മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം സെപ്റ്റ. 15
“ഇതു സംബന്ധിച്ച താങ്കളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. [ആവർത്തനപുസ്തകം 32:4 വായിക്കുക.] ദൈവം സർവശക്തനും നീതിമാനുമാണെങ്കിൽ, പിന്നെ ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടും ദുഷ്ടതയും ഉള്ളത് എന്തുകൊണ്ടാണ് എന്നു താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ ഈ കാലംവരെ ദുഷ്ടത തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! സെപ്റ്റ.
“നമ്മിൽ മിക്കവരും നല്ല ആരോഗ്യവും ദീർഘായുസ്സും ആഗ്രഹിക്കുന്നവരാണ്. ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നു താങ്കൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സദൃശവാക്യങ്ങൾ 17:22 വായിക്കുക.] ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കുന്നതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ ലേഖനം ചർച്ചചെയ്യുന്നു.” 26-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം ഒക്ടോ. 1
“‘അത് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല!’ എന്ന് താങ്കൾ എപ്പോഴെങ്കിലും സ്വയം പരിതപിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] പിന്നീടു ഖേദിക്കേണ്ടിവരുന്ന തിരഞ്ഞെടുപ്പുകൾ നാമെല്ലാം ചിലപ്പോൾ എടുക്കുന്നത് എന്തുകൊണ്ടാണെന്ന് ഇവിടെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. [യിരെമ്യാവു 10:23 വായിക്കുക.] നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ ബൈബിളിൽ അടങ്ങിയിരിക്കുന്ന പ്രായോഗിക നിർദേശങ്ങൾ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ഒക്ടോ.
“മുൻകാലത്തെക്കാൾ ഇന്ന് കുട്ടികൾ അപകടത്തിലാണെന്നു താങ്കൾ കരുതുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇവിടെ വിവരിച്ചിരിക്കുന്ന കാലത്താണു നാം ജീവിക്കുന്നതെന്ന് അനേകരും മനസ്സിലാക്കുന്നു. [2 തിമൊഥെയൊസ് 3:1-5 വായിക്കുക.] ലൈംഗിക ഇരപിടിയന്മാരിൽനിന്നു മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ കഴിയുന്ന ചില പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിലുണ്ട്.”