മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം സെപ്റ്റം. 15
“ലോകമെമ്പാടും അനേകർ യേശുക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടുണ്ട്. ശ്രദ്ധേയനായ ഒരു മനുഷ്യൻ എന്ന നിലയിൽ മാത്രമാണ് ചിലർ അവനെ വീക്ഷിക്കുന്നത്. മറ്റുചിലർ സർവശക്തനായ ദൈവമായി അവനെ ആരാധിക്കുന്നു. യേശുക്രിസ്തു ആരായിരുന്നുവെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] യേശു യഥാർഥത്തിൽ ആരായിരുന്നു, അവൻ എവിടെനിന്നാണു വന്നത്, അവൻ ഇപ്പോൾ എവിടെയാണ് എന്നീ കാര്യങ്ങൾ ഈ മാസിക വിശദീകരിക്കുന്നു. യോഹന്നാൻ 17:3 വായിക്കുക.
ഉണരുക! സെപ്റ്റം. 8
“നമ്മുടെ സുഹൃത്തുക്കൾ എങ്ങനെയുള്ളവരാണെന്നതു പ്രധാനമാണെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [1 കൊരിന്ത്യർ 15:33 വായിച്ചശേഷം 11-ാം പേജിലെ ലേഖനത്തിലേക്കു ശ്രദ്ധതിരിക്കുക.] ഈ ലേഖനം, മോശമായ സുഹൃത്തുക്കളോട് ഇടപഴകാതിരിക്കാൻ നമ്മെ സഹായിക്കുന്ന പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്നു.”
വീക്ഷാഗോപുരം ഒക്ടോ. 1
കവർപേജിലുള്ള ചോദ്യം വായിച്ചശേഷം ഇങ്ങനെ ചോദിക്കുക: “ഏത് അടയാളമാണ് ഇവിടെ പരാമർശിച്ചിരിക്കുന്നതെന്നു നിങ്ങൾക്ക് അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് മത്തായി 24:3 വായിക്കുക.] ഈ ലക്കം വീക്ഷാഗോപുരം, പ്രസ്തുത അടയാളത്തിന്റെ അഞ്ചു മുഖ്യ ഘടകങ്ങൾ പരിചിന്തിക്കുകയും നാം അവ തിരിച്ചറിയേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുകയും ചെയ്യുന്നു.” 6-ാം പേജിലെ ചതുരം കാണിക്കുക.
ഉണരുക! ഒക്ടോ. 8
“നല്ല ഒരു വീടു നിർമിക്കാൻ അനേകർക്കും നിർവാഹമില്ല. എല്ലാവർക്കും സ്വന്തമായി വീടുണ്ടായിരിക്കുന്ന ഒരു ദിവസം വരുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഭവന പ്രതിസന്ധി സംബന്ധിച്ചുള്ള ഏറ്റവും പുതിയ ഒരു റിപ്പോർട്ട് ഉണരുക! പ്രദീപ്തമാക്കുന്നു. ദൈവത്തിന്റെ ഈ വാഗ്ദാനം നിറവേറുമെന്ന കാര്യത്തിൽ നമുക്കു ദൃഢവിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നും ഈ മാസിക പ്രകടമാക്കുന്നു.” യെശയ്യാവു 65:21, 22 വായിക്കുക.