“എന്റെ സാഹിത്യം സ്വീകരിക്കുമെങ്കിൽ നിങ്ങളുടേതു ഞാനും സ്വീകരിക്കാം”
ഇങ്ങനെയാണു ചില വീട്ടുകാർ പ്രതികരിക്കുന്നത്. മറ്റുള്ളവരുടെ മതപരമായ സാഹിത്യങ്ങളിൽ വ്യാജോപദേശങ്ങളുള്ളതിനാൽ നമ്മുടെ ബൈബിൾപഠന സഹായികളുമായി നാം അവ വെച്ചുമാറാറില്ല. അങ്ങനെയായിരിക്കെ, നമുക്ക് എങ്ങനെ നയപരമായി മറുപടി കൊടുക്കാം? (റോമർ 1:25) നമുക്ക് ഇങ്ങനെ പറയാം: “നിങ്ങളുടെ സന്മനസ്സിനു നന്ദി. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരം സംബന്ധിച്ച് നിങ്ങളുടെ സാഹിത്യത്തിൽ എന്താണു പറയുന്നത്? (പ്രതികരിക്കാൻ അനുവദിക്കുക. അദ്ദേഹത്തിന്റെ സാഹിത്യം വായിച്ച് ഉത്തരം കണ്ടെത്താൻ നമ്മോടു പറയുന്നപക്ഷം നാം സാഹിത്യം നൽകിയപ്പോൾ അതിലെ ഉള്ളടക്കം വെളിപ്പെടുത്തിയിരുന്നെന്ന് പറയാനാകും. തുടർന്ന്, മത്തായി 6:9, 10 വായിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാം.) തന്റെ ഇഷ്ടം ഭൂമിയിൽ നിറവേറാൻ ദൈവത്തിന്റെ രാജ്യം ഇടയാക്കുമെന്ന് യേശു സൂചിപ്പിച്ചു. അതിനാൽ മതപരമായ സാഹിത്യങ്ങളിൽ ദൈവരാജ്യത്തെ വിശേഷവത്കരിക്കുന്നവ മാത്രമേ ഞാൻ വായിക്കുകയുള്ളൂ. ദൈവരാജ്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനിരിക്കുന്ന ചില സുനിശ്ചിതകാര്യങ്ങൾ ബൈബിളിൽനിന്നു ഞാൻ താങ്കളെ കാണിച്ചുതരട്ടേ?”