മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോ. – ഡിസ.
“സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ നമുക്ക് എവിടെനിന്നു ലഭിക്കും? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 3:5, 6 വായിക്കുക.] തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് ജ്ഞാനമായിരിക്കുമെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.” 28-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഒക്ടോ. – ഡിസ.
“ആഗോളതാപനത്തിന് ഒരു പരിഹാരം ഉണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട്, ഭൂമിയുടെ ഭാവിയെക്കുറിച്ചു പറയുന്ന ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കട്ടെ എന്നു ചോദിക്കുക. സമ്മതിക്കുന്നെങ്കിൽ യെശയ്യാവു 11:9 വായിക്കുക.] ഭൂമി തുടർന്നും മനുഷ്യന്റെ ഭവനമായി നിലനിൽക്കുമെന്നു വിശ്വസിക്കാനാകുന്നതിന്റെ കാരണങ്ങൾ ഈ മാസികയിൽ ഉണ്ട്”.
വീക്ഷാഗോപുരം ജനു. – മാർച്ച്
“സ്നേഹവാനായ ഒരു ദൈവത്തിന് എങ്ങനെ മനുഷ്യരെ നിത്യം ദണ്ഡിപ്പിക്കാനാകുമെന്നു പലരും ചിന്തിക്കുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം ക്രൂരനോ പ്രതികാരദാഹിയോ അല്ലെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. [വീട്ടുകാരനു താത്പര്യമുണ്ടെന്നു കാണുന്നപക്ഷം യെഹെസ്കേൽ 18:23 വായിക്കുക.] ഈ മാസികയിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തു ന്യായവാദങ്ങൾ യുക്തിസഹമാണെന്നു നിങ്ങൾ കണ്ടെത്തും.”
ഉണരുക! ജനു. – മാർച്ച്
“പ്രശസ്തി, സമ്പത്ത്, അധികാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആളുകൾ മിക്കപ്പോഴും വിജയം അളക്കുന്നത്. നിങ്ങളുടെ അഭിപ്രായം എന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] തിരുവെഴുത്തുകൾ അനുസരിച്ചു വിജയത്തിന്റെ രഹസ്യം എന്താണ്? [താത്പര്യം ഉണ്ടെന്നു തോന്നുന്നപക്ഷം സങ്കീർത്തനം 1:1-3 വായിക്കുക.] വിജയത്തിലേക്കുള്ള ആറു പടികളെക്കുറിച്ച് ഈ ലേഖനം ചർച്ചചെയ്യുന്നു.” 6-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.