മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഡിസം. 8
“അക്രമം നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് എന്നതിനോടു നിങ്ങൾ മിക്കവാറും യോജിക്കുമായിരിക്കും. [പ്രതികരണത്തിനു ശേഷം, 2 തിമൊഥെയൊസ് 3:3 വായിക്കുക.] മിക്കപ്പോഴും ‘ഉഗ്രമായ’ പ്രവൃത്തികൾ കുടുംബ വൃത്തത്തിൽ പോലും അരങ്ങേറുന്നു. ‘മർദനത്തിന് ഇരയാകുന്ന സ്ത്രീകൾക്കു സഹായം’ എന്ന ഈ ലേഖനം പ്രത്യാശയുടെ ഒരു ദൂത് അവതരിപ്പിക്കുന്നു. ഇത് പങ്കുവെക്കാൻ കഴിയുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമായിരിക്കും.”
വീക്ഷാഗോപുരം ഡിസം. 15
“യേശുവിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മിക്കവരും അവനെ കുറിച്ച് ചിന്തിക്കുന്ന സമയമാണിത്. അവൻ ഒരു യഥാർഥ വ്യക്തി അല്ലായിരുന്നുവെന്ന് ചിലർ പറയുന്നു. താങ്കൾക്ക് എന്തു തോന്നുന്നു? [പ്രതികരണത്തിനു ശേഷം, മത്തായി 16:15, 16 വായിക്കുക.] ‘യഥാർഥ യേശുവിനെ’ സംബന്ധിച്ച ഈ ലേഖനത്തിന്റെ വായന നിങ്ങൾ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിൽനിന്നും അവൻ ഇന്ന് നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഭാവിയിൽ എങ്ങനെ ബാധിക്കുമെന്നും നിങ്ങൾക്കു മനസ്സിലാക്കാനാകും.”
ഉണരുക! ഡിസം. 8
“ലോകത്തിൽ തികച്ചും മോശമായ കാര്യങ്ങൾ നടക്കുന്നതു കാണുമ്പോൾ, ദുഷ്പ്രവൃത്തിക്കാർക്ക് എതിരെ ശക്തി പ്രയോഗിക്കുന്നത് ഉചിതമാണെന്ന് അനേകരും വിചാരിക്കുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] എന്നാൽ ഇന്നത്തെ പ്രശ്നം, യാതൊരു നീതിയുമില്ലാതെയാണ് മിക്കപ്പോഴും ശിക്ഷ നടപ്പാക്കപ്പെടുന്നത് എന്നതാണ്. എന്നാൽ ദൈവത്തിൽ നിന്നുള്ള ഈ വാഗ്ദാനത്തെ കുറിച്ച് ഒന്നു ചിന്തിക്കുക. [സങ്കീർത്തനം 37:10, 11 വായിക്കുക.] ഇതു സംഭവിച്ചു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, 26-ാം പേജിലെ ഈ ലേഖനം നിങ്ങൾ ഇഷ്ടപ്പെടും.”
വീക്ഷാഗോപുരം ജനു. 1
“ചിലയാളുകൾ എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടെ ജീവിക്കുമ്പോൾ മറ്റു ചിലർ ഉപജീവനത്തിനു വേണ്ടി അങ്ങേയറ്റം കഷ്ടപ്പെടുന്നു. ഇത് എന്തുകൊണ്ടാണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതേക്കുറിച്ച് ബൈബിളിനു ചിലതു പറയാനുണ്ട്. [ഇയ്യോബ് 34:19 വായിക്കുക.] ദൈവം എപ്രകാരമാണ് സമൂഹത്തിലെ വർഗവേർതിരിവുകളെ ഇല്ലായ്മ ചെയ്യാൻ പോകുന്നതെന്ന് ഈ മാസിക വിവരിക്കുന്നു.”