മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റ.
“ഇന്നത്തെ ലോകത്തിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് തികച്ചും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്നതിനോടു നിങ്ങൾ യോജിക്കും. സ്രഷ്ടാവിന്റെ നിർദേശങ്ങൾ പിൻപറ്റുന്നത് മെച്ചപ്പെട്ട മാതാവോ പിതാവോ ആയിത്തീരാൻ നിങ്ങളെ സഹായിക്കുമെന്നു തോന്നുന്നുണ്ടോ? [അനുകൂലമായി പ്രതികരിക്കുന്നപക്ഷം വീട്ടുകാരന്റെ സമ്മതത്തോടെ സദൃശവാക്യങ്ങൾ 22:6 വായിക്കുക. 13-ാം പേജ് എടുക്കുക.] ഈ ലേഖനത്തിലെ പ്രായോഗിക നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനംചെയ്യും.”
ഉണരുക! ജൂലൈ – സെപ്റ്റ.
“കുട്ടികളെ വളർത്തുന്നത് ബുദ്ധിമുട്ടേറിയ ഒരു സംഗതിയാണ്, പ്രത്യേകിച്ചും വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കൗമാരക്കാരെ. മാതാപിതാക്കൾക്ക് ആശ്രയയോഗ്യമായ മാർഗനിർദേശം എവിടെനിന്നു ലഭിക്കും? [പ്രതികരിക്കാൻ അനുവദിക്കുക. സംഭാഷണം തുടരാൻ വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കട്ടെ എന്നു ചോദിക്കുക. സമ്മതിക്കുന്നപക്ഷം യെശയ്യാവു 48:17, 18 വായിക്കുക.] മക്കളോടു വിവേകത്തോടും പരിഗണനയോടുംകൂടെ ഇടപെടാൻ മാതാപിതാക്കളെ സഹായിക്കുന്ന ചില കാലാനുസൃത നിർദേശങ്ങളാണ് ഈ മാസികയിൽ.”
വീക്ഷാഗോപുരം ഒക്ടോ. – ഡിസ.
“നിസ്സാരരായ മനുഷ്യർക്കു സ്രഷ്ടാവിന്റെ ഉറ്റ സുഹൃത്തുക്കളാകാൻ സാധിക്കുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടാ? [പ്രതികരിക്കാൻ അനുവദിക്കുക. ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കട്ടെ എന്നു ചോദിക്കുക. സമ്മതിക്കുന്നപക്ഷം പ്രവൃത്തികൾ 17:27 വായിക്കുക.] നാം ദൈവത്തോട് അടുത്തുചെല്ലാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ഈ ലേഖനം ചർച്ചചെയ്യുന്നു.” 32-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഒക്ടോ. – ഡിസ.
“ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ആഗോളതാപനം ഒരു ഭീഷണിയാണെന്നു പലരും വിശ്വസിക്കുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെടുമെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കട്ടെ എന്നു ചോദിക്കുക. സമ്മതിക്കുന്നപക്ഷം യെശയ്യാവു 11:9 വായിക്കുക.] ഭൂമി മനുഷ്യരുടെ ഭവനമായി തുടർന്നും നിലനിൽക്കുമെന്ന കാര്യത്തിൽ ഉറപ്പുള്ളത് എന്തുകൊണ്ടെന്ന് ഈ മാസിക വിശദീകരിക്കുന്നു.”