‘ദൈവനാമം വിശുദ്ധീകരിക്കപ്പെടുമാറാകട്ടെ’
1. സേവനവർഷം 2012-ലെ സർക്കിട്ട് സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം എന്താണ്, അത് എന്തിനെ ആധാരമാക്കിയുള്ളതാണ്?
1 അഖിലാണ്ഡ പരമാധികാരിയായ യഹോവയുടെ നാമം വഹിക്കുകയെന്ന വിശിഷ്ട പദവി ഉള്ളവരാണ് നാം! ആ പദവി നമുക്കു തന്നിരിക്കുന്നത് യഹോവയാം ദൈവംതന്നെയാണ്. 1931 മുതൽ യഹോവയുടെ പേരുചേർത്ത്—യഹോവയുടെ സാക്ഷികളായി—നാം തിരിച്ചറിയപ്പെടാൻ തുടങ്ങി. (യെശ. 43:10) ദൈവത്തിന്റെ ഏകജാതപുത്രനായ യേശു ദൈവനാമത്തെ പരമോത്കൃഷ്ടമായ ഒന്നായി കരുതി. അവൻ പഠിപ്പിച്ച മാതൃകാപ്രാർഥനയിൽ ദൈവനാമത്തിന് പ്രഥമസ്ഥാനം നൽകിയത് അതിനു തെളിവാണ്. (മത്താ. 6:9) യേശുവിന്റെ ആ വാക്കുകളാണ് 2012 സേവനവർഷത്തിലെ നമ്മുടെ സർക്കിട്ട് സമ്മേളന പരിപാടിയുടെ പ്രതിപാദ്യവിഷയം. “ദൈവനാമം വിശുദ്ധീകരിക്കപ്പെടുമാറാകട്ടെ” എന്നതാണ് അത്.
2. സേവനവർഷം 2012-ലെ സമ്മേളനത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനാകും?
2 നമുക്കായി ഒരുക്കിയിരിക്കുന്നത്: ശനിയാഴ്ച നടക്കുന്ന, “മുഴുസമയ ശുശ്രൂഷകരായിക്കൊണ്ട് ദൈവനാമം പ്രസിദ്ധമാക്കുക” എന്ന പ്രസംഗത്തിൽ, മുഴുസമയ ശുശ്രൂഷ ധന്യമായ ഒരു ജീവിതഗതി ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം കേൾക്കും. “യഹോവയുടെ നാമം നിന്ദിക്കപ്പെടാതെ നോക്കുക” എന്ന സിമ്പോസിയം നാല് അപകടക്കെണികൾ നമുക്ക് കാണിച്ചുതരും. ആളുകൾ താത്പര്യം കാണിക്കാത്തപ്പോൾപ്പോലും പ്രസംഗവേലയിൽ തീക്ഷ്ണതയോടെ ഏർപ്പെടാൻ എങ്ങനെ കഴിയും? നമ്മുടെ ശുശ്രൂഷ ഫലകരമായി എങ്ങനെ നിർവഹിക്കാം? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം, “ദൈവനാമം വിശുദ്ധീകരിക്കപ്പെടേണ്ടത് എന്തുകൊണ്ട്?” എന്ന പ്രസംഗത്തിലൂടെ നമുക്ക് ലഭിക്കും. ഞായറാഴ്ചയിലെ സിമ്പോസിയത്തിലൂടെ, ചിന്തകളാലും സംസാരത്താലും തീരുമാനങ്ങളാലും പ്രവൃത്തികളാലും നമുക്ക് ദൈവനാമം എങ്ങനെ വിശുദ്ധീകരിക്കാമെന്ന് നാം മനസ്സിലാക്കും. “അർമ്മഗെദ്ദോനിൽ യഹോവ തന്റെ നാമം വിശുദ്ധീകരിക്കും” എന്ന പരസ്യപ്രസംഗം വിശേഷിച്ചും പുതിയവർക്ക് വളരെ പ്രയോജനം ചെയ്യും.
3. നമുക്ക് എന്തു പദവിയാണുള്ളത്, ഈ സമ്മേളനപരിപാടി നമ്മെ ഏതുവിധത്തിൽ സഹായിക്കും?
3 യഹോവ ഉടൻതന്നെ തന്റെ നാമവിശുദ്ധീകരണത്തിനുള്ള പടികൾ സ്വീകരിക്കും. (യെഹെ. 36:23) ആ സമയം വരുന്നതുവരെ യഹോവയുടെ വിശുദ്ധനാമവും അതിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന കാര്യങ്ങളും ഉദ്ഘോഷിക്കാനുള്ള മഹത്തായ പദവി നമുക്കുണ്ട്. ദൈവനാമം വഹിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്വം നിറവേറ്റാൻ ഈ സമ്മേളനപരിപാടി നമ്മെ ഓരോരുത്തരെയും സഹായിക്കും.