മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! സെപ്റ്റം. 8
“സമൂഹം അംഗീകരിക്കുന്ന ഒരു നേരമ്പോക്കായാണ് അനേകരും ചൂതാട്ടത്തെ വീക്ഷിക്കുന്നത്. എന്നാൽ ഇത് കുടുംബങ്ങൾക്കും സമൂഹത്തിനു തന്നെയും ദോഷം ചെയ്യുന്നതായി മറ്റു ചിലർ കരുതുന്നു. ഉണരുക!യുടെ ഈ ലക്കം, അടുത്ത കാലത്തു പ്രസിദ്ധീകരിച്ച ഗവേഷണ ഫലങ്ങളുടെ വെളിച്ചത്തിൽ ചൂതാട്ടത്തെ സംബന്ധിച്ച് ഒരു അവലോകനം നടത്തുന്നു. ബൈബിൾ തത്ത്വങ്ങൾ ഇതിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയാനും താങ്കൾക്ക് താത്പര്യം ഉണ്ടായിരിക്കും.” ഉദാഹരണത്തിന് 1 തിമൊഥെയൊസ് 6:10 വായിക്കുക.
വീക്ഷാഗോപുരം സെപ്റ്റം. 15
“‘വിശുദ്ധന്മാർക്ക്’ പ്രത്യേക ശക്തിയുണ്ടെന്നും അവരിലൂടെ പ്രാർഥിക്കുന്നതു പ്രയോജനകരമാണെന്നും ദശലക്ഷങ്ങൾ വിശ്വസിക്കുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] യേശുക്രിസ്തു ഇതേക്കുറിച്ചു പറഞ്ഞതു ശ്രദ്ധിക്കുക. [യോഹന്നാൻ 14:6 വായിക്കുക.] ഇത് ‘വിശുദ്ധന്മാർ’ മുഖാന്തരം പ്രാർഥിക്കുന്നതു സംബന്ധിച്ച് ചിലർ സംശയിക്കാൻ ഇടയാക്കിയിരിക്കുന്നു. ഈ സുപ്രധാന വിഷയത്തെ കുറിച്ച് ഈ ലക്കം വീക്ഷാഗോപുരം ചർച്ച ചെയ്യുന്നു.”
ഉണരുക! സെപ്റ്റം. 8
“അക്രമവും ഭീകരപ്രവർത്തനങ്ങളും വർധിച്ചുവരുന്നതിൽ അനേകരും ഉത്കണ്ഠാകുലരാണ്. ചലച്ചിത്രങ്ങളും സ്പോർട്സും പോലെയുള്ള ഇന്നത്തെ വിനോദങ്ങളിൽ അക്രമം നിറഞ്ഞുനിൽക്കുന്നു. എന്നാൽ ദൈവം ഇതിനെ എങ്ങനെ വീക്ഷിക്കുന്നു? [സങ്കീർത്തനം 11:5 വായിച്ച് പ്രതികരിക്കാൻ അനുവദിക്കുക. 16-ാം പേജ് കാണിക്കുക.] ഈ ലക്കം ഉണരുക! ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ചർച്ച ചെയ്യുന്നു. ഇതിന്റെ വായന നിങ്ങൾ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
വീക്ഷാഗോപുരം ഒക്ടോ. 1
“നമുക്കു ചുറ്റും നടക്കുന്ന യുദ്ധം, കുറ്റകൃത്യം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ എന്നെങ്കിലും അവസാനിക്കുമോ എന്ന് അനേകരും സംശയിക്കുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ ആശ്വാസദായകമായ ഈ ഉറപ്പു നൽകുന്നു. [സങ്കീർത്തനം 37:10, 11 വായിക്കുക.] ദുഷ്ടതയ്ക്കും അതുമൂലമുള്ള യാതനകൾക്കും ദൈവം ഇതുവരെ അറുതി വരുത്താത്തതിന്റെ കാരണം ഈ മാസിക വിശദീകരിക്കുന്നു.”