ചെയ്യാം എന്ന് ഉണരുക!യുടെ ഈ ലക്കം കാണിച്ചുതരുന്നു.”
വീക്ഷാഗോപുരം ഒക്ടോ. 1
“‘ദൈവം സ്നേഹവാനും സർവശക്തനുമാണെങ്കിൽ കഷ്ടപ്പാട് അനുഭവിക്കുന്നവരെ എന്തുകൊണ്ട് സഹായിക്കുന്നില്ല’ എന്ന് താങ്കൾ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] പെട്ടെന്നുതന്നെ സകല പ്രശ്നങ്ങളും ദൈവം പരിഹരിക്കാൻ പോവുകയാണ്. [യെശയ്യാവു 65:17 വായിക്കുക.] എന്നാൽ അതുവരെ നാം കഷ്ടപ്പെടുന്നതും കണ്ട് ദൈവം വെറുതെ കൈയുംകെട്ടിയിരിക്കുന്നില്ല. ഈ മാസിക അതാണു കാണിക്കുന്നത്.”