മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഏപ്രി. 8
“ഭൂകമ്പങ്ങൾ വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കൈയും കണക്കുമില്ല. അതിജീവകർ പലപ്പോഴും ഭവനരഹിതരായിത്തീരുന്നു, പൂർവ സ്ഥിതിയിലേക്കു വരാൻ അവർക്കു യാതൊരു മാർഗവുമില്ല. ഭൂകമ്പത്തിന് ഇരയായവർ അതിന്റെ പ്രത്യാഘാതങ്ങളെ എപ്രകാരം തരണം ചെയ്തിരിക്കുന്നുവെന്ന് ഉണരുക!യുടെ ഈ ലക്കം വ്യക്തമാക്കുന്നു. മാത്രമല്ല, ഭൂകമ്പങ്ങൾ ഒരു സുപ്രധാന ബൈബിൾ പ്രവചനത്തിന്റെ ഭാഗമായിരിക്കുന്നത് എങ്ങനെയെന്നും ഇതു വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ഏപ്രി. 15
“ആളുകൾ താമസിക്കുന്നത് എവിടെ ആയിരുന്നാലും, അവർ തങ്ങളുടെ സുരക്ഷിതത്വത്തിൽ തത്പരരാണ്. നല്ല ഒരു ജോലി കണ്ടെത്തി നിലനിറുത്തുന്നതു പോലുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നു. എന്നാൽ എന്നേക്കും സുരക്ഷിതരായിരിക്കാൻ നിങ്ങളെ സഹായിക്കുന്ന നിത്യസുരക്ഷിതത്വത്തിന്റെ ഒരു ഉറവുണ്ട് എന്നതിനെ കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [സങ്കീർത്തനം 16:8, 9 വായിക്കുക.] യഥാർഥ സുരക്ഷിതത്വം എവിടെ കണ്ടെത്താൻ കഴിയും എന്നതു സംബന്ധിച്ച് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.
ഉണരുക! ഏപ്രി. 8
“തെറ്റു ചെയ്തതിനെ തുടർന്ന് നമുക്കെല്ലാം കുറ്റബോധം തോന്നാറുണ്ട്. അതു നമുക്കു പ്രയോജനം ചെയ്തേക്കാമെന്നു താങ്കൾ വിചാരിക്കുന്നുവോ? [പ്രതികരണത്തിനു ശേഷം സങ്കീർത്തനം 32:3, 7 വായിക്കുക.] ക്രിയാത്മക നടപടി സ്വീകരിക്കാൻ ഈ വികാരത്തിനു നമ്മെ എങ്ങനെ സഹായിക്കാനാകുമെന്ന് ഉണരുക!യുടെ ഈ ലക്കം വിശദമാക്കുന്നു.”
വീക്ഷാഗോപുരം മേയ് 1
“മാരക രോഗമുള്ള അല്ലെങ്കിൽ വൈകല്യം മൂലം കഷ്ടപ്പെടുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? അത്തരക്കാർക്കു പ്രോത്സാഹനം ആവശ്യമാണ് എന്നതിനോടു നിങ്ങൾ തീർച്ചയായും യോജിക്കും. എന്നാൽ അവരെ പ്രോത്സാഹിപ്പിക്കാൻ എന്തു പറയാനാകും? ബൈബിൾ പ്രത്യാശ നൽകുന്നുണ്ട്. [യെശയ്യാവു 35:5, 6 വായിക്കുക.] ഈ പ്രവചനം നിവൃത്തിയേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതിന്റെ കാരണം വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.”