മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! മാർച്ച് 8
“പല ആളുകൾക്കും മൃഗങ്ങളെ കുറിച്ചു പഠിക്കാൻ വലിയ ഇഷ്ടമാണ്. ചിലർ അവയെ വീട്ടിൽ ഓമനിച്ചുവളർത്താൻ പ്രിയപ്പെടുന്നു. [അഭിപ്രായം പറയാൻ അനുവദിക്കുക.] ഒരു ഓമനമൃഗത്തെ വളർത്തുന്നതിന്റെ ചില വെല്ലുവിളികളെ കുറിച്ച് ഈ മാസിക ചർച്ച ചെയ്യുന്നു. കൂടാതെ മൃഗങ്ങൾ തമ്മിലും മൃഗങ്ങളും മനുഷ്യരും തമ്മിലും സമാധാനത്തിൽ കഴിയുന്ന ഒരു കാലം സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദാനത്തെ കുറിച്ചും ഇതു വിവരിക്കുന്നു.” യെശയ്യാവു 11:6-9 വായിക്കുക.
വീക്ഷാഗോപുരം മാർച്ച് 15
“ഏപ്രിൽ 4-ാം തീയതി ഞായറാഴ്ച നടക്കാനിരിക്കുന്ന കർത്താവിന്റെ സന്ധ്യാഭക്ഷണ ആചരണത്തിനു താങ്കളെ ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. [മാസികയുടെ പുറംതാളിലോ അച്ചടിക്കപ്പെട്ട സ്മാരക ക്ഷണക്കത്തിലോ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുക. അതിനുശേഷം, ലൂക്കൊസ് 22:19 വായിക്കുക.] വീക്ഷാഗോപുരത്തിന്റെ ഈ ലക്കത്തിലെ പ്രാരംഭ ലേഖനങ്ങൾ ഈ സംഭവത്തിന്റെ പ്രാധാന്യത്തെയും അതിന്റെ സ്മാരകം എങ്ങനെ ആചരിക്കണം എന്നതിനെയും കുറിച്ചു ചർച്ച ചെയ്യുന്നു.”
ഉണരുക! മാർച്ച് 8
“മലീനകരണ പ്രശ്നം പൂർണമായി പരിഹരിക്കാൻ നമ്മുടെ നേതാക്കൾക്കു കഴിയുമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം വെളിപ്പാടു 11:18 വായിക്കുക.] ഭൂമിയെ മലിനീകരണ വിമുക്തമാക്കുന്നതിനായി നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് പെട്ടെന്നുതന്നെ എന്തു ചെയ്യുമെന്നും അതേത്തുടർന്ന് നാം എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കുമെന്നും ‘നമ്മുടെ ഗ്രഹം—അതിന്റെ ഭാവി എന്ത്?’ എന്ന ലേഖനം വിശദമാക്കുന്നു.”
വീക്ഷാഗോപുരം ഏപ്രിൽ 1
“ഒരു പ്രത്യേക മൃഗത്തെയും അതിന്റെ അടയാളത്തെയും കുറിച്ചു പറയുന്ന ഒരു നിഗൂഢ വിവരണം ബൈബിളിൽ കാണാൻ കഴിയും. ഇത്രയധികം ഊഹാപോഹങ്ങൾ ഉയർത്തിയിട്ടുള്ള വിവരണങ്ങൾ അധികമുണ്ടാവില്ല. അതേക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം വെളിപ്പാടു 13:16-18 വായിക്കുക.] ഈ നിഗൂഢതയുടെ ചുരുളഴിക്കാൻ സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ ബൈബിൾതന്നെ നൽകുന്നുണ്ട്. അവ എന്താണെന്ന് ഈ മാസിക വിശദമാക്കുന്നു.”